Thursday, November 29, 2012

ഐടി നിയമം ഭേദഗതി ചെയ്യും


ഐടി നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഐടി നിയമത്തിലെ വിവാദമായ 66 എ വകുപ്പാണ് ഭേദഗതി ചെയ്യുക. ശിവസേന നേതാവ് ബാല്‍താക്കറെയുടെ സംസ്കാര ദിവസം മുംബൈയില്‍ ബന്ദ് ആചരിച്ചതിനെ ചോദ്യം ചെയ്ത ഫേസ്ബുക്കില്‍ കമന്റ് പോസ്റ്റ് ചെയ്ത ഒരു പെണ്‍കുട്ടിയും അത് ലൈക്ക് ചെയ്ത മറ്റൊരാളും അറസ്റ്റിലായതോടെയാണ് 66 എ വകുപ്പ് വീണ്ടും ചര്‍ച്ചയായത്. ഡല്‍ഹിയില്‍ വ്യാഴാഴ്ച ചേര്‍ന്ന ഐടി നിയമ വിദഗ്ധരുടെ യോഗത്തിലാണ് നിയമ ഭേദഗതി നിര്‍ദേശം സര്‍ക്കാരിന് സമര്‍പ്പിച്ചത്.

സോഷ്യല്‍ നെറ്റുവര്‍ക്ക് സൈറ്റുകളില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുന്നതിനെതിരെ നടപടിയെടുക്കുന്നത് സംബന്ധിച്ച നിയമങ്ങള്‍ ഈ വകുപ്പിന്റെപരിധിയിലാണ് വരുന്നത്. 2008ലെ ഐടി നിയമ ഭേദഗതിസമയത്ത് എഴുതിച്ചേര്‍ത്ത ഈ വകുപ്പനുസരിച്ച് മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാം. പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലക്കേര്‍പ്പെടുത്തുന്നതാണ് പ്രസ്തുത വകുപ്പെന്ന് തുടക്കം മുതലേ ആക്ഷേപമുണ്ടായിരുന്നു.

deshabhimani

1 comment:

  1. ഐടി നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഐടി നിയമത്തിലെ വിവാദമായ 66 എ വകുപ്പാണ് ഭേദഗതി ചെയ്യുക. ശിവസേന നേതാവ് ബാല്‍താക്കറെയുടെ സംസ്കാര ദിവസം മുംബൈയില്‍ ബന്ദ് ആചരിച്ചതിനെ ചോദ്യം ചെയ്ത ഫേസ്ബുക്കില്‍ കമന്റ് പോസ്റ്റ് ചെയ്ത ഒരു പെണ്‍കുട്ടിയും അത് ലൈക്ക് ചെയ്ത മറ്റൊരാളും അറസ്റ്റിലായതോടെയാണ് 66 എ വകുപ്പ് വീണ്ടും ചര്‍ച്ചയായത്. ഡല്‍ഹിയില്‍ വ്യാഴാഴ്ച ചേര്‍ന്ന ഐടി നിയമ വിദഗ്ധരുടെ യോഗത്തിലാണ് നിയമ ഭേദഗതി നിര്‍ദേശം സര്‍ക്കാരിന് സമര്‍പ്പിച്ചത്.

    ReplyDelete