Wednesday, November 28, 2012

വിലക്കയറ്റം കൂടുതല്‍ ഇന്ത്യയില്‍


 ബ്രിക്സ് കൂട്ടായ്മയില്‍ ഉള്‍പ്പെട്ട ബ്രസീല്‍, റഷ്യ,ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍ ഇന്ത്യയിലാണ് ഏറ്റവും ഉയര്‍ന്ന വിലക്കയറ്റമെന്നാണ് റിസര്‍വ് ബാങ്ക് കണക്കുകളെന്ന് കേന്ദ്രസര്‍ക്കാര്‍. ലോക്സഭയില്‍ പി കരുണാകരന്റെ ചോദ്യത്തിന് ഭക്ഷ്യമന്ത്രി കെ വി തോമസ് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സെപ്തംബറില്‍ ഡീസല്‍ വില അഞ്ചു രൂപ കൂട്ടിയത് വിലക്കയറ്റം വര്‍ധിക്കാന്‍ കാരണമാകും. മൊത്ത വിലസൂചിക അനുസരിച്ച് കഴിഞ്ഞ ഒക്ടോബറില്‍ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം 7.73 ശതമാനമാണ്. അരി, ഗോതമ്പ്, പയര്‍വര്‍ഗങ്ങള്‍, പഞ്ചസാര, ഭക്ഷ്യ എണ്ണ എന്നിവയുടെ വില കഴിഞ്ഞ ആഗസ്തില്‍ തൊട്ടു മുന്‍മാസത്തേക്കാള്‍ ഉയര്‍ന്നതായും മന്ത്രി സമ്മതിച്ചു.

അബുദാബി-കൊച്ചി എയര്‍ ഇന്ത്യ വിമാനം തിരുവനന്തപുരത്ത് ഇറക്കിയ സംഭവത്തില്‍ യാത്രക്കാരെ കുറ്റപ്പെടുത്തി വ്യോമയാനമന്ത്രി അജിത്സിങ് വീണ്ടും രംഗത്തെത്തി. കാലാവസ്ഥ മെച്ചപ്പെട്ട ശേഷം കൊച്ചിയില്‍ വിമാനമിറക്കാന്‍ കാത്തുനില്‍ക്കെ മൂന്ന് യാത്രക്കാര്‍ കോക്പിറ്റില്‍ കയറി വിമാനജീവനക്കാരെ ഭീഷണിപ്പെടുത്തിയതായി മന്ത്രി രാജ്യസഭയില്‍ പറഞ്ഞു. സ്ഥിതി നിയന്ത്രണാതീതമായതിനെത്തുടര്‍ന്നാണ് പൈലറ്റ് അപായ സിഗ്നല്‍ നല്‍കിയത്. ചില നിബന്ധനകള്‍ക്ക് വിധേയമായി വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലുമായി ബന്ധപ്പെട്ട കബോട്ടാഷ് നിയമത്തില്‍ ഇളവ് വരുത്തിയതായി കപ്പല്‍ ഗതാഗതമന്ത്രി ജി കെ വാസന്‍ അറിയിച്ചു. പി രാജീവിന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

തൊഴിലുറപ്പു പദ്ധതി നഗരമേഖലകളില്‍ നടപ്പാക്കാന്‍ ഉദ്ദേശ്യമില്ലെന്ന് നഗര ദാരിദ്ര്യനിര്‍മാര്‍ജനമന്ത്രി അജയ് മാക്കന്‍ ലോക്സഭയില്‍ എം ബി രാജേഷിനെ അറിയിച്ചു. സ്വര്‍ണജയന്തി തൊഴില്‍പദ്ധതിക്കു കീഴില്‍ 2012-13ല്‍ വ്യക്തിഗത ചെറുകിട സംരംഭം തുടങ്ങാന്‍ കേരളത്തില്‍ സഹായം നല്‍കിയത് 312 പേര്‍ക്കുമാത്രം. നഗരമേഖലയിലെ തൊഴില്‍രഹിതരും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുമായ ജനങ്ങള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്താന്‍ സഹായിക്കുന്ന പദ്ധതിയാണ് എസ്ജെഎസ്ആര്‍വൈ. ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ചെറുകിട സംരംഭം തുടങ്ങാന്‍ 995 പേര്‍ക്ക് സഹായം നല്‍കി. വിദഗ്ധ തൊഴില്‍ പരിശീലനം നല്‍കിയത് 2823 പേര്‍ക്കാണെന്നും മന്ത്രി അറിയിച്ചു. കേരളത്തിന് പൊതുവിതരണ സംവിധാനത്തിലൂടെ 2012-13 വര്‍ഷത്തില്‍ 13,32,198 ടണ്‍ അരി അനുവദിച്ചതായി ഭക്ഷ്യമന്ത്രി കെ വി തോമസ് അറിയിച്ചു. 3,49,658 ടണ്‍ ഗോതമ്പും അനുവദിച്ചു. 2011-12ല്‍ യഥാക്രമം ഇത് 13,11,682 ടണ്ണും 3,31,713 ടണ്ണും ആയിരുന്നെന്ന് എം കെ രാഘവനെ മന്ത്രി അറിയിച്ചു. നഗരത്തിലെ ആരോഗ്യസംവിധാനം മെച്ചപ്പെടുത്തുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഒരു പഠനവും നടത്തിയിട്ടില്ലെന്ന് ആരോഗ്യസഹമന്ത്രി അബു ഹാഷിംഖാന്‍ ചൗധരി രാജ്യസഭയില്‍ ടി എന്‍ സീമയെ അറിയിച്ചു

deshabhimani

1 comment:

  1. ബ്രിക്സ് കൂട്ടായ്മയില്‍ ഉള്‍പ്പെട്ട ബ്രസീല്‍, റഷ്യ,ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍ ഇന്ത്യയിലാണ് ഏറ്റവും ഉയര്‍ന്ന വിലക്കയറ്റമെന്നാണ് റിസര്‍വ് ബാങ്ക് കണക്കുകളെന്ന് കേന്ദ്രസര്‍ക്കാര്‍. ലോക്സഭയില്‍ പി കരുണാകരന്റെ ചോദ്യത്തിന് ഭക്ഷ്യമന്ത്രി കെ വി തോമസ് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സെപ്തംബറില്‍ ഡീസല്‍ വില അഞ്ചു രൂപ കൂട്ടിയത് വിലക്കയറ്റം വര്‍ധിക്കാന്‍ കാരണമാകും. മൊത്ത വിലസൂചിക അനുസരിച്ച് കഴിഞ്ഞ ഒക്ടോബറില്‍ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം 7.73 ശതമാനമാണ്. അരി, ഗോതമ്പ്, പയര്‍വര്‍ഗങ്ങള്‍, പഞ്ചസാര, ഭക്ഷ്യ എണ്ണ എന്നിവയുടെ വില കഴിഞ്ഞ ആഗസ്തില്‍ തൊട്ടു മുന്‍മാസത്തേക്കാള്‍ ഉയര്‍ന്നതായും മന്ത്രി സമ്മതിച്ചു.

    ReplyDelete