പെട്രോള്‍-ഡീസല്‍ വില വീണ്ടും വര്‍ധിപ്പിക്കുന്നു. പെട്രോള്‍ വില ലിറ്ററിന് ഒന്നരമുതല്‍ രണ്ടുരൂപ വരെയും ഡീസല്‍ വില ലിറ്ററിന് രണ്ടുരൂപയും കൂട്ടാനാണ് പൊതുമേഖലാ എണ്ണക്കമ്പനികളുടെയും കേന്ദ്രസര്‍ക്കാരിന്റെയും ആലോചന. പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനം പിരിഞ്ഞശേഷം വര്‍ധന നിലവില്‍ വരും. നിശ്ചിത ഷെഡ്യൂളനുസരിച്ച് തിങ്കളാഴ്ച വരെയാണ് സമ്മേളനം. യുപിഎ സര്‍ക്കാര്‍ പെട്രോള്‍ വിലനിയന്ത്രണം നീക്കിയശേഷംആറാമത്തെ വര്‍ധനയാണിത്. വില നിശ്ചയിക്കാനുള്ള അധികാരം ജൂണ്‍ 25നാണ് എണ്ണക്കമ്പനികള്‍ക്ക് നല്‍കിയത്. തൊട്ടടുത്ത ദിവസം തന്നെ ലിറ്ററിന് മൂന്നര രൂപ വര്‍ധിപ്പിച്ചു. അഞ്ചുമാസങ്ങള്‍ക്കിടെ അഞ്ചുതവണകൂടി വിലയില്‍ മാറ്റം വരുത്തി. നവംബര്‍ ഒമ്പതിനായിരുന്നു അവസാന വര്‍ധന. ലിറ്ററിന് 32 പൈസയാണ് കൂട്ടിയത്.
ദേശാഭിമാനി 091210
പെട്രോള്‍-ഡീസല്‍ വില വീണ്ടും വര്‍ധിപ്പിക്കുന്നു. പെട്രോള്‍ വില ലിറ്ററിന് ഒന്നരമുതല്‍ രണ്ടുരൂപ വരെയും ഡീസല്‍ വില ലിറ്ററിന് രണ്ടുരൂപയും കൂട്ടാനാണ് പൊതുമേഖലാ എണ്ണക്കമ്പനികളുടെയും കേന്ദ്രസര്‍ക്കാരിന്റെയും ആലോചന.
ReplyDelete