Friday, August 17, 2012
ഇന്ധനവില കൂട്ടണമെന്ന് ശുപാര്‍ശ
നടപ്പുസാമ്പത്തിക വര്‍ഷം രാജ്യം 6.7 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ട കൗണ്‍സില്‍ ചെയര്‍മാന്‍ സി രംഗരാജന്‍ പറഞ്ഞു. നിര്‍മ്മാണ മേഖല 2013 ഓടെ 4.5 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ നിര്‍മ്മാണ മേഖലയില്‍ ഉണര്‍വ് ദൃശ്യമാകും. 6.5 മുതല്‍ 7 ശതമാനം വരെയായി പണപ്പെരുപ്പ നിരക്ക് കുറയും. വൈദ്യുത മേഖല 8 ശതമാനം വളര്‍ച്ച കൈവരിക്കും.ദുര്‍ബലമായ കാലവര്‍ഷമായതിനാല്‍ ഭക്ഷ്യഉല്‍പാദനം കഴിഞ്ഞ വര്‍ഷത്തെ വളര്‍ച്ചാനിരക്കായ 2.8 ശതമാനത്തില്‍ നിന്നും 0.5 ആയേക്കും.
ഇന്ധനവില വര്‍ധിപ്പിക്കണമെന്നും ചില്ലറവില്‍പ്പനയിലെ വിദേശനിക്ഷേപം ഉടന്‍ തുടങ്ങണമെന്നും രംഗരാജന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ടെന്ന് നിരീക്ഷിക്കപ്പെടുന്നു. ഇന്ധനവില വര്‍ധിപ്പിക്കുന്നതുള്‍പ്പടെയുള്ള കടുത്ത സാമ്പത്തിക നടപടികളാണ് സാമ്പത്തിക സാഹചര്യം ആവശ്യപ്പെടുന്നത്. റിസര്‍വ് ബാങ്ക് നിരക്കുകള്‍ കുറയ്ക്കുന്നത് പണപ്പെരുപ്പത്തെ അടിസ്ഥാനമാക്കിയാകുമെന്ന് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ കെ സി ചക്രബര്‍ത്തി കഴിഞ്ഞ ദിവസം പ്രതികരിച്ചു. പണപ്പെരുപ്പം 5 ശതമാനത്തില്‍ എത്തുന്നതാണ് സുസ്ഥിരമായ സാമ്പത്തിക സൂചന. ജൂലൈയില്‍ പണപ്പെരുപ്പം 6.87 ശതമാനമായിരുന്നു. കഴിഞ്ഞ അവലോകന യോഗത്തില്‍ നിരക്കുകള്‍ റിസര്‍വ് ബാങ്ക് വ്യത്യാസപ്പെടുത്തിയിരുന്നില്ല.സെപ്തംബര്‍ 17നാണ് റിസര്‍വ് ബാങ്കിന്റെ അടുത്ത അവലോകന യോഗം ചേരുന്നത്
deshabhimani news
Labels:
വിലക്കയറ്റം
Subscribe to:
Post Comments (Atom)
ഇന്ധനവില വര്‍ധിപ്പിക്കണമെന്നും ചില്ലറവില്‍പ്പനയിലെ വിദേശനിക്ഷേപം ഉടന്‍ തുടങ്ങണമെന്നും രംഗരാജന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ടെന്ന് നിരീക്ഷിക്കപ്പെടുന്നു.
ReplyDelete