തിരു: ചന്ദ്രശേഖരന് വധവുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് അഡ്വ. പി എസ്
ശ്രീധരന്‍പിള്ള എഴുതിയ പുസ്തകം കെപിസിസിയുടെ പ്രസിദ്ധീകരണവിഭാഗമായ
പ്രിയദര്‍ശിനി ബുക്സ് പ്രസിദ്ധീകരിച്ചതിനു പിന്നില്‍ ശ്രീധരന്‍പിള്ളയുടെ
കച്ചവടതാല്പ്പര്യമാകാമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്.
പ്രണവം എന്ന പേരില്‍ ശ്രീധരന്‍പിള്ളയ്ക്കു സ്വന്തമായി പ്രസാധക
സ്ഥാപനമുണ്ട്. ആര്‍എസ്എസുമായി ബന്ധമുള്ള കുരുക്ഷേത്രയും ഉണ്ട്.
ഇതിലൂടെയൊന്നും പ്രസിദ്ധീകരിക്കാതെ പ്രിയദര്‍ശനി ബുക്സിന് നല്‍കിയത്
കച്ചവടതാല്പ്പര്യംതന്നെയാകണം. ഭരണകക്ഷി പ്രസിദ്ധീകരണവിഭാഗത്തിലൂടെയാകും
നന്നായി ചെലവാകുകയെന്ന് കണ്ടിട്ടുണ്ടാകുമെന്നും മുരളീധരന് പറഞ്ഞു.
ആന്റണിയുടെ വിവാദപ്രസംഗം ബ്രഹ്മോസുമായി ബന്ധപ്പെട്ട അഴിമതി മൂടിവയ്ക്കാന്‍
ഉദ്ദേശിച്ചാണെന്ന് മുരളീധരന് ആരോപിച്ചു.
No comments:
Post a Comment