കട്ടപ്പന: സിപിഐ എം മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറി എം എം
മണിയെ പൊലീസ് അറസ്റ്റ് ചെയ്തു. പുലര്‍ച്ചെ വീട് വളഞ്ഞായിരുന്നു അറസ്റ്റ്.
അറസ്റ്റില്‍ പ്രതിഷേധിച്ച് സിപിഐ എം ഇടുക്കിയില്‍ വ്യാഴാഴ്ച ഹര്‍ത്താല്‍
ആചരിക്കും. വര്‍ഷങ്ങള്‍ക്ക് മുമ്പ് കോണ്‍ഗ്രസ് പ്രവര്ത്തകന് അഞ്ചേരി ബേബി
വധിക്കപ്പെട്ട കേസില്‍ പൊലീസ് മണിയെ പ്രതി ചേര്‍ത്തിരുന്നു. കഴിഞ്ഞ ദിവസം
കേസില്‍ നുണ പരിശോധനക്ക് ഹാജരാകാന്‍ പൊലീസ് നോട്ടീസ്, നല്‍കിയിരുന്നു.
എന്നാല്‍ നിയമവിരുദ്ധമായ പരിശോധനക്ക് ഹാജരാകില്ലെന്ന് മണി
അറിയിച്ചിരുന്നു.അറസ്റ്റ് ചെയ്ത് നെടുങ്കണ്ടം സ്റ്റേഷനില്‍ എത്തിച്ച മണിയെ
ഉച്ചക്ക് മുമ്പ് നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കുമെന്നാണു സൂചന.
മേയ് 25 നു തൊടുപുഴക്കടുത്ത് മണക്കാട് മണി ചെയ്ത പ്രസംഗം അഞ്ചേരി ബേബി വധക്കേസില്‍ മണിക്ക് പങ്കുണ്ടെന്ന് തെളിയിക്കുന്നതായി ആരോപിച്ചാണു പൊലീസ് കേസെടുത്തത്. അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും അതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും സിപിഐ എം ഇടുക്കി ജില്ലാസെക്രട്ടറി കെ കെ ജയചന്ദ്രന് പറഞ്ഞു.

No comments:
Post a Comment