Thursday, November 29, 2012

കേരളമൊരുങ്ങി രോഷാഗ്നിയാകാന്‍


ലോകമാകെ ഈ അപൂര്‍വ സമരമുറ ഉറ്റുനോക്കും. ബഹുജനമുന്നേറ്റങ്ങളുടെ അനുഭവക്കരുത്തില്‍ അടുപ്പുകൂട്ടി സമരത്തിന് കേരളമൊന്നാകെ തയ്യാറെടുത്തുകഴിഞ്ഞു. പ്രക്ഷോഭങ്ങളിലെ വ്യത്യസ്ത അനുഭവമാകും ഡിസംബര്‍ ഒന്നിന്റെ സായാഹ്നം. കേരളക്കരയുടെ വടക്കേ അറ്റത്തുനിന്ന് തെക്കെയറ്റംവരെ ആളിക്കത്തുന്ന സമരാഗ്നി ജനങ്ങളെ ദുരിതക്കടലിലാഴ്ത്തുന്ന കേന്ദ്രസര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും ഉശിരന്‍ മുന്നറിയിപ്പാകും. മനുഷ്യച്ചങ്ങലയും മനുഷ്യമതിലും മനുഷ്യസാഗരവും തീര്‍ത്ത് ബഹുജനമുന്നേറ്റത്തിന് ആവേശം പകര്‍ന്ന കേരളം കാലം എന്നുമോര്‍ക്കുന്ന മറ്റൊരു സമരാനുഭവത്തിന് സാക്ഷിയാകുകയാണ്.

മഞ്ചേശ്വരം മുതല്‍ പാറശാലവരെ 750 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ തെരുവീഥികള്‍ അടുക്കളയാകും. അടുപ്പുകള്‍ പുകയുന്നതുപോലും തടയുന്ന സര്‍ക്കാരിനെതിരെ ബഹുജനരോഷത്തിന്റെ തീജ്വാലകളുയര്‍ത്തി ഭക്ഷണം പാകംചെയ്ത് കഴിക്കും. ഒരു മീറ്ററില്‍ ഒരു അടുപ്പ് എന്ന നിലയിലാണ് ഒരുക്കാന്‍ തീരുമാനമെങ്കിലും ജനപങ്കാളിത്തം ഈ കണക്ക് തെറ്റിക്കുമെന്നാണ് ജില്ലകളില്‍നിന്നുള്ള സൂചനകള്‍. ഇടുക്കി, വയനാട്, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ സംസ്ഥാന-ജില്ലാ പാതകളില്‍ പതിനായിരങ്ങള്‍ അടുപ്പുകൂട്ടുമ്പോള്‍ മറ്റു ജില്ലകളില്‍ ദേശീയപാതയോരത്താണ് സമരം. പാചകവാതകവില വര്‍ധിപ്പിക്കുകയും സബ്സിഡി സിലിന്‍ഡര്‍ ആറായി വെട്ടിക്കുറയ്ക്കുകയും ചെയ്തതിനെതിരെ സിപിഐ എം സംസ്ഥാന കമ്മിറ്റി ആഹ്വാനമനുസരിച്ചാണ് അടുപ്പുകൂട്ടി സമരം.

deshabhimani

1 comment:

  1. ലോകമാകെ ഈ അപൂര്‍വ സമരമുറ ഉറ്റുനോക്കും. ബഹുജനമുന്നേറ്റങ്ങളുടെ അനുഭവക്കരുത്തില്‍ അടുപ്പുകൂട്ടി സമരത്തിന് കേരളമൊന്നാകെ തയ്യാറെടുത്തുകഴിഞ്ഞു. പ്രക്ഷോഭങ്ങളിലെ വ്യത്യസ്ത അനുഭവമാകും ഡിസംബര്‍ ഒന്നിന്റെ സായാഹ്നം. കേരളക്കരയുടെ വടക്കേ അറ്റത്തുനിന്ന് തെക്കെയറ്റംവരെ ആളിക്കത്തുന്ന സമരാഗ്നി ജനങ്ങളെ ദുരിതക്കടലിലാഴ്ത്തുന്ന കേന്ദ്രസര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും ഉശിരന്‍ മുന്നറിയിപ്പാകും. മനുഷ്യച്ചങ്ങലയും മനുഷ്യമതിലും മനുഷ്യസാഗരവും തീര്‍ത്ത് ബഹുജനമുന്നേറ്റത്തിന് ആവേശം പകര്‍ന്ന കേരളം കാലം എന്നുമോര്‍ക്കുന്ന മറ്റൊരു സമരാനുഭവത്തിന് സാക്ഷിയാകുകയാണ്.

    ReplyDelete