സ്പെക്ട്രം അഴിമതിയിലൂടെ ടാറ്റയും റിലയന്‍സും ഖജനാവിന് ഉണ്ടാക്കിയ നഷ്ടം 37,154 കോടി രൂപ. ദ്വിമുഖ സാങ്കേതിക വിദ്യാ ലൈസന്‍സ് അനധികൃതമായി നല്‍കിയതിലൂടെയാണ് ഇത്രയും തുക നഷ്ടമായതെന്ന് സിഎജി റിപ്പോര്‍ട്ടില്‍ തന്നെ പറയുന്നുണ്ട്. എന്നാല്‍, ഈ രണ്ടു കോര്‍പറേറ്റുകളാണ് ഈ നഷ്ടം വരുത്തിവച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ല. അനധികൃതമായി ഇരട്ട സാങ്കേതിക വിദ്യാ ലൈസന്‍സ് ടാറ്റയ്ക്ക് നല്‍കിയതിലൂടെ ഖജാനവിന് 19,074 കോടിയും റിലയന്‍സിന് നല്‍കുക വഴി 18,080 കോടി രൂപയും നഷ്ടമായി. ഡിഎംകെ നേതാവ് എ രാജയെ തന്നെ മന്ത്രിയാക്കണമെന്ന് ടാറ്റയും മറ്റും ശഠിച്ചതും ഇടനിലക്കാരെ രംഗത്തിറക്കിയതും എന്തിനാണെന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കുകള്‍.
ടെലികോം മന്ത്രാലയം വഴിവിട്ട് നടത്തിയ നീക്കത്തിലൂടെയാണ് ടാറ്റയ്ക്ക് ലൈസന്‍സ് നല്‍കിയത്. രണ്ടാം തലമുറ സ്പെക്ട്രം ലൈസന്‍സിന് അപേക്ഷിക്കാനുള്ള അവസാനദിവസം 2007 ഒക്ടോബര്‍ ഒന്നായിരുന്നു. എന്നാല്‍, ആരുമറിയാതെ ഈ തീയതി പിന്നീട് മന്ത്രി എ രാജ സെപ്തംബര്‍ 25 ആക്കി. 122 അപേക്ഷകള്‍ മാത്രമാണ് സ്വീകരിച്ചത്. 110 അപേക്ഷ തള്ളി. അവസാനതീയതി മാറ്റുക വഴി 343 കമ്പനികള്‍ പുറത്തായി. ഇരട്ട ലൈസന്‍സിന് ടാറ്റ അപേക്ഷിച്ചത് ഒക്ടോബര്‍ 22 നായിരുന്നു. എന്നിട്ടും അവര്‍ക്ക് ലൈസന്‍സ് ലഭിച്ചു. 575 അപേക്ഷകള്‍ ലഭിച്ച് 20 ദിവസത്തിനു ശേഷം നല്‍കിയ ടാറ്റയുടെ ഹര്‍ജി പരിഗണിച്ചുവെന്ന് മാത്രമല്ല അവര്‍ക്ക് തുച്ഛമായ വിലക്ക് ലൈസന്‍സ് ലഭിക്കുകയുംചെയ്തു.
ദേശാഭിമാനി 091210

ReplyDelete