Sunday, June 23, 2013

സോളാര്‍: ഉമ്മന്‍ചാണ്ടിയുടെ കട്ടൗട്ടുകള്‍ പൊലീസുകാര്‍ നീക്കം ചെയ്തു

ശാന്തന്‍പാറ: സോളാര്‍ അഴിമതിയില്‍ ഉമ്മന്‍ചാണ്ടി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ ശാന്തന്‍പാറ ബ്ലോക്ക് കമ്മിറ്റി സ്ഥാപിച്ചിരുന്ന ഫ്ളക്സ് ബോര്‍ഡുകള്‍ പൊലീസ് നീക്കം ചെയ്തു. വെള്ളിയാഴ്ച രാത്രി ശാന്തന്‍പാറ എസ്ഐയുടെ നേതൃത്വത്തില്‍ പൊലീസ് വാഹനത്തില്‍ സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. പൂപ്പാറ, ശാന്തന്‍പാറ, ഉടുമ്പന്‍ചോല എന്നിവിടങ്ങളില്‍ സ്ഥാപിച്ചിരുന്ന മൂന്ന് ഫ്ളക്സ് ബോര്‍ഡുകളാണ് പൊലീസ് നീക്കം ചെയ്തത്്. വ്യാഴാഴ്ച രാത്രി സിപിഐ എം ഓഫീസിന്റെ മുറ്റത്ത് സ്ഥാപിച്ചിരുന്ന ഫ്ളക്സ് ബോര്‍ഡ് ആരോ എടുത്തു മാറ്റിയിരുന്നു. പൊലീസ് ബോര്‍ഡ് മാറ്റിയതിനെ സംബന്ധിച്ച് മൂന്നാര്‍ ഡിവൈഎസ്പിയുമായി മാധ്യമ പ്രവര്‍ത്തകര്‍ സംസാരിച്ചപ്പോള്‍ കോണ്‍ഗ്രസ് നേതാക്കളുടെ നിര്‍ദേശപ്രകാരമാണ് ബോര്‍ഡ് മാറ്റിയതെന്ന മറുപടിയാണ് ലഭിച്ചത്.

പൊലീസ് നടപടിയില്‍ പ്രതിഷേധം വ്യപകം

ശാന്തന്‍പാറ: ഡിവൈഎഫ്ഐ ശാന്തന്‍പാറ ബ്ലോക്ക് കമ്മിറ്റി മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സ്ഥാപിച്ചിരുന്ന ഫ്ളക്സ് ബോര്‍ഡുകള്‍ പൊലീസ് നീക്കം ചെയ്തതില്‍ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ശാന്തന്‍പാറയില്‍ നടന്ന പ്രകടനത്തിന് ബ്ലോക്ക് സെക്രട്ടറി ബിനീഷ്കുമാര്‍ നേതൃത്വം നല്‍കി. എടുത്തുമാറ്റിയ ബോര്‍ഡുകള്‍ തിരികെ സ്ഥാപിച്ചില്ലെങ്കില്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചടക്കം സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സെക്രട്ടറി ബിനീഷ്കുമാര്‍, പ്രസിഡന്റ് എ കെ സജികുമാര്‍ എന്നിവര്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment