ലാവ്ലിന്‍ കേസിന്റെ വിചാരണ നടപടി ഉടന്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. കേസില്‍ ഇതുവരെ ഹാജരാകാത്ത ലാവ്ലിന്‍ കമ്പനിയെയും കമ്പനി വൈസ്പ്രസിഡന്റ് ക്ലോസ് ട്രിന്‍ഡലിനെയും മാറ്റിനിര്‍ത്തി വെവ്വേറെ വിചാരണ ആരംഭിക്കണമെന്നാണ് ഹര്‍ജി. ഇവരുടെ വാറന്റ് നടപ്പാക്കുന്നതിന്റെ പേരില്‍ കേസ് അനന്തമായി നീളുകയാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചു. 2009ല്‍ സിബിഐ ഈ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. തുടര്‍ന്ന്, മറ്റു കുറ്റാരോപിതര്‍ കോടതിയില്‍ ഹാജരായി ജാമ്യം എടുത്തിരുന്നു. എന്നാല്‍, സമന്‍സ് അയച്ചെങ്കിലും കമ്പനിയും പ്രതിനിധിയും ഹാജരായില്ല. തുടര്‍ന്ന് വാറന്റും പുറപ്പെടുവിച്ചു. മൂന്നു വര്‍ഷമായിട്ടും വാറന്റ് നടപ്പാക്കാനായിട്ടില്ല. ഈ വര്‍ഷം ആഗസ്ത് 16ന് വാറന്റ് നടപ്പാക്കാന്‍ കോടതി രണ്ടുമാസത്തെ സമയം അനുവദിച്ചിരുന്നു. ഒപ്പം, ഈ സമയപരിധി കഴിഞ്ഞ് കമ്പനിയെയും കമ്പനി പ്രതിനിധിയെയും മാറ്റിനിര്‍ത്തി വിചാരണ ആരംഭിക്കുന്നത് പരിഗണിക്കാമെന്നും ഉത്തരവിട്ടു. എന്നാല്‍, അഞ്ചുമാസം കഴിഞ്ഞിട്ടും വാറന്റ് നടപ്പാക്കാനായിട്ടില്ല. കേസ് അനന്തമായി നീളുകയാണ്. ഇത് ഭരണഘടനയുടെ 21-ാം അനുഛേദത്തിന് വിരുദ്ധമാണ്്. വാറന്റ് നടപ്പാക്കാന്‍ വീണ്ടും സമയം വേണമെന്ന സിബിഐയുടെ ആവശ്യം അംഗീകരിക്കരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
deshabhimani
No comments:
Post a Comment