Friday, November 30, 2012
സ്ലീപ്പര്‍ യാത്രകാര്‍ക്കും നാളെ മുതല്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധം
തീവണ്ടികളില്‍ സ്ലീപ്പര്‍ ക്ലാസില്‍ യാത്ര ചെയ്യുന്നവര്‍ക്കും ശനിയാഴ്ച മുതല്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധം. കരിഞ്ചന്തയിലെ ടിക്കറ്റ് വില്‍പ്പന തടയുകയെന്ന ലക്ഷ്യത്തോടെയാണിതെന്ന് റെയില്‍വെ അധികൃതര്‍ പറഞ്ഞു. എസി കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് നേരത്തെ തന്നെ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിരുന്നു.
തിരിച്ചറിയല്‍ കാര്‍ഡില്ലാതെ യാത്ര ചെയ്യുന്നവരെ ടിക്കറ്റില്ലാത്തവരായി കണക്കാക്കി പിഴ ഈടാക്കും.
ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് തന്നെ യാത്രക്കാര്‍ സൂക്ഷിക്കേണ്ടി വരും. വോട്ടര്‍ ഐഡി കാര്‍ഡ്, പാസ്പോര്‍ട്ട്, പാന്‍കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന ഫോട്ടോ പതിച്ച സീരിയല്‍ നമ്പരുള്ള തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ദേശസാല്‍കൃത ബാങ്കുകളുടെ ഫോട്ടോ പതിച്ച പാസ്ബുക്ക്, ഫോട്ടോയോടു കൂടി ബാങ്കുകള്‍ നല്‍കുന്ന ക്രെഡിറ്റ് കാര്‍ഡ് എന്നിവയാണ് റെയില്‍വെ പരിഗണിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡുകള്‍.
.
തത്കാല്‍ ടിക്കറ്റിലും ഇടിക്കറ്റിലും യാത്ര ചെയ്യുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ് സൂക്ഷിക്കണമെന്ന നിബന്ധന നേരത്തെ മുതല്‍ നിലനിന്നിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് എ.സി. ത്രീ ടയര്‍, എ.സി. ടു ടയര്‍, ഫസ്റ്റ്ക്ലാസ് യാത്രക്കാരെല്ലാം തിരിച്ചറിയല്‍ കാര്‍ഡ് സൂക്ഷിക്കണമെന്ന ഉത്തരവ് റെയില്‍വെ പുറപ്പെടുവിച്ചത്. ഏജന്റുമാര്‍ കൂട്ടമായി ടിക്കറ്റ് വാങ്ങി കരിഞ്ചന്തയില്‍ വില്‍ക്കുന്നുവെന്ന പരാതി വ്യാപകമായതിനെ തുടര്‍ന്നായിരുന്നു ഈ തീരുമാനം.
കരിഞ്ചന്തയിലെ ടിക്കറ്റ് വില്‍പ്പന സ്ലീപ്പര്‍ ക്ലാസിലും വ്യാപകമാണെന്ന ആക്ഷേപങ്ങളെ തുടര്‍ന്നാണ് ഇപ്പോള്‍ എല്ലാ തീവണ്ടി യാത്രക്കാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡെന്ന നിബന്ധനയിലേക്ക് റെയില്‍വെ നീങ്ങുന്നത്.
deshabhimani
Labels:
റെയില്‍വേ
Subscribe to:
Post Comments (Atom)
No comments:
Post a Comment