മുംബൈ: ശിവസേനാ തലവന്‍ ബാല്‍ താക്കറെയുടെ സംസ്കാരദിവസം മുംബൈയില്‍ എല്ലാ
വ്യാപാരസ്ഥാപനങ്ങളും ഓഫീസുകളുമടച്ച് ബന്ദാചരിച്ചതിനെ ഫേസ്ബുക്കില്‍
വിമര്‍ശിച്ച പെണ്‍കുട്ടിയെയും ഈ "പോസ്റ്റി"നെ "ലൈക്ക്്" ചെയ്ത
കൂട്ടുകാരിയെയും പൊലീസ് അറസ്റ്റ് ചെയ്തു. വടക്കന്‍ മുംബൈയിലെ പാല്ഗാര്
സ്വദേശി സഹീന്‍ ദാദയെയും കൂട്ടുകാരി രേണുവിനെയുമാണ് അറസ്റ്റ് ചെയ്തത്.
ഭഗത് സിങ്ങിനെയും സുഖ്ദേവിനെയും പോലുള്ളവരെയാണ് ഓര്‍മിക്കേണ്ടതെന്നും
പോസ്റ്റില്‍ സഹീന്‍ അഭിപ്രായം രേഖപ്പെടുത്തി. ഇത് ലൈക്ക് ചെയ്തതാണ് രേണു
ചെയ്ത കുറ്റം. ഇരുവര്‍ക്കുമെതിരെ മതസ്പര്‍ധ, ജനങ്ങള്‍ക്കിടയില്‍
ശത്രുതയുണ്ടാക്കല്‍ തുടങ്ങിയ വകുപ്പനുസരിച്ചും ഐടി നിയമമനുസരിച്ചും
കേസെടുത്തു.
ശിവസേനയുടെ പ്രാദേശിക നേതാവിന്റെ പരാതിയനുസരിച്ചാണ് കേസെടുത്തതെന്ന് പൊലീസ്
അറിയിച്ചു. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടു. ഫേസ്ബുക്കിലെ
വിമര്ശത്തില് പ്രകോപിതരായ ശിവസേനാ പ്രവര്‍ത്തകര്‍ പാല്‍ഗാറില്‍ സഹീന്റെ
അമ്മാവന് നടത്തുന്ന ക്ലിനിക്ക് അടിച്ചുതകര്‍ത്തു.
No comments:
Post a Comment