സെപ്തംബര്‍ മാസത്തില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകള്‍ നടക്കാന്‍പോവുകയാണ്. കഴിഞ്ഞ ലോക്സഭാ - നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ലാവ്ലിന്‍ കേസ്, വിഭാഗീയത തുടങ്ങിയ ആയുധങ്ങളാണ് ഇടതുപക്ഷ ജനാധിപത്യമുന്നണിക്കെതിരെ യുഡിഎഫ് എടുത്തുപയോഗിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പിഡിപി ബന്ധവും കുപ്രചരണത്തിന് കാരണമാക്കി. എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ ആയുധങ്ങളില്ലാതെ അസ്തപ്രജ്ഞരായി നില്‍ക്കുകയാണ് യുഡിഎഫ്. പോപ്പുലര്‍ ഫ്രണ്ടിന്റെ കൈവെട്ട്, ലീഗിന് അവരുമായുള്ള ബന്ധം, കുതിച്ചുയരുന്ന വിലക്കയറ്റം, ഇടതുപക്ഷ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ഇതൊക്കെ കൂടി ഇടതുപക്ഷ ജനാധിപത്യമുന്നണിക്കനുകൂലമാണ് തെരഞ്ഞെടുപ്പുരംഗം. അങ്ങനെയിരിക്കെ നടക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ഒരു പൂത്തിരിയെങ്കിലും കത്തിക്കണമെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചാല്‍ അതില്‍ അത്ഭുതത്തിനവകാശമില്ല. അങ്ങനെയാണ് വി ഡി സതീശന്‍ ധനമന്ത്രിക്കെതിരെ അഴിമതിയാരോപണവുമായി മുന്നോട്ടുവരുന്നത്. തോല്‍ക്കുമെന്നറിയാവുന്ന കേസുകളും വാദിക്കാന്‍ വക്കീലുതന്നെ വേണം കോടതിയില്‍. നിയമസഭയില്‍ ആ നിയോഗം ഏറ്റെടുത്തത് സതീശനായത് അങ്ങനെയാണ്.
എന്താണ് സതീശന്റെ പ്രധാനവാദം? സിബി മാത്യൂസ് നിഷ്പക്ഷനും പ്രഗത്ഭനുമായ പൊലീസുദ്യോഗസ്ഥനാണ്. അദ്ദേഹമാണ് ലോട്ടറി കേസില്‍ വിജിലന്‍സ് അന്വേഷണം നടത്തിയത്. ആ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കാതെ ലോട്ടറി നടത്തിപ്പുകാരെ രക്ഷപ്പെടാന്‍ അനുവദിച്ചത് ധനവകുപ്പാണ്. അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ എന്തോ നടന്നിട്ടുണ്ട് എന്നൊരു ധാരണയില്‍ സാധാരണ ജനം എത്തിച്ചേരും. അതാണ് സതീശന്‍ ഉദ്ദേശിക്കുന്നത്. പക്ഷേ സതീശന്‍ മറച്ചുവെയ്ക്കുന്ന ഒരു കാര്യമുണ്ട്. അന്യ സംസ്ഥാന ലോട്ടറികളുടെ വ്യാപകമായ നിയമലംഘനം വെളിച്ചത്തുകൊണ്ടുവന്നത് സിബി മാത്യുവിന്റെ വിജിലന്‍സ് റിപ്പോര്‍ട്ടാണ്. ആ അന്വേഷണറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് 2005ലെ ടാക്സ് ഓണ്‍ ലോട്ടറീസ് ആക്ട് അനുസരിച്ച് രജിസ്ട്രേഷന്‍ റദ്ദാക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്നാവശ്യപ്പെട്ട് ലോട്ടറിക്കാര്‍ക്ക് നോട്ടീസ് നല്‍കിയത്. ഇങ്ങനെ നോട്ടീസ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നാണ് അന്യ സംസ്ഥാന ലോട്ടറിക്കാര്‍ ഹൈക്കോടതിയില്‍ കൊടുത്ത കേസില്‍ വാദിച്ചത്. അത് ശരിവെയ്ക്കുകയാണ് കേരള ഹൈക്കോടതി ചെയ്തത്. അതിനെതിരെയാണ് കേരളം സുപ്രീംകോടതിയില്‍ പോയത്. അതായത് ഈ കേസിന്റെതന്നെ അടിസ്ഥാനം സിബിമാത്യൂവിന്റെ വിജിലന്‍സ് റിപ്പോര്‍ട്ടാണ്.
