Wednesday, November 28, 2012

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് വോട്ടവകാശം


തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. ഇതിനായി പഞ്ചായത്തിരാജ് ചട്ടങ്ങളില്‍ ഭേദഗതി വരുത്താനും തീരുമാനമായതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിശദീകരിച്ചു. 60 പുതിയ തസ്തികകള്‍ സൃഷ്ടിക്കും. 16-8-1999 മുതല്‍ 31-12-2001വരെ എംപ്ലോയിമെന്റ് എക്സ്ചേഞ്ച് വഴി താല്‍കാലിക തസ്തികകളില്‍ 179 ദിവസം ജോലിപൂര്‍ത്തിയാക്കിയ 1963 വികലാംഗരെ സ്ഥിരപ്പെടുത്തും. നാദാപുരത്ത് പുതിയ പൊലീസ് കണ്‍ട്രോള്‍ റൂം തുടങ്ങാനും തീരുമാനമായി.

ഓട്ടോറിക്ക്ഷയുടെ മിനിമം ചാര്‍ജ് 15 രൂപയാക്കി. മിനിമം ചാര്‍ജില്‍ യാത്രചെയ്യാവുന്ന കുറഞ്ഞദൂരം 1.25 കിലോമീറ്റര്‍. കൊച്ചി ബിനാലെയ്ക്ക് സാമ്പത്തിക സഹായം നല്‍കില്ല. മറ്റെല്ലാ രീതിയിലുള്ള സഹകണവും നല്‍കും. എറണാകുളം ദര്‍ബാര്‍ ഹാള്‍ വാടകയില്ലാതെ നല്‍കും. കൊച്ചി ബിനാലെക്കായി 5 കോടി രൂപ വിനിയോഗിച്ചതിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തും. ദേശീയ പാത 17-47 വികസനത്തിന് പാതയുടെ ഇരുവശത്തുനിന്നും തുല്യമായി സ്ഥലമെടുത്ത് പാതയുടെ വീതി 45 മീറ്ററാക്കും. സ്ഥലമെടുപ്പ് ത്വരിതപ്പെടുത്താന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായി സമിതി രൂപീകരിക്കും. കെ ജയകുമാറിനെ ദേവസ്വം ചീഫ് കമ്മീഷണറായി നിയമിക്കാനും തീരുമാനമായി.

deshabhimani

1 comment:

  1. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. ഇതിനായി പഞ്ചായത്തിരാജ് ചട്ടങ്ങളില്‍ ഭേദഗതി വരുത്താനും തീരുമാനമായതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിശദീകരിച്ചു. 60 പുതിയ തസ്തികകള്‍ സൃഷ്ടിക്കും. 16-8-1999 മുതല്‍ 31-12-2001വരെ എംപ്ലോയിമെന്റ് എക്സ്ചേഞ്ച് വഴി താല്‍കാലിക തസ്തികകളില്‍ 179 ദിവസം ജോലിപൂര്‍ത്തിയാക്കിയ 1963 വികലാംഗരെ സ്ഥിരപ്പെടുത്തും. നാദാപുരത്ത് പുതിയ പൊലീസ് കണ്‍ട്രോള്‍ റൂം തുടങ്ങാനും തീരുമാനമായി.

    ReplyDelete