Saturday, August 18, 2012

എംജി സര്‍വകലാശാല എസ്എഫ്ഐക്കുതന്നെ; 2 പതിറ്റാണ്ട് നീണ്ട അജയ്യത


എംജി സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ 27 സീറ്റില്‍ 21ഉം നേടി എസ്എഫ്ഐ തുടര്‍ച്ചയായി 20-ാം തവണയും സര്‍വകലാശാല യൂണിയന്‍ ഭരണം നേടി. ആറ് സീറ്റ് കെഎസ്യു നേടി. ഒരു വൈസ് ചെയര്‍മാന്‍ സീറ്റും നാല് എക്സിക്യൂട്ടീവ് കമ്മിറ്റി, ഒരു അക്കൗണ്ട്സ് കമ്മിറ്റി സീറ്റുകളുമാണ് കെഎസ്യു നേടിയത്. കെഎസ്യു, എംഎസ്എഫ്, എബിവിപി, കെഎസ്സി എം സഖ്യത്തെ പരാജയപ്പെടുത്തിയാണ് എസ്എഫ്ഐ മിന്നുന്ന വിജയം നേടിയത്.

ചെയര്‍മാനായി സോജിമോന്‍ ജോയി(സ്കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്സ് എംജി യൂണിവേഴ്സിറ്റി) നേരത്തെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ജനറല്‍ സെക്രട്ടറിയായി ആന്‍സണ്‍ ജോസിനെ (ശ്രീശങ്കര കോളേജ്, കാലടി) തെരഞ്ഞെടുത്തു. ഷീനാ ടി മനോജ്( ബിഷപ് എബ്രഹാം മെമ്മോറിയല്‍ കോളേജ്, തുരുത്തിക്കോട്, പത്തനംതിട്ട), എം അജീഷ്(കോളേജ് ഓഫ് അപ്ലൈഡ് സയന്‍സസ്, മറയൂര്‍)-വൈസ് ചെയര്‍മാന്‍മാര്‍, കെ ആര്‍ രഞ്ചുമോള്‍(സ്കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്ട് ആന്‍ഡ് ഡെവലപ്മെന്റ് സ്റ്റഡീസ്, എംജി യൂണിവേഴ്സിറ്റി) എം എസ് അയ്യപ്പദാസ് (സെന്റ് പീറ്റേഴ്സ് കോളേജ്, കോലഞ്ചേരി)-ജോയിന്റ് സെക്രട്ടറിമാര്‍ എന്നിവരാണ് മറ്റ് ഭാരവാഹികള്‍. എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മിഥുന്‍ രാജന്‍ (യൂണിവേഴ്സിറ്റി കോളജ് ഓഫ് എന്‍ജിനിയറിങ് മുട്ടം തൊടുപുഴ) ജിഷ്ണു വിജയന്‍ (ഗവ. കോളേജ് മണിമലക്കുന്ന് കൂത്താട്ടുകുളം, എറണാകുളം) അഖില്‍ ബാബു (സ്കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍തോട്ട് എംജി യൂണിവേഴ്സിറ്റി), ജെറിന്‍ ജെയിംസ്(ആര്‍എല്‍വി കോളേജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്സ്, തൃപ്പൂണിത്തറ) എ ശ്രീലാല്‍( ആര്‍ഐടി, കോട്ടയം) ജയേഷ് മോഹന്‍ (സെന്റ് തോമസ് കോളേജ് പാലാ) പി എം മഹേഷ് (ഏറ്റുമാനൂരപ്പന്‍ കോളേജ്), നിമ്മി റോസ്(ഗവ. ലോ കോളേജ്, എറണാകുളം) പി ആര്‍ അജീഷ് (സഹോദരന്‍ അയ്യപ്പന്‍ സ്മാരക കോളേജ് കോന്നി) ജയേഷ് കൃഷ്ണന്‍ (സഹോദരന്‍ അയ്യപ്പന്‍ സ്മാരക കോളേജ് കോന്നി) എസ് സമീന (യൂണിവേഴ്സിറ്റി കോളേജ് ഓഫ് നേഴ്സിങ്, ചുറ്റിപ്പാറ പത്തനംതിട്ട) എന്നിവര്‍ വിജയിച്ചു.അക്കൗണ്ട്സ് കമ്മിറ്റിയിലേക്ക് രാജേഷ് ആര്‍ നായര്‍ (എന്‍എസ്എസ് ഹിന്ദു കോളേജ്, ചങ്ങനാശേരി) സിജോ ജോസ്(മര്‍ത്തോമ്മാ കോളേജ് തിരുവല്ല) ജൂഡ്സണ്‍ ബിവേറ (ബസേലിയോസ് പൗലോസ് കോളേജ് പിറമാടം, എറണാകുളം), അഖില്‍ ബാബു ചിറയില്‍ (ഗവ. കോളേജ് നാട്ടകം) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. യൂണിയന്‍ ചെയര്‍മാന്‍ സോജിമോന്‍ ജോയി എസ്എഫ്ഐ കോട്ടയം ജില്ലാ കമ്മിറ്റിയംഗവും, ജനറല്‍ സെക്രട്ടറി ആന്‍സണ്‍ ജോസ് എറണാകുളം ജില്ലാ കമ്മിറ്റിയംഗവുമാണ്. കെഎസ്യു സ്ഥാനാര്‍ഥിയായി സോണി ജോസഫാണ്(വൈസ് ചെയര്‍മാന്‍-ശ്രീനാരായണ കോളേജ് ഓഫ് എഡ്യൂക്കേഷന്‍, മൂവാറ്റുപുഴ) വിജയിച്ച

No comments:

Post a Comment