ആലപ്പുഴ: സോളാര്‍ കുംഭകോണത്തിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണനുവേണ്ടി കോടതിയില്‍ ഹാജരായത് ഡിസിസി അംഗം. ഇയാള്‍ കേന്ദ്ര മന്ത്രി കെ സി വേണുഗോപാലിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനുമാണ്. അമ്പലപ്പുഴയിലെ 13 പേരില്‍ നിന്ന് 73.25 ലക്ഷം തട്ടിയ കേസില്‍ അമ്പലപ്പുഴ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ഡിസിസി അംഗം അഡ്വ. എസ് ഗുല്‍സാര്‍ ഹാജരായത്. അമ്പലപ്പുഴ കോടതിയില്‍ ഹാജരാക്കിയ ബിജുവിനെ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഉദയകുമാര്‍ 26 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ബിജുവിനെ പൊലീസ് കസ്റ്റഡിയില്‍ വിടുന്നതിനെ ഗുല്‍സാര്‍ എതിര്‍ത്തു. കേസിലെ രണ്ടാം പ്രതി സരിത പൊലീസിന്റെ കസ്റ്റഡിയിലുണ്ട്. വിവരങ്ങള്‍ അവരില്‍ നിന്ന് കിട്ടിയിട്ടുണ്ട്. തന്നെയുമല്ല മാധ്യമങ്ങള്‍ ഇവ ആഘോഷപൂര്‍വ്വം കൊണ്ടാടുകയാണ്. അതിനാല്‍ ബിജുവിനെ പൊലീസ് കസ്റ്റഡിയില്‍ വിടരുതെന്നും അഭിഭാഷകന്‍ വാദിച്ചു. ബിജുവിന് വേണ്ടി ഹാജരായ ഗുല്‍സാര്‍ ലോയേഴ്സ് കോണ്‍ഗ്രസ് ഭാരവാഹിയുമാണ്. കേന്ദ്ര സഹമന്ത്രി കെ സി വേണുഗോപാലിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനായാണ് അറിയപ്പെടുന്നത്. കെ സി വേണുഗോപാലിന്റെ വീട്ടില്‍ സരിത സന്ദര്‍ശിച്ചതായി നേരത്തെ വാര്‍ത്തയുമുണ്ടായിരുന്നു. പൊലീസ് കസ്റ്റഡിയില്‍ കിട്ടിയ ബിജു രാധാകൃഷ്ണനെ വൈകിട്ട് മൂന്നരയോടെ എഡിജിപി ഹേമചന്ദ്രന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു. അടുത്ത ദിവസം സരിതയെയും ബിജുവിനെയും ഒന്നിച്ചു ചോദ്യം ചെയ്യുമെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. രാവിലെ കൊട്ടാരക്കര സബ്ജയിലില്‍ നിന്ന് അമ്പലപ്പുഴ സിഐ പി വി ബേബിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ബിജു രാധാകൃഷ്ണനെ അമ്പലപ്പുഴയില്‍ എത്തിച്ചത്. ഡിവൈഎഫ്ഐ, എഐവൈഎഫ് പ്രവര്‍ത്തകര്‍ കോടതിക്ക് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി.
വിഷ്ണുനാഥും കത്തുനല്‍കി
ആലപ്പുഴ: ചെങ്ങന്നൂരില്‍ സൗരോര്‍ജ തെരുവുവിളക്ക് സ്ഥാപിക്കാന്‍ സൗരോര്‍ജകുംഭകോണ സംഘവുമായി പി സി വിഷ്ണുനാഥ് എംഎല്‍എ പദ്ധതിയുണ്ടാക്കി. നഗരാതിര്‍ത്തിയായ കല്ലിശ്ശേരി ഇറപ്പുഴം പാലം മുതല്‍ മുളക്കുഴ ആഞ്ഞിലിമൂട് വരെ എം സി റോഡിന്റെ ഇരുവശങ്ങളിലും സൗരോര്‍ജവിളക്ക് സ്ഥാപിക്കാനായിരുന്നു പദ്ധതി. എംഎല്‍എ ഫണ്ട് ഉപയോഗിച്ച് പദ്ധതി നടപ്പാക്കാന്‍ പി സി വിഷ്ണുനാഥ് കലക്ടറേറ്റില്‍ ശുപാര്‍ശയും നല്‍കി. പദ്ധതി പ്രായോഗികമല്ലെന്ന് പിഡബ്ല്യുഡി റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന് ഉപേക്ഷിച്ചു. സരിത വിഷയം കത്തിക്കയറുന്നതിനിടെ, അന്ന് നല്‍കിയ ഈ ഈ കത്ത് വീണ്ടെടുക്കാന്‍ കലക്ടേറ്റില്‍ തീവ്രയത്നം തുടങ്ങി. പി സി വിഷ്ണുനാഥിന്റെ എംഎല്‍എയുടെ ഫണ്ട് കൈകാര്യം ചെയ്യുന്ന കലക്ടറേറ്റിലെ ഫിനാന്‍സ് വിങിലാണ് തെരച്ചില്‍ നടന്നത്
deshabhimani
No comments:
Post a Comment