രാജ്യത്ത് തൊഴില്‍വളര്‍ച്ച നിശ്ചലാവസ്ഥയിലേക്ക് നീങ്ങുന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍. 1999-2000 മുതല്‍ 2004-05 വരെയുള്ള കാലയളവില്‍ 2.95 ശതമാനം ആയിരുന്നു തൊഴില്‍ വളര്‍ച്ചയെങ്കില്‍ 2004-05 മുതല്‍ 2009-10ല്‍ ഇത് 0.28 ശതമാനത്തിലേക്ക് ഇടിഞ്ഞതായി തൊഴില്‍ മന്ത്രിമല്ലികാര്ജുന് ഖാര്‍ഗെ അറിയിച്ചു. പി കെ ബിജു എംപിക്ക് ലോക്സഭയില്‍ മറുപടി നല്‍കുകയായിരുന്നു മന്ത്രി. പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ സംസ്ഥാനങ്ങള്‍ എതിര്ത്തതിത്തെുടര്ന്ന് തുടര്‍ന്ന് ഡോ. കെ കസ്തൂരിരംഗന്‍ അധ്യക്ഷനായ ഉന്നതതല പ്രവര്‍ത്തക സമിതിയെ നിയമിച്ചതായി പരിസ്ഥിതി മന്ത്രി ജയന്തി നടരാജന് അറിയിച്ചു. ആന്റോ ആന്റണിയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. 2009 മുതല്‍ 428 ജൈവശാസ്ജ്ഞ്രര്ക്ക് ഗവേഷണ സഹായം നല്‍കിയതായി ശാസ്ത്രസാങ്കേതിക മന്ത്രി ജയ്റാം രമേഷ് പറഞ്ഞു. ഡോ. ടി എന്‍ സീമയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. 2003-11 കാലയളവില്‍ 2500 വനിത ശാസ്ത്രജ്ഞര്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കിയതായും ജയ്റാം രമേഷ് വ്യക്തമാക്കി. 10,000 സൗരോര്‍ജപ്ലാന്റുകള്‍ കേരളത്തില്‍ സ്ഥാപിക്കാന്‍ സംസ്ഥാന നോഡല്‍ ഏജന്‍സിയായ അനര്‍ട്ട് അപേക്ഷ നല്‍കിയതായി കെ എന്‍ ബാലഗോപാലിന്റെ ചോദ്യത്തിന് ആവര്‍ത്തനോര്‍ജ മന്ത്രി ഫാറൂഖ് അബ്ദുള്ള മറുപടി നല്കി. 271 കോടി രൂപയാണ് പദ്ധതി ചെലവ്.
deshabhimani 271112
No comments:
Post a Comment