ആ കേസില്‍ കഴിഞ്ഞ മാര്‍ച്ച് 12ന് സുപ്രീം കോടതി ഒരു ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്''. 1988ലെ ലോട്ടറി (നിയന്ത്രണ) നിയമത്തിലെ നാലാം വകുപ്പ് പ്രകാരമുള്ള ലംഘനങ്ങളില്‍പ്പെടുന്ന ഇത്തരം നറുക്കെടുപ്പുകളെ സംബന്ധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനുള്ള അധികാരം ഇന്ത്യന്‍ യൂണിയനാണ്. ഇക്കാര്യത്തിലുണ്ടായ പരാതികള്‍ യൂണിയന്‍ ഓഫ് ഇന്ത്യ പരിശോധിക്കണം എന്നാണ് ആ ഉത്തരവ്. ലോട്ടറി നിയന്ത്രണ നിയമത്തിലെ 4-ാം വകുപ്പ് ലംഘിക്കുന്ന കുറ്റങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കേണ്ടത് കേന്ദ്ര ഗവണ്‍മെന്റാണെന്നും അത് കേന്ദ്ര ഗവണ്‍മെന്റ് ചെയ്യണം എന്നുമാണ് സുപ്രീംകോടതി പറഞ്ഞത്. ആ ഉത്തരവിലെ ലംഘനങ്ങള്‍ എന്നുപറയുന്നത് സിബി മാത്യൂസിന്റെ വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയവയാണ്. അതായത് വിജിലന്‍സ് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിക്കണമെന്ന് സുപ്രിംകോടതി കേന്ദ്രത്തിനോടാവശ്യപ്പെടുന്നത്. ഇവിടെ പൊളിയുന്നത് വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ ഹാജരാക്കിയില്ല എന്നും അങ്ങനെ അന്യസംസ്ഥാന ലോട്ടറിക്കാരെ രക്ഷിക്കാന്‍ ധനവകുപ്പ് ശ്രമിച്ചുവെന്നുമുള്ള സതീശന്റെ വാദമാണ്.
2010 മാര്‍ച്ച് 12ന് ഈ ഉത്തരവുണ്ടായിട്ടും ജൂലൈ 27ന് സതീശന്‍ നിയമസഭയില്‍ ഈ ആരോപണമുന്നയിക്കുന്നതുവരെയും കേന്ദ്ര ഗവണ്‍മെന്റ് സുപ്രീംകാടതി നിര്‍ദ്ദേശം നടപ്പിലാക്കുന്നതിനായി എന്തുചെയ്തു എന്ന് പറയാനുള്ള ബാധ്യത സതീശനുണ്ട്. നടപടിയെടുക്കേണ്ടത് കേന്ദ്ര ആഭ്യന്തരവകുപ്പാണ്. ആഭ്യന്തരമന്ത്രി പി ചിദംബരമാണ്. പക്ഷേ ചിദംബരത്തിന്റെ ഭാര്യയാണ് അന്യ സംസ്ഥാന ലോട്ടറിക്കാര്‍ക്കുവേണ്ടി ഇന്ത്യയിലാകെ ഓടിനടന്ന് കേസ് വാദിച്ചുകൊണ്ടിരിക്കുന്നത്. ഭാര്യയ്ക്ക് കേസില്‍ കൂടുതല്‍ ഫീസ് കിട്ടല്‍ മാത്രമല്ല കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു ഫണ്ടിലേക്ക് പണമുണ്ടാക്കികൊടുക്കല്‍കൂടി ചിദംബരത്തിന്റെ ചുമതലയാണ്. അതില്‍നിന്ന് വിഹിതം കിട്ടേണ്ടവരില്‍ ഒരാളാണ് വി ഡി സതീശന്‍. ആ സതീശന് ചിദംബരത്തിന്റെ ചെയ്തികള്‍ മൂടിവെയ്ക്കേണ്ടതും ധനവകുപ്പിനെ കുറ്റപ്പെടുത്തേണ്ടതും ആവശ്യമാണ്.
