കാസര്‍കോട്: ഉമ്മന്‍ചാണ്ടിയുടെപേരില്‍ പണപ്പിരിവ് നടത്തുന്നതുസംബന്ധിച്ച് "ദേശാഭിമാനി" പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ പറയുന്ന നേതാവ് താനാണെന്ന വാദവുമായി കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവ് രംഗത്ത്. പുത്തിഗെ മണ്ഡലം സെക്രട്ടറി ഡി ശ്യാംപ്രസാദാണ് ഈ വാദവുമായി സായാഹ്ന പത്രത്തില്‍ ഫോട്ടോവച്ച് പരസ്യം നല്‍കിയത്. വാര്‍ത്തയില്‍ പറയുന്ന മണ്ഡലം സെക്രട്ടറി താനാണെന്നും മാനഹാനിക്ക് നഷ്ടപരിഹാരം വേണമെന്നും പറഞ്ഞ് ദേശാഭിമാനിക്ക് വക്കീല്‍ നോട്ടീസും അയച്ചിട്ടുണ്ട്. ജ്യോത്സ്യനായ ജില്ലയിലെ ഏക രാഷ്ട്രീയപ്രവര്‍ത്തകന്‍ താനാണെന്നും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല വീട്ടില്‍വന്നിട്ടുണ്ടെന്നും താന്‍ ആന്റണി ഗ്രൂപ്പുകാരനാണെന്നും വാര്‍ത്ത മാനഹാനിയുണ്ടാക്കിയെന്നുമാണ് ശ്യാംപ്രസാദിന്റെ വാദം. കോണ്‍ഗ്രസിലെ ഗ്രൂപ്പുവഴക്കിന്റെ ഭാഗമായി പണംകൊടുത്ത് വാര്‍ത്ത എഴുതിക്കുന്നതാണെന്ന ആരോപണവും പരസ്യത്തില്‍ ഉന്നയിച്ചിട്ടുണ്ട്. ആരില്‍നിന്നും പണം വാങ്ങിയിട്ടില്ലെന്നും കേസില്‍ പ്രതിയല്ലെന്നും പറയുന്നു. വാര്‍ത്തയില്‍ ശ്യാംപ്രസാദാണ് പണപ്പിരിവ് നടത്തുന്നതെന്ന് പറഞ്ഞിട്ടില്ല. പുത്തിഗെ മണ്ഡലം സെക്രട്ടറിയാണെന്നുമില്ല. പ്ലസ്ടു അനുവദിപ്പിക്കാമെന്നു പറഞ്ഞ് പണം വാങ്ങിയതായി സ്കൂള്‍ അധികൃതര്‍ പരാതി പറഞ്ഞിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പണപ്പിരിവ് നടത്തുന്ന ആള്‍ വലിയ തട്ടിപ്പുകാരനാണെന്ന് ഡിസിസി പ്രസിഡന്റും പറഞ്ഞിട്ടുണ്ട്. ഏത് നേതാവാണ് പണം പിരിക്കുന്നതെന്ന് ദേശാഭിമാനി വാര്‍ത്തയില്‍ പറഞ്ഞിരുന്നില്ല.
deshabhimani
ഉമ്മന്‍ചാണ്ടിയുടെപേരില്‍ പണപ്പിരിവ് നടത്തുന്നതുസംബന്ധിച്ച് "ദേശാഭിമാനി" പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ പറയുന്ന നേതാവ് താനാണെന്ന വാദവുമായി കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവ് രംഗത്ത്.
ReplyDelete