Saturday, August 18, 2012
കണ്ണൂരിലെ പൊലീസ് മര്‍ദ്ദനം ജനാധിപത്യത്തിനു ഭീഷണി
പോലീസിന്റെ കിരാത മര്‍ദ്ദന മുറകള്‍ ജനാധിപത്യത്തിന് തന്നെ ഭീഷണിയാകുന്നുതായി സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. പോലീസ് സ്റ്റേഷനുകളില്‍ സി പി ഐഎം പ്രവര്‍ത്തകരെ പോലീസ് ക്രൂരമായി മര്‍ദ്ദിക്കുകയാണ്. ചൊക്ലി സ്വദേശികളായ സനീഷ് വാതിക്കല്‍ പറമ്പത്ത്, ശ്രീജിന്‍, വിജില്‍ പുഷ്പഗിരി, ശരത് കോയ്യാട്ട്, ശ്രിബിന്‍ ഐശ്വര്യ, എന്നിവരെ പാനൂര്‍ സ്റ്റേഷനില്‍ കൊണ്ടുപോയി സി ഐ യുടെ നേതൃത്വത്തിലാണ് മര്‍ദ്ദിച്ചത്. ശ്രീജിനും, ശ്രിബിനും വിദ്യാര്‍ത്ഥികളും 19 വയസ്സ് മാത്രം പ്രായമുള്ളവരുമാണ്. ഡിവൈഎഫ്ഐ വില്ലേജ് കമ്മിറ്റി അംഗവും നിര്‍മ്മാണ തൊഴിലാളിയുമായ ശ്രീലേഷ് മുടന്തിയാണ് കോടതിയില്‍ എത്തിയത്. സി പി ഐ എം പ്രവര്‍ത്തകരോട് തീവ്രവാദികളെയും, ഭീകരന്മാരെയും പോലെയാണ് പോലീസ് പെരുമാറുന്നത്. നീതി ലഭിക്കുന്നില്ല. പ്രതികളല്ലാത്തവരുടെ ഫോട്ടോ പോലും എടുത്ത് കൃത്രിമ തെളിവുണ്ടാക്കുന്നു. കോണ്‍ഗ്രസ് ലീഗ് ഓഫീസുകളില്‍ നിന്നും നല്‍കുന്ന ലിസ്റ്റ് പ്രകാരം പ്രതികളെ ചേര്‍ക്കുന്ന രാഷ്ട്രീയ കളിയാണ് ഇപ്പോള്‍ നടക്കുന്നത്.
ലോക്കപ്പ് മര്‍ദ്ദനം സര്‍ക്കാര്‍ നയമല്ലെന്നും അത് വെച്ചു പൊറുപ്പിക്കില്ലെന്നുമുള്ള ആഭ്യന്തരമന്ത്രിയുടെ പ്രഖ്യാപനം ജലരേഖയായി. ഡിവൈഎസ്പി അടക്കമുള്ള 13 മര്‍ദ്ദകവീരന്മാര്‍ ജില്ലയിലുണ്ട്. ഇവരുടെ പേരില്‍ നടപടിയെടുക്കുന്നില്ലെങ്കില്‍ ജനങ്ങളെ അണിനിരത്തി ശക്തമായ പ്രതിഷേധം കൊണ്ടുവരും. മട്ടന്നൂരില്‍ സ്വതന്ത്രമായ ഉപതെരഞ്ഞെടുപ്പ് പ്രവര്‍ത്തനം അനുവദിക്കുന്നില്ല. യുഡിഎഫിനെ വിജയിപ്പിക്കാനുള്ള ക്വട്ടേഷനും പോലീസ് ഏറ്റെടുത്തു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണം. സ്ഥാനാര്‍ത്ഥികള്‍ക്കും, എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കും സ്വതന്ത്രമായി വീട് കയറി വോട്ടര്‍മാരെ കാണാന്‍ സൗകര്യം ലഭിക്കണം. പോലീസ് ഭീകരതക്കെതിരെ ജനാധിപത്യ വിശ്വാസികള്‍ പ്രതിഷേധിക്കണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിച്ചു.മര്‍ദ്ദനം ഇനിയും തുടര്‍ന്നാല്‍ പോലീസ് സ്റ്റേഷനുമുന്നില്‍ അനിശ്ചിതകാല സമരം സംഘടിപ്പിക്കും. മര്‍ദ്ദക വീരന്മാരുടെ പേരുകള്‍ ഉള്‍പ്പെടുത്തി പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കും. മനുഷ്യാവകാശ കമ്മീഷന്‍ പ്രശ്നത്തില്‍ ഇടപെടണമെന്നും ജില്ലാ സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു.
പൊലീസ് മര്‍ദ്ദനം: കോടിയേരി മുഖ്യമന്ത്രിക്ക് കത്തയച്ചു
കണ്ണൂര്‍: കണ്ണൂരില്‍ കസ്റ്റഡിയിലെടുക്കുന്ന സി.പി.ഐ എം പ്രവര്‍ത്തകരെ പൊലീസ് ക്രൂരമര്‍ദ്ദനത്തിനിരയാക്കുന്നതിനെതിരെ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു.
വിവിധ കേസുകളില്‍ ഉള്‍പ്പെടുത്തി ലോക്കപ്പിലും പോലീസ് വാഹനത്തിലും മര്‍ദ്ദനമുറകള്‍ക്ക് വിധേയമാക്കുകയാണ്. ആഭ്യന്തരമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തില്‍ സര്‍ക്കാര്‍ നല്‍കിയിട്ടുള്ള ഉറപ്പ് ലംഘിച്ചുകൊണ്ടാണ് ഒരു വിഭാഗം പോലീസ് ഉദ്യോഗസ്ഥന്മാര്‍ ഇത്തരം നിയമവിരുദ്ധമായ നടപടികള്‍ സ്വീകരിക്കുന്നത്. സമാധാനകമ്മിറ്റി യോഗത്തിന് ശേഷം തലശ്ശേരി പാനൂര്‍, പോലീസ് സ്റ്റേഷനുകളിലായി 13 പേരെ ലോക്കപ്പ് മര്‍ദ്ദനത്തിന് വിധേയരാക്കിയതായി ആക്ഷേപം ലഭിച്ചിട്ടുണ്ട്. സര്‍വ്വകക്ഷിയോഗത്തിന് മുമ്പ് 56 പേരെ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി മൂന്നാം മുറയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന പോലീസുകാരുടെ പേരില്‍ മാതൃകാപരമായ നടപടികള്‍ സ്വീകരിക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് മുഖ്യമന്ത്രിയോടും ആഭ്യന്തരമന്ത്രിയോടും ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഇത് സംബന്ധിച്ച കത്ത് നല്‍കിയിട്ടുണ്ട്. മര്‍ദ്ദനത്തില്‍നിന്ന് ഇരയായവരുടെ പേരുകളും, മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥരുടെ പേരുകളും കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
deshabhimani news
Labels:
കണ്ണൂര്‍,
പോലീസ്,
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)

ReplyDelete