അല്ലെങ്കില്‍ കേരളം കൊടുത്ത ഈ കേസ് സുപ്രീംകോടതിയില്‍ നിലനില്‍ക്കെതന്നെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിയോഗിച്ച സ്റ്റഡി ഗ്രൂപ്പിന്റെ ലോട്ടറി നിയന്ത്രണ ചട്ടങ്ങളെ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ വരികയും അത് ഉടന്‍തന്നെ ചട്ടങ്ങളായി അംഗീകരിക്കപ്പെടുകയും ചെയ്യില്ലായിരുന്നു. എന്തായായിരുന്നു സ്റ്റഡി ഗ്രൂപ്പിന്റെ ശുപാര്‍ശകള്‍? ഓണ്‍ലൈന്‍ ലോട്ടറിയെ ലോട്ടറിയുടെ നിര്‍വചനത്തില്‍പെടുത്തണം. സെക്ഷന്‍-4 ലംഘനത്തിനെതിരെ നടപടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാരിന് മാത്രമാണ് അധികാരം തുടങ്ങി കേരളം എടുത്തിരുന്ന നിലപാടുകള്‍ക്കെല്ലാം എതിരെയുള്ള കണ്ടെത്തലുകളാണ് സ്റ്റഡി ഗ്രൂപ്പ് നടത്തിയത്. കേസ് അന്തിമവാദത്തിന് വരുന്ന ഘട്ടത്തില്‍ ഓണ്‍ലൈന്‍ ലോട്ടറികളെ നിയമവിധേയമാക്കുന്നതിനും അന്യസംസ്ഥാന ലോട്ടറികളെ സഹായിക്കുന്നതിനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സ്വീകരിച്ച വ്യഗ്രതയുടെ സന്തതിയായിരുന്നു ഈ സ്റ്റഡി ഗ്രൂപ്പ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിലെ അപകടം മണത്ത കേരള സര്‍ക്കാര്‍ 2009 ആഗസ്റ്റ് 8ന് സര്‍വ്വകക്ഷി യോഗം വിളിച്ചുചേര്‍ത്തു. സര്‍വ്വകക്ഷി യോഗത്തില്‍ ഓണ്‍ലൈന്‍ ലോട്ടറികള്‍ ഒരു കാരണവശാലും അനുവദിക്കാന്‍ പാടില്ല. സെക്ഷന്‍ 4ന്റെ ലംഘനത്തിനെതിരെ നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരം വേണം. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകളെ സുപ്രീംകോടതിയില്‍ പിന്തുണയ്ക്കണം എന്നീ നിലപാടുകള്‍ ഏകകണ്ഠമായി അംഗീകരിച്ചു. ഭൂട്ടാന്‍ സര്‍ക്കാരുമായുള്ള ദ്വികക്ഷി കരാര്‍ റദ്ദുചെയ്യണമെന്നും സര്‍വ്വകക്ഷി യോഗം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ധനമന്ത്രിയും ഒപ്പിട്ട നിവേദനം പ്രധാനമന്ത്രിക്ക് നല്‍കി. സംസ്ഥാന സര്‍ക്കാരിന് അന്യ സംസ്ഥാന ലോട്ടറികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ അധികാരമുണ്ട് എന്നാണല്ലോ പ്രതിപക്ഷത്തിന്റെ വാദം. അങ്ങയൊണെങ്കില്‍ കേന്ദ്രസര്‍ക്കാരിനോട് അധികാരം ആവശ്യപ്പെട്ടുകൊണ്ട് നല്‍കിയ ഇത്തരമൊരു നിവേദനത്തില്‍ പ്രതിപക്ഷ നേതാവ് തുല്യം ചാര്‍ത്തി നല്‍കിയതെന്തിനാണ്?
ഇതിനോടുള്ള കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണമെന്തായിരുന്നു? തിടുക്കംപിടിച്ച് ലോട്ടറി നിയന്ത്രണച്ചട്ടങ്ങളുടെ കരട് പുറപ്പെടുവിച്ചു. കരട് ചട്ടങ്ങളിലെ വ്യവസ്ഥകള്‍ തിരുത്തണമെന്നാവശ്യപ്പെട്ടും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന് കത്ത് നല്‍കി. ഇതൊന്നും വകവെയ്ക്കാതെ കേന്ദ്രസര്‍ക്കാര്‍ ലോട്ടറി നിയന്ത്രണ ചട്ടങ്ങള്‍ പുറപ്പെടുവിച്ചു. സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ കേരള സര്‍ക്കാരിന്റെ നിലപാടുകള്‍ക്ക് ഒരുതരത്തിലും അംഗീകാരം ലഭിക്കരുത് എന്ന ദുരൂഹമായ വാശിയോടെ കേന്ദ്രസര്‍ക്കാര്‍ തിടുക്കത്തില്‍ ലോട്ടറി നിയന്ത്രണച്ചട്ടങ്ങള്‍ പുറപ്പെടുവിക്കുകയായിരുന്നു. അന്യസംസ്ഥാനങ്ങളിലെ ലോട്ടറി മാഫിയകളുടെ വക്കാലത്തുമായി കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ഭാര്യ രാജ്യം മുഴുവന്‍ ഓടി നടക്കുന്നു. അവര്‍ക്ക് സകല ഒത്താശയും ചെയ്തുകൊണ്ട് ഝടുതിയില്‍ ചട്ടങ്ങളിറക്കാന്‍ ചിദംബരവും. നിഷ്പക്ഷമായി കാര്യങ്ങള്‍ വീക്ഷിക്കുന്ന ഏതൊരാള്‍ക്കും ചിദംബരത്തിന്റെ ധൃതിയിലെ കോടികളുടെ കിലുക്കം കേള്‍ക്കാം.
