Thursday, August 9, 2012
നെല്ലിയാമ്പതി: കൈയേറ്റക്കാരെ ന്യായീകരിച്ചവര് വെട്ടില്‍
നെല്ലിയാമ്പതിയില്‍ പാട്ടക്കരാര്‍ ലംഘിച്ച തോട്ടം ഉടമകളെ രക്ഷിക്കാന്‍ കുതന്ത്രങ്ങളുമായി ഇറങ്ങിയ യുഡിഎഫും കോണ്‍ഗ്രസും വെട്ടില്‍. നെല്ലിയാമ്പതിയിലെ കൈയേറ്റക്കാര്‍ ചെറുകിട കര്‍ഷകരാണെന്നാണ് പി സി ജോര്‍ജ് അടക്കമുള്ളവര്‍ പറയുന്നത്. നെല്ലിയാമ്പതിയില്‍ പാട്ടക്കരാര്‍ ലംഘിച്ചതും കാലാവധി കഴിഞ്ഞതുമായ ഭൂമി വനഭൂമിയാണെന്ന് വനംവകുപ്പിന്റെ രേഖകളില്‍ വ്യക്തമായി പറയുന്നുണ്ട്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇതിന്റെ അടിസ്ഥാനത്തിലാണ് കരാര്‍ ലംഘിച്ച തോട്ടങ്ങള്‍ ഏറ്റെടുക്കാന്‍ നടപടി തുടങ്ങിയത്. 351.36 ഏക്കര്‍ തുത്തമ്പാറ എസ്റ്റേറ്റ് അടക്കം സര്‍ക്കാര്‍ ഏറ്റെടുത്തു.
എന്നാല്‍, യുഡിഎഫ് അധികാരത്തില്‍വന്നതോടെ തോട്ടം ഏറ്റെടുക്കാനുള്ള നടപടി തകിടം മറിഞ്ഞു. പി സി ജോര്‍ജ് കൈയേറ്റക്കാര്‍ക്കായി പരസ്യമായി രംഗത്തുവന്നിട്ടും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അതിനെതിരെ ഒരക്ഷരംപോലും പറഞ്ഞിട്ടില്ല. പാട്ടക്കരാര്‍ ലംഘിച്ചുവെന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് 1346.76 ഏക്കര്‍ ഭൂമി ഇതിനകം ഏറ്റെടുത്തത്. തുത്തമ്പാറ എസ്റ്റേറ്റ് ഉള്‍പ്പെടെ ഇതുവരെ തിരിച്ചെടുത്ത എല്ലാ ഭൂമിയും ഏറ്റെടുക്കാന്‍ നടപടി തുടങ്ങിയത്് എല്‍ഡിഎഫ് സര്‍ക്കാരാണ്്. എന്നാല്‍, പി സി ജോര്‍ജ് ചീഫ് വിപ്പായി നിയമിതനായി ആദ്യം ചെയ്തത് നെല്ലിയാമ്പതിയിലെത്തി തോട്ടം ഉടമകളുടെ സ്വീകരണം ഏറ്റുവാങ്ങുകയായിരുന്നു. പി സി ജോര്‍ജും യുഡിഎഫും സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ചെറുനെല്ലി എസ്റ്റേറ്റിലാണ് ഏറ്റവും വലിയ കരാര്‍ലംഘനം നടന്നത്. കരാര്‍ ലംഘിച്ച് എസ്റ്റേറ്റുകള്‍ നിരവധി വ്യക്തികള്‍ക്ക് കൈമാറിയിട്ടുണ്ട്. വ്യാജരേഖ ചമച്ച് ബാങ്കുകളില്‍നിന്ന് വായ്പയും എടുത്തിട്ടുണ്ട്. കേരള കോണ്‍ഗ്രസിന്റെ സ്ഥാപകനേതാവ് മാത്തച്ചന് കുരുവിനാല്‍ കുന്നേലിന്റെ ബന്ധുവും പി സി ജോര്‍ജിന്റെ അയല്‍വാസിയുമായ എബ്രഹാം കുരുവിനാല്‍ കുന്നേല്‍ ആണ് ചെറുനെല്ലി എസ്റ്റേറ്റില്‍ ഏറ്റവും വലിയ തട്ടിപ്പ് നടത്തിയിട്ടുള്ളത്. ഇല്ലാത്ത 70 ഏക്കര്‍ ഭൂമിക്ക് വ്യാജരേഖയുണ്ടാക്കി ഭരണങ്ങാനത്തുള്ള ജെയിംസ് എന്നയാള്‍ക്ക് മാറ്റക്കച്ചവടം നടത്തുകയുണ്ടായി.
deshabhimani 090812
Labels:
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
നെല്ലിയാമ്പതിയില്‍ പാട്ടക്കരാര്‍ ലംഘിച്ച തോട്ടം ഉടമകളെ രക്ഷിക്കാന്‍ കുതന്ത്രങ്ങളുമായി ഇറങ്ങിയ യുഡിഎഫും കോണ്‍ഗ്രസും വെട്ടില്‍. നെല്ലിയാമ്പതിയിലെ കൈയേറ്റക്കാര്‍ ചെറുകിട കര്‍ഷകരാണെന്നാണ് പി സി ജോര്‍ജ് അടക്കമുള്ളവര്‍ പറയുന്നത്. നെല്ലിയാമ്പതിയില്‍ പാട്ടക്കരാര്‍ ലംഘിച്ചതും കാലാവധി കഴിഞ്ഞതുമായ ഭൂമി വനഭൂമിയാണെന്ന് വനംവകുപ്പിന്റെ രേഖകളില്‍ വ്യക്തമായി പറയുന്നുണ്ട്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇതിന്റെ അടിസ്ഥാനത്തിലാണ് കരാര്‍ ലംഘിച്ച തോട്ടങ്ങള്‍ ഏറ്റെടുക്കാന്‍ നടപടി തുടങ്ങിയത്. 351.36 ഏക്കര്‍ തുത്തമ്പാറ എസ്റ്റേറ്റ് അടക്കം സര്‍ക്കാര്‍ ഏ
ReplyDelete