ഇന്‍ഷുറന്‍സ് മേഖലയില്‍ വിദേശനിക്ഷേപം 26 ശതമാനത്തില്‍നിന്ന് 49 ശതമാനമാക്കി മാറ്റുന്നത് ഇന്ത്യക്കാരുടെ പണം കടത്തിക്കൊണ്ടുപോകാനാണ്. സാധാരണക്കാരുടെ നിക്ഷേപമാണ് ഇന്‍ഷുറന്‍സ് മേഖലയുടെ കരുത്ത്. ദരിദ്രരായ ഇന്ത്യക്കാരുടെ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും ചെലവഴിക്കേണ്ട പണമാണ് വിദേശത്തേക്കൊഴുകുക. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ വിപണിയില്‍ കടന്നുകയറി ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് കരകയറാനാണ് ധനമൂലധനം ശ്രമിക്കുന്നത്. ധനകമ്മി കുറയ്ക്കാന്‍ വിദേശനിക്ഷേപം വേണമെന്ന വാദവുമായി കേന്ദ്രം ബഹുരാഷ്ട്ര കുത്തകകള്‍ക്ക് കുട പിടിക്കുന്നു.
കോര്‍പറേറ്റുകള്‍ക്ക് നികുതി ഇളവ് നല്‍കുകയും അഴിമതികളിലൂടെ കോടികള്‍ വെട്ടിക്കുകയും ചെയ്യുന്നവരാണ് ധനകമ്മി കുറക്കേണ്ടതിനെക്കുറിച്ച് പറയുന്നത്. തൊഴില്‍വളര്‍ച്ച ഉറപ്പാക്കിയും അടിസ്ഥാനസൗകര്യമേഖലയില്‍ നിക്ഷേപം നടത്തിയുമുള്ള നയമാണ് ഇന്ത്യക്ക് ആവശ്യമെന്ന് സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി. എല്‍ഐസി ഏജന്റ്സ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ വര്‍ക്കിങ് പ്രസിഡന്റ് എസ് എസ് പോറ്റി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി പി ജി ദിലീപ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റുമാരായ സി എ ജോസഫ്, ബെല്ലാര്‍മിന്‍, സോമനാഥ്, സെക്രട്ടറിമാരായ വി പി ആനന്ദന്‍, എല്‍ മഞ്ജുനാഥ്, ജോയ് സേവ്യര്‍, സുധാനന്ദന്‍, സൂരജ് ബോസ് എന്നിവര്‍ പങ്കെടുത്തു.
deshabhimani 291112
ഇന്‍ഷുറന്‍സ് മേഖല വിദേശ ധനമൂലധനത്തിന് തുറന്നുകൊടുക്കുന്നത് രാജ്യത്തിന്റെ സമ്പദ്ഘടന തകര്‍ക്കുമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. രാജ്യത്തിന്റെ വികസനത്തിന് വിനിയോഗിക്കേണ്ട പണം വിദേശത്തേക്ക് കൊണ്ടുപോകാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു. എല്‍ഐസി ഏജന്റ്സ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ ജനറല്‍ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്‍ഷുറന്‍സ് മേഖലയില്‍നിന്ന് എല്‍ഐസി ഏജന്റുമാരെ പുറത്താക്കാനാണ് കേന്ദ്രനീക്കം. ഇത് ആയിരങ്ങളുടെ ഉപജീവന മാര്‍ഗം തകര്‍ക്കും.
ReplyDelete