എന്താണ് ഈ ലോട്ടറി നിയന്ത്രണ ചട്ടങ്ങളിലുള്ളത്? ലോട്ടറിയുടെ നിയന്ത്രണത്തില്‍ ഓണ്‍ലൈന്‍ ലോട്ടറിയെയും ഉള്‍പ്പെടുത്തി. അന്യസംസ്ഥാന ലോട്ടറികള്‍ക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാരിന് മാത്രമേ അധികാരമുള്ളു എന്ന വ്യവസ്ഥ ഊട്ടിയുറപ്പിച്ചു. അന്യസംസ്ഥാന ലോട്ടറിയുടെ നിയമലംഘനം ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരിനെ നമുക്കറിയിക്കാം. കേന്ദ്രസര്‍ക്കാരിനെ തെര്യപ്പെടുത്തുകയും ചെയ്യാം. നടത്തിപ്പു സംസ്ഥാനങ്ങള്‍ നടപടിയെടുക്കുന്നില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിനോട് പരാതിപ്പെടാം. നടപടിയെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. ഇതിനെക്കാള്‍ വിചിത്രം ലോട്ടറി നറുക്കെടുപ്പുകളുടെ എണ്ണം സംബന്ധിച്ച ചട്ടങ്ങളുടെ വ്യവസ്ഥയാണ്. ലോട്ടറി നിയന്ത്രണ നിയമത്തില്‍ വര്‍ഷത്തില്‍ ആറ് ബംബര്‍ നറുക്കെടുപ്പുകളും ആഴ്ചയില്‍ ഒരു നറുക്കെടുപ്പും മാത്രമേ അനുവദിച്ചിട്ടുള്ളൂ. ലോട്ടറി നിയന്ത്രണച്ചട്ടങ്ങളിലാകട്ടെ, ഒരു ദിവസം 24 നറുക്കെടുപ്പു വരെയാകാം എന്നാണ് വ്യവസ്ഥ. കൂടാതെ 12 ബംബര്‍ നറുക്കെടുപ്പുകളും. കേന്ദ്ര ലോട്ടറി നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ക്കുപോലും വിരുദ്ധമായി ഒരു ദിവസം 24 നറുക്കെടുപ്പുകള്‍ക്ക് അനുമതി നല്‍കുന്ന ചട്ടങ്ങള്‍ രൂപീകരിക്കാന്‍ വിധം ചിദംബരത്തെ പ്രലോഭിപ്പിച്ച നോട്ടുകെട്ടുകളുടെ കനമൊന്നാലോചിച്ചു നോക്കൂ.
ലോട്ടറി നിയന്ത്രണ ചട്ടങ്ങള്‍ പുറത്തിറങ്ങി. ആ ചട്ടങ്ങള്‍ പ്രകാരം ഈ അന്യസംസ്ഥാന ലോട്ടറികളുടെ നിയമലംഘനം കേന്ദ്രസര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരുകളുടെയും ശ്രദ്ധയില്‍ പെടുത്തിയിട്ട് മാസം രണ്ടുകഴിഞ്ഞിരിക്കുന്നു. ചെറുവിരലനക്കണ്ടേ ചിദംബരം? ചെയ്യില്ല. അന്യസംസ്ഥാന ലോട്ടറി മാഫിയയില്‍ നിന്ന് അച്ചാരം വാങ്ങിയിരിക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് അതിനുള്ള കരളുറപ്പുണ്ടാകില്ല. ഈ ചിദംബരത്തിന് കുടപിടിക്കേണ്ട ഗതികേടിനെ, ഇടതുമുന്നണി സര്‍ക്കാരിനെതിരെ വ്യാജ ആരോപണങ്ങളുയര്‍ത്തി മറച്ചുവെയ്ക്കാമെന്ന വ്യാമോഹത്തിലാണ് സതീശനും ഉമ്മന്‍ചാണ്ടിയും.
