Wednesday, November 21, 2012

അജ്‌മല്‍ കസബിനെ തൂക്കിക്കൊന്നു

മുംബൈ: മുംബൈ ഭീകരാക്രമണ കേസിലെ പ്രതി അജ്‌മല്‍ കസബിനെ തൂക്കിക്കൊന്നു. പുനെയിലെ  യെര്‍വാദ ജയിലില്‍ രാവിലെ ഏഴരക്കാണു വധശിക്ഷ നടപ്പാക്കിയത്. മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. കസബിന്റെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയിരുന്നു. മുംബൈ ആക്രമണ പരമ്പരയില്‍ ജീവനോടെ പിടിയിലായ ഏക വ്യക്തി കസബാണ്‌.2008 നവംബര്‍ 26ന് മുംബൈയില്‍ നടന്ന ഭീകരാക്രമണത്തില്‍160 പേരാണു കൊല്ലപ്പെട്ടത്.

ഇരുപത്തി അഞ്ചുകാരനായ മുഹമ്മദ് അജ് മല്‍ അമീര്‍ കസബ്   പാകിസ്താന്‍ പൗരനാണ്‌.   ഇക്കാര്യം പാകിസ്താന്‍ ആദ്യം നിഷേധിച്ചുവെങ്കിലും പിന്നീട് സ്ഥിരീകരിച്ചു.  2010 മേയ് 6-ന്‌ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലെ പ്രത്യേക കോടതിയാണു കസബിനു വധശിക്ഷ വിധിച്ചത്.. ഈ വിധി മുംബൈ ഹൈക്കോടതി ശരിവെച്ചു. തുടര്‍ന്നാണ് ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കസബ് സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീംകോടതിയും ഹര്‍ജി തള്ളി.രാഷ്ട്രപതിക്ക് നല്‍കിയ ദയാഹര്‍ജി നവംബര്‍ അഞ്ചിനാണു തള്ളിയത്.

No comments:

Post a Comment