ടി പി ചന്ദ്രശേഖരന്‍വധക്കേസിന്റെ അന്വേഷണ വിശദാംശം പ്രസിദ്ധീകരിച്ചത് കോടതിയലക്ഷ്യമാണെന്ന് കണ്ടെത്തിയാല്‍ നിരുപാധികം മാപ്പ് നല്‍കണമെന്ന് "ഇന്ത്യാവിഷന്‍" ചാനല്‍ ഹൈക്കോടതിയില്‍ അപേക്ഷിച്ചു. ചാനലിന്റെ എക്സിക്യൂട്ടീവ് എഡിറ്റര്‍ എം പി ബഷീറും റസിഡന്റ് ഡയറക്ടര്‍ ജമാലുദ്ദീന്‍ ഫാറൂഖിയുമാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ച് സത്യവാങ്മൂലം നല്‍കിയത്. അന്വേഷണ വിശദാംശം പ്രസിദ്ധീകരിച്ചത് കോടതിയലക്ഷ്യമാണെന്ന് കാട്ടി സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സത്യവാങ്മൂലം. ക്രിമിനല്‍ കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം നല്‍കുംമുമ്പ് പൊലീസും മാധ്യമങ്ങളും അന്വേഷണവിശദാംശം പുറത്തുവിടരുതെന്ന 2010ലെ ഹൈക്കോടതി വിധിയുടെ ലംഘനമാണ് മാധ്യമങ്ങളുടെ നടപടിയെന്ന് ഹര്‍ജിയില്‍ പറഞ്ഞിരുന്നു. സിപിഐ എം നേതാക്കള്‍ക്കെതിരെ തെളിവുണ്ടെന്ന തരത്തില്‍ ചില മാധ്യമങ്ങള്‍ ബോധപൂര്‍വം വാര്‍ത്ത പ്രസിദ്ധീകരിക്കുകയായിരുന്നുവെന്നും ഹര്‍ജിയില്‍ ആരോപിച്ചു. 2010ലെ വിധിയെക്കുറിച്ച് വ്യക്തിപരമായ അറിവുണ്ടായിരുന്നില്ലെന്നും ഈ കേസില്‍ തങ്ങള്‍ കക്ഷിയായിരുന്നില്ലെന്നും സത്യവാങ്മൂലത്തില്‍ "ഇന്ത്യാവിഷന്‍"പറയുന്നു.
deshabhimani 010812
ടി പി ചന്ദ്രശേഖരന്‍വധക്കേസിന്റെ അന്വേഷണ വിശദാംശം പ്രസിദ്ധീകരിച്ചത് കോടതിയലക്ഷ്യമാണെന്ന് കണ്ടെത്തിയാല്‍ നിരുപാധികം മാപ്പ് നല്‍കണമെന്ന് "ഇന്ത്യാവിഷന്‍" ചാനല്‍ ഹൈക്കോടതിയില്‍ അപേക്ഷിച്ചു.
ReplyDelete