സഹകരണ സംഘങ്ങളില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ വായ്പകളില്‍ 254 കോടി രൂപ എഴുതിത്തള്ളാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി ഫിഷറീസ് മന്ത്രി എസ് ശര്‍മ്മ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മത്സ്യഫെഡ് വഴി വിതരണം ചെയ്ത 12.44 കോടി രൂപയുടെ വായ്പയും എഴുതിത്തള്ളുന്നതിനുള്ള നടപടികളും സ്വീകരിക്കും. മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മിഷന് ലഭിച്ച 1,25000 അപേക്ഷകളില്‍ 1,15550 അപേക്ഷകളില്‍ കമ്മിഷന്‍ അനുകൂലമായ തീര്‍പ്പ് കല്‍പ്പിച്ചിട്ടണ്ട്. വിവിധ സഹകരണ സംഘങ്ങളില്‍ പണയപ്പെടുത്തിയിട്ടുള്ള ആധാരങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് തിരികെ നല്‍കും. ഇത്രയധികം മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസം നല്‍കുന്ന പദ്ധതി കേരളത്തില്‍ ആദ്യമാണെന്നും ശര്‍മ്മ വ്യക്തമാക്കി.
കടാശ്വാസ പദ്ധതിയുടെ ഭാഗമായി ഓരോ മത്സ്യത്തൊഴിലാളിക്കും പരമാവധി 75000 രൂപയുടെ ധനസഹായം ലഭിക്കും. 1995 ഡിസംബര്‍ 31വരെ എടുത്തിട്ടുള്ള വായ്പകളില്‍ പകുതിയെങ്കിലും തിരിച്ചടച്ച മത്സ്യത്തൊഴിലാളികളുടെ കടങ്ങളും എഴുതിതള്ളും. ഇതിനായി 1.3 കോടി രൂപ അനുവദിച്ചു. 1996 ജനുവരി ഒന്നുമുതല്‍ 2000 ഡിസംബര്‍ 31 വരെ എടുത്തിട്ടുള്ള വായപകളില്‍ മുതലും പലിശയുമായി 75 ശതമാനം അടച്ചു തീര്‍ത്ത മത്സ്യത്തൊഴിലാളികളുടെ കടങ്ങളും എഴുതിതള്ളും. അവശേഷിക്കുന്ന കടങ്ങള്‍ക്ക് സമാശ്വാസം നല്‍കുന്നതിനായി 11.95 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ദേശീയ പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍, ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ വികസന കോര്‍പ്പറേഷന്‍ എന്നിവിടങ്ങില്‍ നിന്നും എടുത്തിട്ടുള്ള വായപ്കള്‍ക്കും കടാശ്വാസം അനുവദിച്ചിട്ടുണ്ട്.ഇതിനായി 12.44 കോടി രൂപ സര്‍ക്കാര്‍ അനുവദിക്കും. ദേശസാല്‍ക്കൃത ബാങ്കുകളില്‍ നിന്നും എടുത്തിട്ടുള്ള വായ്പകളില്‍ അനുയോജ്യമായ നിലപാടുകള്‍ സ്വീകരിക്കുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ബാങ്ക് മേധാവികളുടെ യോഗം വിളിക്കുമെന്നും ശര്‍മ്മ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
janayugom 021210

ReplyDelete