ജോണ്‍ കെന്നഡിയെക്കുറിച്ചും മേഘാ ഡിസ്ട്രിബ്യൂട്ടേഴ്സിനെക്കുറിച്ചും വാചാലമാകുന്ന പ്രതിപക്ഷം ഒന്നോര്‍ക്കണം. ഇദ്ദേഹത്തിനുവേണ്ടിയാണ് ചിദംബരവസതിയുടെ അകത്തളത്തില്‍നിന്നും നളിനി ചിദംബരം കൊച്ചിയിലേക്ക് പറന്നിറങ്ങിയത്. മേഘാ ഡിസ്ട്രിബ്യൂടേഴ്സ് സിക്കിം ലോട്ടറിയുടെയും ഭൂട്ടാന്‍ ലോട്ടറിയുടെയും ഔദ്യോഗിക വിപണനക്കാരാണെന്ന സിക്കിം സര്‍ക്കാരും ഭൂട്ടാന്‍ സര്‍ക്കാരും നമ്മുടെ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇവരുടെ നിയമലംഘനത്തിനെതിരെ നടപടിയെടുക്കാന്‍ നമുക്ക് അധികാരമില്ലെന്നാണ് ചിദംബരത്തിന്റെ ചട്ടങ്ങള്‍ വിളിച്ചുപറയുന്നത്.
വി ഡി സതീശന്റെ ആരോപണംകൊണ്ട് ഒരു ഗുണമുണ്ടായി. പി ചിദംബരം കേരള നിയമസഭയില്‍ നന്നായൊന്ന് തുറന്ന് കാട്ടപ്പെട്ടു. മാവോയിസ്റ്റുകള്‍ക്കെതിരെയുള്ള നടപടിക്കാര്യത്തില്‍ എ കെ ആന്റണിയും പി ചിദംബരവും രണ്ടുതട്ടിലാണെന്ന് പത്രവാര്‍ത്തകള്‍ ഉണ്ടായിരുന്നു. സൈന്യത്തെ ഉപയോഗിക്കുന്നത് സംബന്ധിച്ച് വിരുദ്ധ നിലപാടുകളാണ് ഇരുവര്‍ക്കുമുള്ളത്. ചിദംബരത്തെ ഒന്നു തൊലിയുരിച്ചു കാണിക്കാന്‍വേണ്ടി ആന്റണിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരാരെങ്കിലും സതീശനെ വേഷംകെട്ടിച്ചുവിടുന്നുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.
കെ എ വേണുഗോപാലന്‍ ചിന്ത വാരിക 06082010
സെപ്തംബര്‍ മാസത്തില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകള്‍ നടക്കാന്‍പോവുകയാണ്. കഴിഞ്ഞ ലോക്സഭാ - നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ലാവ്ലിന്‍ കേസ്, വിഭാഗീയത തുടങ്ങിയ ആയുധങ്ങളാണ് ഇടതുപക്ഷ ജനാധിപത്യമുന്നണിക്കെതിരെ യുഡിഎഫ് എടുത്തുപയോഗിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പിഡിപി ബന്ധവും കുപ്രചരണത്തിന് കാരണമാക്കി. എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ ആയുധങ്ങളില്ലാതെ അസ്തപ്രജ്ഞരായി നില്‍ക്കുകയാണ് യുഡിഎഫ്. പോപ്പുലര്‍ ഫ്രണ്ടിന്റെ കൈവെട്ട്, ലീഗിന് അവരുമായുള്ള ബന്ധം, കുതിച്ചുയരുന്ന വിലക്കയറ്റം, ഇടതുപക്ഷ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ഇതൊക്കെ കൂടി ഇടതുപക്ഷ ജനാധിപത്യമുന്നണിക്കനുകൂലമാണ് തെരഞ്ഞെടുപ്പുരംഗം. അങ്ങനെയിരിക്കെ നടക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ഒരു പൂത്തിരിയെങ്കിലും കത്തിക്കണമെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചാല്‍ അതില്‍ അത്ഭുതത്തിനവകാശമില്ല. അങ്ങനെയാണ് വി ഡി സതീശന്‍ ധനമന്ത്രിക്കെതിരെ അഴിമതിയാരോപണവുമായി മുന്നോട്ടുവരുന്നത്. തോല്‍ക്കുമെന്നറിയാവുന്ന കേസുകളും വാദിക്കാന്‍ വക്കീലുതന്നെ വേണം കോടതിയില്‍. നിയമസഭയില്‍ ആ നിയോഗം ഏറ്റെടുത്തത് സതീശനായത് അങ്ങനെയാണ്.
ReplyDeleteകേരളതിലെ ഒരു പത്രം കുരെ നാല്‍മുന്നെ കുരെ bond വിറ്റു ഒരു മാര്‍ട്ടിനു...മരന്നൊ സ്ഖവെ?? ജയരാജന്‍ മരക്കാന്‍ വഴിയില്ല ചൊദിക്കനം..
ReplyDeletewhat Martin? which Martin? its all american agenda :)
ReplyDelete