സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ കാര്യത്തില്‍പ്പോലും അനിശ്ചിതത്വം തുടരുമ്പോള്‍, സപ്ലൈകോ പ്രധാന ഓഫീസ് കേന്ദ്രീകരിച്ച് ധൂര്‍ത്തും ക്രമക്കേടും. അനാവശ്യ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തി ലക്ഷങ്ങളാണ് ചെലവഴിക്കുന്നത്.
എറണാകുളം ഗാന്ധിനഗറിലെ പ്രധാന ഓഫീസില്‍ ചെയര്മാന് കം മാനേജിങ് ഡയറക്ടറുടെയും (സിഎംഡി) ജനറല്‍ മാനേജരുടെയും ഓഫീസ് നവീകരണമാണ് ഇതിലൊന്ന്. ഇവിടെ നവീകരണം ആവശ്യമില്ലായിരുന്നെന്ന് ഭൂരിഭാഗം ജീവനക്കാരും ചൂണ്ടിക്കാട്ടുന്നു. വിലയേറിയ കാര്‍പെറ്റ് മാറ്റി ടൈല്‍ പതിക്കുകയായിരുന്നു. ഇതിനുമാത്രം മൂന്നരലക്ഷത്തോളം രൂപയാണ് ചെലവഴിച്ചത്. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണം കഴിക്കാന്‍ അണുവിമുക്ത ഊണുമുറിയും സജ്ജമാക്കി. പ്രധാന ഓഫീസ് വളപ്പിലുള്ള സൂപ്പര്‍മാര്‍ക്കറ്റിന്റെ രണ്ടാംനിലയില്‍ നടത്തിയ നിര്‍മാണവും രൂക്ഷ വിമര്‍ശം ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. ശീതീകരണ കഫ്റ്റീരിയ ലക്ഷ്യമിട്ടാണ് നിര്‍മാണം നടത്തിയതെങ്കിലും ഏറ്റെടുക്കാന്‍ ആരും തയ്യാറായില്ല. ഇതിന്റെ മേല്‍ക്കൂരയ്ക്ക് ഉയരം കുറവായതിനാല്‍ ഫാന്‍ പിടിപ്പിക്കാനുമാവില്ല. പ്രാഥമികാവശ്യങ്ങള്‍ക്ക് സൗകര്യവുമില്ല.
രണ്ടുനിലകളേ ഉള്ളെങ്കിലും ലിഫ്റ്റിനായിമാത്രം ചെലവഴിച്ചത് 14 ലക്ഷമാണ്. മാസങ്ങള്‍ പിന്നിട്ടിട്ടും ലിഫ്റ്റ് പിടിപ്പിക്കാനായിട്ടില്ല. ഈ നില പാഴായിക്കിടക്കുന്നത് വിമര്‍ശം സൃഷ്ടിക്കുമെന്നതിനാല്‍ പ്രധാന ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന റീജണല്‍ മാനേജര്‍ ഓഫീസ് ഇങ്ങോട്ടേക്കു മാറ്റാനാണു നീക്കം. റീജണല്‍ ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന ഇടമാകട്ടെ മരുന്ന് കൂടുതലായി ശേഖരിക്കുന്നതിന് ഉപയോഗിക്കാനുമാണ് നീക്കം. ഇതിന്റെ പിന്നില്‍ അഴിമതിയാണ് ലക്ഷ്യമെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
നേരത്തെ പുലികേശി എംഡിയായിരിക്കേ ഇത്തരത്തില്‍ മരുന്നു വാങ്ങിയതിനുപിന്നില്‍ അഴിമതി സംബന്ധിച്ച് കേസുണ്ട്. എന്നാല്‍, പുതിയ സിഎംഡി ഇതിന് അന്തിമ അനുമതി നല്‍കിയിട്ടില്ല. മട്ടാഞ്ചേരി ഗോഡൗണിനോടു ചേര്‍ന്ന് നിര്‍മിക്കുന്ന വില്പ്പനശാലയെക്കുറിച്ചും ആക്ഷേപം ശക്തമാണ്. വേണ്ടത്ര സൗകര്യങ്ങളില്ലാതെയാണ് നിര്‍മാണമെന്നതാണ് പ്രധാന ആക്ഷേപം. പ്രധാന ഓഫീസിലെ ഒരു ചെറുവിഭാഗമാണ് ഇത്തരം മുഴുവന്‍ നീക്കങ്ങള്‍ക്കും പിന്നില്‍. ഔദ്യോഗിക വാഹനങ്ങള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചും ഫണ്ട് ധൂര്‍ത്തടിച്ചും സപ്ലൈകോയെ തകര്‍ച്ചയുടെ വക്കിലേക്കാണ് ഇവര്‍ നയിക്കുന്നത്.
