Saturday, November 24, 2012

റിപ്പോര്‍ട്ട് ആര്‍ പി സിങിന്റെ അറിവോടെയെന്ന് സിഎജി


 2ജി സ്പെക്ട്രം സംബന്ധിച്ച സിഎജി റിപ്പോര്‍ട്ടിന്റെ അവസാനവട്ട ചര്‍ച്ചകള്‍ വരെ സിഎജി ഓഫീസിലെ ഉദ്യോഗസ്ഥന്‍ ആര്‍ പി സിങ് ഉണ്ടായിരുന്നെന്ന് സിഎജി വിനോദ് റായ് പറഞ്ഞു. സിഎജി റിപ്പോര്‍ട്ടിന്റെ കരട് വരെ മാത്രമേ താന്‍ പങ്കാളിയായിട്ടുള്ളൂവെന്നും അന്തിമ റിപ്പോര്‍ട്ടില്‍ തനിക്ക് പങ്കില്ലെന്നുമുള്ള ആര്‍ പി സിങ്ങിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സിഎജി. പോസ്റ്റ് ആന്റ് ടെലികമ്യൂണിക്കേഷന്‍ ഡയറക്ടര്‍ ജനറലായ ആര്‍പി സിങ്ങ് സിഎജി റിപ്പോര്‍ട് പുറത്തിറക്കികൊണ്ട് നടത്തിയ പത്രസമ്മേളനത്തിലും പിന്നീട് പബ്ലിക്ക്സ് അക്കൗണ്ട്സ് കമ്മറ്റി ക്ക് മുമ്പിലും ജെപിസിയിലും നല്‍കിയ വിശദീകരണത്തിലും 1.76 ലക്ഷം കോടി രൂപ എന്ന നഷ്ടകണക്ക് ആവര്‍ത്തിച്ചിരുന്നു. കരട് റിപ്പോര്‍ടില്‍ 2645 കോടി രൂപയുടെ നഷ്ടം മാത്രമാണ് ഉണ്ടായതെന്നും അന്തിമ റിപ്പോര്‍ടിലാണ് 1.76 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായതെന്നും താനറിയാതെ അത് കൂട്ടിച്ചേര്‍ത്തുവെന്നുമാണ് ആര്‍ പി സിങ് പറഞ്ഞത്.
 
ബിജെപി നേതാവും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അധ്യക്ഷനുമായ മുരളീ മനോഹര്‍ ജോഷിയുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് നഷ്ടം 1.76 ലക്ഷം കോടി രൂപയായി ഉയര്‍ത്തിയതെന്ന് സിങ് ആരോപിച്ചിരുന്നു. ഓഡിറ്റ് കണ്ടെത്തലിനെക്കുറിച്ച് ഇടക്കാലപഠനം നടത്താന്‍ രൂപീകരിച്ച ഗ്രൂപ്പില്‍ അംഗമായിരുന്ന ആര്‍ പി സിങ് 2010 ഒക്ടോബര്‍ നാലിന് ടെലികോം വകുപ്പുമായി നടന്ന അന്തിമവട്ടം ചര്‍ച്ചകളിലും പെര്‍ഫോമന്‍സ് ഓഡിറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഒരുക്കങ്ങളിലും അന്തിമ പ്രവര്‍ത്തനങ്ങളിലും പങ്കെടുത്തിരുന്നുവെന്ന് സിഎജി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. 2ജി സ്പെക്ട്രം അഴിമതിയെക്കുറിച്ച് പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്കു മുന്നില്‍ സിഎജി റിപ്പോര്‍ട്ടിനെക്കുറിച്ച് വിശദീകരിച്ച സംഘത്തിലെ പ്രധാനിയായിരുന്നു ആര്‍ പി സിങ്. മാത്രമല്ല, നഷ്ടക്കണക്ക് വിശദീകരിക്കുന്ന പ്രസന്റേഷന്‍ അവതരിപ്പിച്ചത് ആര്‍ പി സിങ് തന്നെയാണ്. ആ സമയത്ത് സിഎജി റിപ്പോര്‍ട്ടിനെക്കുറിച്ച് ഒരു വ്യത്യസ്ത അഭിപ്രായവും അദ്ദേഹം പ്രകടിപ്പിച്ചിരുന്നില്ല. നഷ്ടത്തെക്കുറിച്ച് വ്യത്യസ്തമായ കണക്കും അദ്ദേഹം നല്‍കിയിട്ടില്ല. കരട് റിപ്പോര്‍ട്ടിന്റെ ഫോര്‍വേഡിങ് കത്തില്‍ 3ജി സ്പെക്ട്രം ലേലം നടത്തിയ മട്ടില്‍ 2ജി സ്പെക്ട്രം ലേലവും നടത്തിയിരുന്നെങ്കില്‍ 1.02 ലക്ഷം കോടി രൂപ ലഭിക്കുമായിരുന്നുവെന്ന് ആര്‍ പി സിങ് പറഞ്ഞിരുന്നു. അദ്ദേഹം പരാമര്‍ശിക്കാതിരുന്ന ഡുവല്‍ ടെക്നോളജി, എക്സ്ട്രാ സ്പെക്ട്രം എന്നീ ഘടകങ്ങള്‍ കൂടി പരിഗണിച്ചാണ് നഷ്ടം 1.76 ലക്ഷം കോടി രൂപയെന്ന റിപ്പോര്‍ട്ട് സിഎജി നല്‍കിയതെന്നും വിനോദ് റായ് പറഞ്ഞു.

