Thursday, November 22, 2012

മ്അദനിക്ക് ജാമ്യമില്ല


ബംഗളൂരു സ്ഫോടനകേസില്‍ വിചാരണ നേരിടുന്ന അബ്ദുള്‍നാസര്‍ മഅദനിക്ക് ചികില്‍സക്കായി ജാമ്യം അനുവദിക്കണമെന്ന ഹരജി ഹൈക്കോടതി തള്ളി. അതേസമയം മഅദനിക്ക് പൊലിസ് അകമ്പടിയോടെ സ്വന്തം നിലയ്ക്ക് ചികില്‍സ നടത്താമെന്ന് ജാമ്യഹരജി പരിഗണിച്ച ജസ്റ്റിസ് നാഗമോഹന്‍ദിസ് ഉത്തരവില്‍ വ്യക്തമാക്കി.

മഅദനിക്ക് വേണ്ട രീതിയിലുള്ള ചികില്‍സ ലഭിക്കുന്നില്ലെന്നും പ്രമേഹം മൂര്‍ച്ഛിച്ച് കടുത്ത ശാരീരിക അസ്വസ്ഥത നേരിടുന്നതിനാല്‍ സ്വതന്ത്രമായ വിദഗ്ദ ചികല്‍സക്ക് ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ജാമ്യഹരജി നല്‍കിയത്. പ്രമേഹത്തെ തുടര്‍ന്ന് ഒരുകണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടമായെന്ന് അപേക്ഷയില്‍ ബോധിപ്പിച്ചിരുന്നു. ചികില്‍സാ സമയത്ത് ബംഗളൂരു പൊലിസിന്റെ അധികാരപരിധിയില്‍ ഉണ്ടായിരിക്കുമെന്നും, ചികില്‍സ സ്വന്തം ചെലവില്‍ നിര്‍വഹിക്കാമെന്നും അപേക്ഷയില്‍ പറഞ്ഞിരുന്നു.

എന്നാല്‍ മഅദനിക്ക് ലഭ്യമായ എല്ലാ ചികില്‍സയും നല്‍കുന്നുണ്ടെന്നും സുരക്ഷാ കാരണങ്ങളാല്‍ ജാമ്യം അനുവദിക്കരുതെന്നും സര്‍ക്കാര്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചു. 2008 ജൂലായ് ലായിരുന്നു ബംഗളൂരുസ്ഫോടനം. സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്ഫോടനം ആസൂത്രണം ചെയ്തതില്‍ മഅദനിക്കും പങ്കുണ്ടെന്ന കാരണം പറഞ്ഞ് കര്‍ണാടക പൊലിസ് 2010 ആഗസ്റ്റിലാണ് മഅദനിയെ കേരളത്തില്‍ നിന്നും അറസ്റ്റ് ചെയ്തത്.

deshabhimani

No comments:

Post a Comment