Wednesday, November 7, 2012

ഉമ്മന്‍ചാണ്ടി പരാജയം: വയലാര്‍ രവി

യുഡിഎഫ് ഘടകകക്ഷികളുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പരാജയമാണെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി. മുന്‍ മുഖ്യമന്ത്രിമാരായ കരുണാകരനും ആന്റണിയും ഘടകകക്ഷികളുമായുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിച്ചിരുന്നെന്നും എന്നാല്‍, ഉമ്മന്‍ചാണ്ടിക്ക് അതിന് കഴിയുന്നില്ലെന്നും മന്ത്രി തുറന്നടിച്ചു. ഘടകകക്ഷികള്‍ക്ക് പരാതിക്ക് ഇടംനല്‍കാത്തവിധം പ്രവര്‍ത്തിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിയണം. കെപിസിസി അധ്യക്ഷനേക്കാള്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയാണ് ശ്രദ്ധിക്കേണ്ടത്- അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

No comments:

Post a Comment