കൃത്യമായ ആസൂത്രണത്തോടെയാണ് ആര്‍ പി സിങ് പ്രസ്താവന നടത്തിയത്. സിങ്ങിന്റെ പ്രസ്താവനക്കു തൊട്ടുപിന്നാലെ 2ജി സ്പെക്ട്രം അഴിമതിക്കാര്യത്തില്‍ മൗനം പാലിച്ചിരുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി മൗനം വെടിഞ്ഞ് സിഎജിക്കും ബിജെപിക്കുമെതിരെ പ്രതികരിച്ചത് ശ്രദ്ധേയമാണ്. കോണ്‍ഗ്രസ് ആസൂത്രിതമായി 2ജി അഴിമതിയെ ന്യായീകരിക്കാന്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരണത്തിന്റെ ഭാഗമായി ആര്‍ പി സിങ് മാറിയെന്നാണ് വ്യക്തമായിരിക്കുന്നത്.
(വി ജയിന്‍)

deshabhimani

1 comment:

  1. 2ജി സ്പെക്ട്രം സംബന്ധിച്ച സിഎജി റിപ്പോര്‍ട്ടിന്റെ അവസാനവട്ട ചര്‍ച്ചകള്‍ വരെ സിഎജി ഓഫീസിലെ ഉദ്യോഗസ്ഥന്‍ ആര്‍ പി സിങ് ഉണ്ടായിരുന്നെന്ന് സിഎജി വിനോദ് റായ് പറഞ്ഞു. സിഎജി റിപ്പോര്‍ട്ടിന്റെ കരട് വരെ മാത്രമേ താന്‍ പങ്കാളിയായിട്ടുള്ളൂവെന്നും അന്തിമ റിപ്പോര്‍ട്ടില്‍ തനിക്ക് പങ്കില്ലെന്നുമുള്ള ആര്‍ പി സിങ്ങിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സിഎജി. പോസ്റ്റ് ആന്റ് ടെലികമ്യൂണിക്കേഷന്‍ ഡയറക്ടര്‍ ജനറലായ ആര്‍പി സിങ്ങ് സിഎജി റിപ്പോര്‍ട് പുറത്തിറക്കികൊണ്ട് നടത്തിയ പത്രസമ്മേളനത്തിലും പിന്നീട് പബ്ലിക്ക്സ് അക്കൗണ്ട്സ് കമ്മറ്റി ക്ക് മുമ്പിലും ജെപിസിയിലും നല്‍കിയ വിശദീകരണത്തിലും 1.76 ലക്ഷം കോടി രൂപ എന്ന നഷ്ടകണക്ക് ആവര്‍ത്തിച്ചിരുന്നു. കരട് റിപ്പോര്‍ടില്‍ 2645 കോടി രൂപയുടെ നഷ്ടം മാത്രമാണ് ഉണ്ടായതെന്നും അന്തിമ റിപ്പോര്‍ടിലാണ് 1.76 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായതെന്നും താനറിയാതെ അത് കൂട്ടിച്ചേര്‍ത്തുവെന്നുമാണ് ആര്‍ പി സിങ് പറഞ്ഞത്.

    ReplyDelete