Thursday, November 29, 2012
യുവജനങ്ങളുടെ മദ്യാസക്സതി സാമൂഹിക നന്‍മകള്‍ ഇല്ലാതാക്കും: പിണറായി
യുവജനങ്ങള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന മദ്യാസക്തി സാമൂഹിക നന്‍മകള്‍ ഇല്ലാതാക്കുന്നതായി സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. എസ്എഫ്ഐയുടെ നേതൃത്വത്തിലുള്ള മദ്യവിരുദ്ധ ക്യാമ്പയില്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മദ്യപാനം ക്യാമ്പസുകളില്‍ വ്യാപകമാകുന്നത് ഗൗരവത്തോടെ കാണണം. യുവജനങ്ങള്‍ മദ്യത്തിന് അടിമപ്പെടുന്നതിനെതിരെ ശക്തമായി രംഗത്ത് വരേണ്ടതുണ്ട്. കല്യാണ വീടുകളിലും മരണവീടുകളിലും മദ്യം ഒഴിവാക്കാന്‍ പറ്റാത്ത ഘടകമായി മാറിയിട്ടുണ്ട്. പഴയതലമുറയിലും മദ്യപന്‍മാര്‍ ഉണ്ടായിരുന്നെങ്കിലും ഭൂരിപക്ഷം പേരും മദ്യം ഉപയോഗിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് നേരെ തിരിച്ചാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ശ്രീനാരായണ ഗുരുവിനെപ്പോലും മദ്യവില്‍പ്പനയ്ക്ക് കൂട്ടുപിടിക്കുന്നവരുണ്ട്. വിദേശമദ്യം ഉപയോഗിക്കരുതെന്ന് ഗുരു പറഞ്ഞിട്ടില്ലെന്നാണ് ഇക്കൂട്ടര്‍ പറയുന്നത്. മദ്യാസക്തിക്കെതിരായ ക്യാമ്പയിന് സമൂഹത്തില്‍ നിന്ന് മികച്ച പിന്തുണ കിട്ടുന്നുണ്ടെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
deshabhimani
Labels:
എസ്.എഫ്.ഐ
Subscribe to:
Post Comments (Atom)

ReplyDelete