Wednesday, August 4, 2010

മുരളിയെ വേണ്ടണം

ഇന്നലെ

മുരളീധരന്റെ സഹായം സ്വീകരിക്കും: ഉമ്മന്‍ചാണ്ടി

തൃശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ കെ മുരളീധരന്റെ സഹായം സ്വീകരിക്കുമെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കോണ്‍ഫെഡറേഷന്‍ ഓഫ് പ്രൈവറ്റ് ഹെല്‍ത്ത്കെയര്‍ അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ അമല ആശുപത്രിയില്‍ എത്തിയതായിരുന്നു അദ്ദേഹം. കോണ്‍ഗ്രസില്‍ ചേരുന്നതുമായി ബന്ധപ്പെട്ടുള്ള സാങ്കേതിക പ്രശ്നം മാത്രമാണ് മുരളീധരനുമായുള്ളത്. സ്വാശ്രയ കോളേജുകള്‍ നടത്തിയ വഴിവിട്ട ഇടപ്പെടലാണ് പ്രവേശന പരീക്ഷ ഹൈക്കോടതി റദ്ദാക്കാന്‍ കാരണമായത്. വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാവാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. അതിനിടെ, പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മുരളീധരന്‍ വിഭാഗം സ്വതന്ത്രമായി മത്സരിക്കുന്ന വിവരം അറിയില്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ്ചെന്നിത്തല തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ജയിക്കലാണ് യുഡിഎഫ് ലക്ഷ്യം. അതിനാല്‍ ആരുടെ വോട്ടും സ്വീകരിക്കും- അദ്ദേഹം പറഞ്ഞു.

ഇന്ന്

ഉമ്മന്‍ചാണ്ടി മലക്കം മറിഞ്ഞു; മുരളിയെ കൂട്ടില്ലെന്ന്

മലപ്പുറം: സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയാത്തവരുമായിതെരഞ്ഞെടുപ്പ് ചര്‍ച്ചക്കില്ലെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി വാര്‍ത്താലേഖകരോട് പറഞ്ഞു. കെ മുരളീധരന്റെ കാര്യത്തില്‍ കെപിസിസി മുന്‍ നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. പ്രാദേശികമായി ചില കക്ഷികളുമായി ധാരണയുണ്ടാക്കുമെന്നാണ് താന്‍ പറഞ്ഞത്. മാധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്തതാണ്. യുഡിഎഫിനു പുറത്തുള്ള ഒരു കക്ഷിയുമായും ചര്‍ച്ചയില്ല മുരളീധരനുമായി ഇപ്പോള്‍ ചര്‍ച്ച നടത്തേണ്ട സാഹചര്യമില്ല. സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയാത്തവരുമായി കോണ്‍ഗ്രസിന് ഒരു സഖ്യവുമുണ്ടായിരിക്കില്ല. കെ മുരളീധരനുമായി തെരഞ്ഞെടുപ്പില്‍ ധാരണയുണ്ടാക്കുമെന്ന് കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരോട് ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. ആരുടെ വോട്ടും സ്വീകരിക്കുമെന്ന് രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിരുന്നു. യുഡിഎഫിനുവേണ്ടി രംഗത്തിറങ്ങുമെന്ന് മുരളിയും പ്രസ്താവനയിറക്കി. എന്നാല്‍ താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും ഉമ്മന്‍ചാണ്ടി പറയുന്നു. ഒരു ദിവസത്തിനുശേഷം ഉമ്മന്‍ചാണ്ടി ഇക്കാര്യത്തില്‍ മലക്കം മറിഞ്ഞതോടെ കോണ്‍ഗ്രസില്‍ തിരിച്ചെത്താനുള്ള മുരളിയുടെ മോഹങ്ങള്‍ക്കു വീണ്ടും തിരിച്ചടിയായി

നാളെ?

ആ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ( കട: ഡോഗോ)

2 comments:

  1. ഇന്നലെ

    മുരളീധരന്റെ സഹായം സ്വീകരിക്കും: ഉമ്മന്‍ചാണ്ടി

    ഇന്ന്

    ഉമ്മന്‍ചാണ്ടി മലക്കം മറിഞ്ഞു; മുരളിയെ കൂട്ടില്ലെന്ന്

    ReplyDelete
  2. നാളെ: വിശദീകരണം - മുരളിയുമായി കൂട്ടില്ലെന്നേ പറഞ്ഞുള്ളൂ... വോട്ട് വേണ്ടെന്ന് പറഞ്ഞില്ല.

    പറയാത്തത്: (അതു പോലെ) പോപ്പുലര്‍ ഫ്രണ്ടിനെ കൂട്ടില്ല, പക്ഷേ വോട്ട് വേണം. ബി ജെ പിയെ ഒട്ടും കൂട്ടില്ല. എന്നാലും വോട്ട് കിട്ടാവുന്നത്ര തീര്‍ച്ചയായും കച്ചവടമാക്കണം!

    ReplyDelete