ജീവനക്കാരില്ല: മോട്ടോര്‍ വാഹനവകുപ്പ് അവതാളത്തില്‍
ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് പ്രവര്‍ത്തനം അവതാളത്തില്‍. വകുപ്പ് ശാക്തീകരണത്തിനായി ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ 880 പുതിയ തസ്തിക ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, ഈ റിപ്പോര്‍ട്ട് നടപ്പാക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. അടിയന്തരമായി 509 തസ്തികയെങ്കിലുംഅനുവദിക്കണമെന്ന കമീഷണറുടെ ആവശ്യവും സര്‍ക്കാര്‍ തള്ളി. സംസ്ഥാന ഖജനാവ് നിറയ്ക്കുന്നതില്‍ പ്രധാനപങ്ക് വഹിക്കുന്ന വകുപ്പാണ് മോട്ടോര്‍ വാഹന വകുപ്പ്. എന്നാല്‍, പുതിയ തസ്തിക അനുവദിക്കാന്‍ ധനവകുപ്പിന്റെ അംഗീകാരം കിട്ടുന്നില്ല. ഈ സാഹചര്യത്തില്‍ വകുപ്പ് പുനഃസംഘടനയും സ്റ്റാഫ് പാറ്റേണ്‍ പരിഷ്കരണവും പരിഗണിക്കാനാകില്ലെന്ന് ഗതാഗതമന്ത്രി ആര്യാടന് മുഹമ്മദ് പറഞ്ഞു.
252 തസ്തിക അടിയന്തരമായി എന്‍ഫോഴ്സ്മെന്റ് വിഭാഗത്തില്‍ അനുവദിക്കണമെന്ന ആവശ്യവും ശക്തമാണ്. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍-178, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍-55, ജോയിന്റ് ആര്‍ടിഒ-18, എന്‍ഫോഴ്സ്മെന്റ് വിഭാഗത്തില്‍ ജോയിന്റ് ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍-ഒന്ന്, അണ്ടര്‍ സെക്രട്ടറി റാങ്കിലുള്ള ഇന്റേണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍, സീനിയര്‍ അക്കൗണ്ട്സ് ഓഫീസര്‍-നാല്, സീനിയര്‍ സൂപ്രണ്ട്്-ഒന്ന്, ജൂനിയര്‍ സൂപ്രണ്ട്-15, ഹെഡ് അക്കൗണ്ടന്റ്/ഹെഡ് ക്ലര്‍ക്ക്-അഞ്ച്, ക്ലര്‍ക്ക്-124, ഗാര്‍ഡ്-57, പാര്‍ട് ടൈം സ്വീപ്പര്‍-ഒന്ന്, ഡ്രൈവര്‍-48 എന്നീ തസ്തികകളാണ് ആവശ്യപ്പെടുന്നത്. ഡ്രൈവര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തിയല്ലാതെ ഒരു തസ്തികയും അനുവദിച്ചിട്ടില്ല.
നികുതിയിനത്തില്‍ സംസ്ഥാനവരുമാനത്തില്‍ അഞ്ചാം സ്ഥാനത്താണ് മോട്ടോര്‍ വാഹനവകുപ്പ്. കഴിഞ്ഞവര്‍ഷം അക്കൗണ്ടന്റ്് ജനറലിന്റെ കണക്കനുസരിച്ച് വാഹന നികുതി വരവ് 1587.13 കോടി രൂപയാണ്. ഈ വര്‍ഷം 1694.49 കോടിയുടെ വാഹന നികുതി വരുമാനം പ്രതീക്ഷിക്കുന്നതായി ബജറ്റില്‍ പറയുന്നു. വാഹനവര്ധനയ്ക്ക് ആനുപാതികമായി വകുപ്പ് ശാക്തീകരിക്കണമെന്നാണ് ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ റിപ്പോര്‍ട്ടില്‍ പ്രധാനമായും ആവശ്യപ്പെട്ടത്. ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ വകുപ്പിന്റെ പ്രവര്‍ത്തനം താറുമാറായി. എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലാതായതുമൂലം അപകടമരണത്തിന്റെ എണ്ണവും വര്‍ധിച്ചു. സംസ്ഥാനത്ത് മോട്ടോര്‍ വാഹനവകുപ്പിന് 19 ചെക്ക് പോസ്റ്റുകളാണുള്ളത്. ഇവിടെ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ നികുതി ശേഖരണം അവതാളത്തിലാണ്. ഇത് പരിഹരിക്കാനായി എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന് മേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുകയാണ്. ഓരോ സ്ക്വാഡും വാര്ഷികനികുതിയും കോമ്പൗണ്ടിങ് ഫീസ് ഇനത്തിലും 2.5 കോടി രൂപവീതം പിരിച്ചുനല്കണമന്നാണ് നിര്‍ദേശം. നിലവിലെ സാഹചര്യത്തില്‍ എല്ലായിടത്തും മോട്ടോര്‍ വാഹന വകുപ്പ് ചെക്ക്പോസ്റ്റ് സ്ഥാപിക്കാനാകില്ലെന്നാണ് മന്ത്രിയുടെ നിലപാട്. എന്നാല്‍, ഗൂഡല്ലൂര്‍-ബത്തേരി റൂട്ടില്‍ ചെക്ക് പോസ്റ്റ് സ്ഥാപിക്കുന്നതിനുള്ള നീക്കവുമുണ്ട്. മന്ത്രിയുടെ മണ്ഡലമായ നിലമ്പൂരില്‍ അടക്കം എട്ടിടത്ത് പുതിയ സബ് ആര്‍ടി ഓഫീസ് തുടങ്ങാനും തീരുമാനമുണ്ട്.
deshabhimani 110812
സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ കാര്യത്തില്‍പ്പോലും അനിശ്ചിതത്വം തുടരുമ്പോള്‍, സപ്ലൈകോ പ്രധാന ഓഫീസ് കേന്ദ്രീകരിച്ച് ധൂര്‍ത്തും ക്രമക്കേടും. അനാവശ്യ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തി ലക്ഷങ്ങളാണ് ചെലവഴിക്കുന്നത്.
ReplyDelete