Sunday, November 25, 2012
ജനശ്രീയ്ക്ക് ഫണ്ട്; സര്‍ക്കാര്‍ വ്യവസ്ഥകള്‍ പാലിക്കണം: വൈക്കം വിശ്വന്‍
കുടുംബശ്രീ സമരവുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയിട്ടുള്ള ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പാലിക്കുന്നതിന് യുഡിഎഫ് സര്‍ക്കാര്‍ സന്നദ്ധമാവണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ആവശ്യപ്പെട്ടു. ജനശ്രീക്ക് 14 കോടി രൂപ വഴിവിട്ട് അനുവദിച്ച പ്രശ്നം കേരളത്തിലാകമാനം ഗൗരവമായ ചര്‍ച്ചയ്ക്ക് വിധേയമായതാണ്. ഇതിനെതിരായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ സമരവും ഉയര്‍ന്നുവന്നു. ഈ ഘട്ടത്തിലാണ് മുഖ്യമന്ത്രി എല്‍ഡിഎഫ് കണ്‍വീനറുമായി പ്രശ്നം ചര്‍ച്ച ചെയ്യുന്നതിന് സന്നദ്ധത പ്രകടിപ്പിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ മന്ത്രിസഭയിലെ അംഗങ്ങളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും എം കെ മുനീറുമായി എല്‍ഡിഎഫ് നേതാക്കള്‍ ചര്‍ച്ച നടത്തുകയും ചെയ്തു. ഈ ചര്‍ച്ചയുടെ തുടര്‍ച്ചയായാണ് കുടുംബശ്രീ സംരക്ഷണവേദിയുടെ നേതാക്കളുമായി ചര്‍ച്ച നടത്തുകയും സമരം ഒത്തുതീര്‍പ്പിലെത്തുകയും ചെയ്തത്.
ഈ ചര്‍ച്ചയ്ക്കിടയില്‍ ജനശ്രീക്ക് 14 കോടി രൂപ നല്‍കിയ പ്രശ്നം സജീവമായി ഉയര്‍ന്നുവന്നു. ഈ പ്രശ്നത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ മുമ്പില്‍ പരാതിയുണ്ടെന്നും ആ പരാതിയുടെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ എടുക്കുന്ന തീരുമാനത്തിനു വിധേയമായി മാത്രമേ സംസ്ഥാന സര്‍ക്കാര്‍ എന്തെങ്കിലും കാര്യം ചെയ്യുകയുള്ളൂവെന്നും വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍, ഈ ഉറപ്പിനെ കാറ്റില്‍പ്പറത്തിക്കൊണ്ടാണ് സംസ്ഥാന കൃഷിമന്ത്രി ജനശ്രീക്ക് പണം നല്‍കുന്നതിനുള്ള പദ്ധതികളുമായി മുന്നോട്ടുപോകുന്ന കാര്യം വ്യക്തമാക്കിയത്. ചര്‍ച്ച നടത്തി ധാരണയിലെത്തിയിട്ട് അത് അംഗീകരിക്കുന്നതിനുള്ള മര്യാദ പോലും കാണിക്കാതെ മുന്നോട്ടുപോകുന്ന സംസ്ഥാന സര്‍ക്കാരിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ഇതു സംബന്ധിച്ച് ഉത്തരം പറയേണ്ട ബാധ്യത മുഖ്യമന്ത്രിക്കുണ്ടെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.
deshabhimani
Labels:
കുടുംബശ്രീ,
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)

ReplyDelete