Wednesday, November 28, 2012
വൈദ്യുതി ഉപഭോഗത്തിന് കൂടുതല്‍ നിയന്ത്രണം
വൈദ്യുതി ഉപഭോഗത്തിന് കൂടുതല്‍ നിയന്ത്രണം വേണമെന്ന് കെഎസ്ഇബി. ഗാര്‍ഹിക ഉപഭോഗം 200 യൂണിറ്റായി നിജപ്പെടുത്തണമെന്നും 200 യൂണിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കളില്‍ നിന്ന് അധിക തുക ഈടാക്കണമെന്നും ബുധനാഴ്ച ചേര്‍ന്ന വൈദ്യുതി ബോര്‍ഡ് യോഗം. ലോഡ് ഷെഡിങ് അടുത്ത വര്‍ഷം ജൂണ്‍വരെ നീട്ടണം. വൈകുന്നേരത്തെ ലോഡ് ഷെഡിങ് 6 മുതല്‍ 10 വരെയാക്കാനും വ്യവസായങ്ങള്‍ക്ക് 25% പവര്‍കട്ട് ഏര്‍പ്പെടുത്താനും ബോര്‍ഡ് യോഗം. നിലവില്‍ 6.30 മുതല്‍ 10.30 വരെയാണ് ലോഡ് ഷെഡിങ്. കെഎസ്ഇബി ശുപാര്‍ശകള്‍ ബുധനാഴ്ചയോ വ്യാഴാഴ്ചയോ റഗുലേറ്ററി കമ്മീഷന് സമര്‍പ്പിക്കും.
Labels:
വൈദ്യുതി
Subscribe to:
Post Comments (Atom)
No comments:
Post a Comment