സ്ത്രീപീഡനക്കേസിനെ തുടര്‍ന്ന് പിരിച്ചുവിടപ്പെട്ട പൊലീസുകാരന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുവേണ്ടി വാര്‍ത്താസമ്മേളനവുമായി രംഗത്ത്. ലൈംഗികാരോപണത്തെത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് പുറത്താക്കിയ കെ പി ഗിരീഷ്കുമാറിന് പിന്തുണയുമായാണ് പരാതിക്കാരിയുടെ ഭര്‍ത്താവെന്ന് അവകാശപ്പെട്ട് കടയ്ക്കല്‍ തുടയന്നൂര്‍ ലതികാ വിലാസത്തില്‍ സന്തോഷ് രംഗത്തെത്തിയത്. പരാതിക്കാരി തന്റെ ഭാര്യയാണെന്നും ഇപ്പോള്‍ വിവാഹമോചനഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണെന്നും ഇയാള്‍ അവകാശപ്പെട്ടു.
കൊല്ലം എ ആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസറായിരുന്നു സന്തോഷ്. തന്നെ ഇങ്ങോട്ടു പരിചയപ്പെട്ട സ്ത്രീ നിരന്തരമായി ഫോണില്‍ ബന്ധപ്പെട്ട് വിവാഹാഭ്യര്‍ഥന നടത്തുകയായിരുന്നു. പരാതിക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും വിവാഹം കഴിക്കണമെന്നുമാവശ്യപ്പെട്ട് അഞ്ചല്‍ പൊലീസിലും വനിതാസെല്ലിലും പരാതി നല്‍കി. രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് തന്നെ കുടുക്കാന്‍ ശ്രമിക്കുകയായിരുന്നു. കേസ് പിന്‍വലിക്കാന്‍ തയ്യാറായതോടെ ഇവരെ വിവാഹം കഴിച്ചു. വിവാഹശേഷം സ്ത്രീധനപീഡനത്തിന് തനിക്കും അമ്മയ്ക്കുമെതിരെ വീണ്ടും പരാതി നല്‍കി. ഇതേത്തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടു. പരാതിക്കാരി വിവാഹമോചനഹര്‍ജി നല്‍കുകയായിരുന്നെന്നും സന്തോഷ് പറഞ്ഞു. സ്ത്രീപീഡന-സ്ത്രീധന പീഡനക്കേസുകള്‍ സന്തോഷിനെതിരെയുണ്ട്. മുഖ്യമന്ത്രിയെ കണ്ട് പരാതിക്കാരിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കും. ജോലി തിരിച്ചുകിട്ടാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെടും. വിവാഹസര്‍ട്ടിഫിക്കറ്റ് കൈവശമില്ലെന്ന് പറഞ്ഞ ഇയാള്‍ മാധ്യമപ്രവര്‍ത്തകരുടെ പല ചോദ്യങ്ങള്‍ക്കും മറുപടി പറഞ്ഞില്ല. അഞ്ചല്‍ സ്റ്റേഷനില്‍നിന്ന് വെള്ളിയാഴ്ച വിളിച്ചുപറഞ്ഞപ്പോഴാണ് പരാതിക്കാരി തന്റെ ഭാര്യയാണെന്ന് മനസ്സിലാക്കിയതെന്നും സന്തോഷ് പറഞ്ഞു.
ഓഫീസിലാണെന്ന് പറഞ്ഞത് അബദ്ധം
കോഴിക്കോട്: ഇന്നലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ജോലിചെയ്യുകയാണെന്ന് പറഞ്ഞത് അബദ്ധത്തിലാണെന്നും ആ സമയം താന്‍ ഉറക്കത്തിലായിരുന്നെന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും പിരിച്ചുവിടപ്പെട്ട കെ പി ഗിരീഷ്കുമാര്‍ പറഞ്ഞു. ലൈംഗീകാപവാദത്തെ തുടര്‍ന്നാണ് ഇയാളെ പുറത്താക്കിയത്.
പരാതിക്കാരിയായ സ്ത്രീ തന്റെ മുന്‍ കാമുകിയാണെന്ന് ഇയാള്‍ അവകാശപ്പെട്ടു. ബന്ധം വിവാഹംവരെ എത്തിയിരുന്നു. അവര്‍ മുന്നേ വിവാഹിത ആണെന്നറിഞ്ഞപ്പോള്‍ അതില്‍നിന്നും പിന്‍മാറി. അതിലുള്ള പ്രതികാരമാണ് പരാതിക്ക് കാരണം. സത്യാവസ്ഥ മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തും. താന്‍ പേഴ്സണല്‍ സ്റ്റാഫല്ലെന്നും സുതാര്യകേരളത്തിലെ കരാര്‍ ജീവനക്കാരനാണെന്നും ഗിരീഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പാര്‍ടി ശുപാര്‍ശയിലാണ് ജോലി ലഭിച്ചതെന്ന് ഗിരീഷ്കുമാര്‍
കോഴിക്കോട്: പാര്‍ടി ശുപാര്‍ശയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ജോലി ലഭിച്ചതെന്ന് ലൈംഗികാരോപണത്തെതുടര്‍ന്ന് പിരിച്ചുവിടപ്പെട്ട മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് കെ പി ഗിരീഷ്കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോണ്‍ഗ്രസിലെ ഒരുപാട് നേതാക്കള്‍ സഹായിച്ചു. 2011 നവംബര്‍- ഡിസംബറില്‍ ട്രെയിന്‍ യാത്രക്കിടെ പരിചയപ്പെട്ട പെണ്‍കുട്ടിയുമായി നാലുമാസം നല്ല ബന്ധത്തിലായിരുന്നു. വിവാഹാലോചന വരെയെത്തി. വീട്ടുകാരുമായി ആലോചിച്ച് തയാറെടുപ്പ് നടത്തുന്നതിനിടെ ഇവര്‍ ബലാത്സംഗക്കേസില്‍പ്പെട്ടിരുന്നുവെന്നും ആദ്യവിവാഹം വേര്‍പെടുത്തിയിരുന്നുവെന്നും മനസിലായി. വിവാഹ ക്ഷണക്കത്തില്‍ മുഖ്യമന്ത്രിയുടെ സ്റ്റാഫംഗം എന്ന് കാണിച്ചത് അച്ചടിപിശകാണെന്നും കരാര്‍ ജോലിക്കാരനാണ് താനെന്നും ഗിരീഷ് അവകാശപ്പെട്ടു. മീഡിയ ഡയറക്ടറിയില്‍ മുഖ്യമന്ത്രിയുടെ സ്റ്റാഫംഗമായി രേഖപ്പെടുത്തിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അറിയില്ലെന്നായിരുന്നു മറുപടി.
deshabhimaji
No comments:
Post a Comment