Wednesday, November 28, 2012

ശിവാജി പാര്‍ക്കില്‍ താക്കറേക്ക് സ്മാരകം പണിയാന്‍ നീക്കം ശക്തം

ശിവസേനതലവന്‍ ബാല്‍ താക്കറെയെ സംസ്കരിച്ച ശിവാജി പാര്‍ക്ക് താക്കറേയുടെ സ്മാരകമാക്കണമെന്നാവശ്യപ്പെട്ട് ശിവസേന നീക്കം ശക്തമാക്കി. സംസ്കാരച്ചടങ്ങ് നടന്ന പ്രദേശത്തിനു ചുറ്റും ശിവസേന വേലികെട്ടി തിരിച്ചു. ഇവിടെ താക്കറെയ്ക്ക് സ്മാരകം പണിയണമെന്നാണ് ആവശ്യം. താക്കറെയെ അടക്കംചെയ്ത സ്ഥലം അയോധ്യയ്ക്ക് സമാനമാണെന്നും ഇവിടെ പണിഞ്ഞ കമാനം നീക്കില്ലെന്നും ശിവസേന വക്താവ് സഞ്ജയ് റൗട്ട് പറഞ്ഞു.

നഗരമധ്യത്തിലെ പ്രധാന കളിസ്ഥലമായ ശിവാജി പാര്‍ക്കില്‍ താക്കറെയുടെ സംസ്കാരച്ചടങ്ങ് നടത്താന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അനുമതി നല്‍കിയത് നേരത്തെ വിവാദമായിരുന്നു. സ്മാരകം പണിയണമെന്ന ശിവസേനയുടെ ആവശ്യത്തോട് സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം, താക്കറെയെ ഫേസ്ബുക്കില്‍ വിമര്‍ശിച്ചെന്ന പേരില്‍ രണ്ട് പെണ്‍കുട്ടികളെ അറസ്റ്റ്ചെയ്ത രണ്ട് പൊലീസ് ഉദോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. താനെ റൂറല്‍ എസ്പി രവീന്ദ്ര സെന്‍ഗൗന്‍കര്‍, പാല്‍ഘര്‍ എസ്ഐ ശ്രീകാന്ത് പിങ്കളെ എന്നിവര്‍ക്കെതിരെയാണ് നടപടി. അറസ്റ്റിലായ പെണ്‍കുട്ടികളെ വിടാന്‍ 15,000 രൂപയുടെ വീതം ബോണ്ട് ആവശ്യപ്പെട്ട പല്‍ഘര്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് രാമചന്ദ്ര ബഗാഡെയെ മുംബൈ ഹൈക്കോടതി സ്ഥലം മാറ്റി. താക്കറെയുടെ സംസ്കാരത്തിന്റെ പേരില്‍ മുംബൈയില്‍ ശിവസേന ബന്ദ് ആചരിച്ചതിനെ പെണ്‍കുട്ടികള്‍ ഫേസ്ബുക്കിലൂടെ വിമര്‍ശിച്ചതിന്റെ പേരിലാണ് പൊലീസ് നടപടിയെടുത്തത്.

deshabhimani

1 comment:

  1. ശിവസേനതലവന്‍ ബാല്‍ താക്കറെയെ സംസ്കരിച്ച ശിവാജി പാര്‍ക്ക് താക്കറേയുടെ സ്മാരകമാക്കണമെന്നാവശ്യപ്പെട്ട് ശിവസേന നീക്കം ശക്തമാക്കി. സംസ്കാരച്ചടങ്ങ് നടന്ന പ്രദേശത്തിനു ചുറ്റും ശിവസേന വേലികെട്ടി തിരിച്ചു. ഇവിടെ താക്കറെയ്ക്ക് സ്മാരകം പണിയണമെന്നാണ് ആവശ്യം. താക്കറെയെ അടക്കംചെയ്ത സ്ഥലം അയോധ്യയ്ക്ക് സമാനമാണെന്നും ഇവിടെ പണിഞ്ഞ കമാനം നീക്കില്ലെന്നും ശിവസേന വക്താവ് സഞ്ജയ് റൗട്ട് പറഞ്ഞു

    ReplyDelete