Sunday, June 23, 2013

ബലാത്സംഗക്കേസിലെ പ്രതി മുഖ്യമന്ത്രിയുടെ അടുപ്പക്കാരനെന്ന് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി

ബലാത്സംഗക്കേസില്‍ അറസ്റ്റിലായ പ്രതി എ ഗ്രൂപ്പുകാരനും മുഖ്യമന്ത്രിയുടെ അടുപ്പക്കാരനെന്നും കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി. പത്തുവര്‍ഷം മുമ്പ് നാട്ടുകാരിയായ സ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ മുഖ്യമന്ത്രിയുടെ സ്റ്റാഫ് അംഗത്തിന്റെ ഭര്‍ത്താവ് രാജാജി നഗര്‍ സ്വദേശി വേടന്‍ ജയന്‍ എന്ന ജയരാജിനെയാണ് കന്റോണ്‍മെന്റ് പൊലീസ് വെള്ളിയാഴ്ച അറസ്റ്റുചെയ്തത്. മൂന്നുദിവസം മുമ്പ് വലിയതുറ സ്വദേശി പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ജയരാജ് ഉള്‍പ്പെട്ടിരുന്നു. എന്നാല്‍,ഉന്നതബന്ധം പരിഗണിച്ച് പൊലീസ് ഇയാളെ കേസില്‍നിന്ന് ഒഴിവാക്കിയിരുന്നു. ജയരാജ് കോണ്‍ഗ്രസ് പ്രവര്‍ത്തകനല്ലെന്ന് വിശദീകരിച്ച് കോണ്‍ഗ്രസ് ഐ പാളയം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ആര്‍ ഹരികുമാര്‍ ഇറക്കിയ വാര്‍ത്താക്കുറിപ്പിലാണ് പ്രതിക്ക് ഉമ്മന്‍ചാണ്ടിയുമായും എ ഗ്രൂപ്പുമായുമുള്ള ബന്ധം സ്ഥിരീകരിക്കുന്നത്.

വാര്‍ത്താക്കുറിപ്പില്‍ പറയുന്നത് ഇപ്രകാരമാണ്. "1993ല്‍ രാജാജി നഗറിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രധാന പ്രതിയാണ് ജയരാജ്. 2010ല്‍ നടന്ന നഗരസഭാ തെരഞ്ഞെടുപ്പില്‍ തമ്പാനൂര്‍ വാര്‍ഡില്‍ എ ഗ്രൂപ്പിന്റെ ഉന്നത നേതാക്കളുടെ ഒത്താശയോടെ കോണ്‍ഗ്രസ് വിമതസ്ഥാനാര്‍ഥിയായി മത്സരിച്ച അനിക്കുട്ടന്റെ ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ആയിരുന്നു ജയരാജ്. തുടര്‍ന്ന് പ്രസ്തുത ഇലക്ഷന്‍ കമ്മിറ്റിയുടെ ജനറല്‍ കണ്‍വീനറായ ടി രവിക്ക് സെക്രട്ടറിയറ്റില്‍ ഗാര്‍ഡനില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വഴി ജോലികൊടുത്തു. ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് ജയരാജിന്റെ മരുമകന് രാജീവ്ഗാന്ധി ബയോടെക്നോളജിയില്‍ താല്‍ക്കാലിക ജോലി കൊടുത്തു. വലിയതുറ സ്വദേശിയായ പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ജയരാജിനെതിരെ നടപടി സ്വീകരിക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെടുന്നതായും" കോണ്‍ഗ്രസ്ഐ പാളയം മണ്ഡലം കമ്മിറ്റി ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

deshabhimani

No comments:

Post a Comment