Thursday, December 9, 2010

പൊതുമേഖല സ്ഥാപനങ്ങള്‍ 2795.40 ലക്ഷം സര്‍ക്കാരിന് കൈമാറി

വ്യവസായ വകുപ്പിന് കീഴിലുള്ള പൊതു മേഖലാ സ്ഥാപനങ്ങളുടെ 2009-10 കാലയളവിലെ ലാഭവിഹിതം സര്‍ക്കാരിന് കൈമാറി. 2795.40 ലക്ഷം രൂപയാണ് വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ ധനമന്ത്രി തോമസ് ഐസകിന് കൈമാറിയത്. കേരള മെറ്റല്‍സ് ആന്റ് മിനറല്‍സ് ലിമിറ്റഡ് 1547 ലക്ഷവും, മലബാര്‍ സിമെന്റ്‌സ് ലിമിറ്റഡ് 519.97 ലക്ഷവും, ട്രാന്‍സ്‌ഫോര്‍മേഴ്‌സ് ആന്റ് ഇലക്ട്രിക്കല്‍സ് കേരള ലിമിറ്റഡ് 468.88 ലക്ഷവും, സ്റ്റീല്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഫോര്‍ജിംഗ്‌സ് ലിമിറ്റഡ് 47.78 ലക്ഷവും, കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ് 42 ലക്ഷവും, കേരളാ ക്ലയ്‌സ് ആന്റ് സിറാമിക് പ്രൊഡക്ട്‌സ് ലിമിറ്റഡ് 19.77 ലക്ഷവുമാണ് ലാഭവിഹിതമായി കൈമാറിയത്.

കെ എം എം എല്‍ ഈ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 9010 ലക്ഷം രൂപയാണ് ലാഭം 51907 ലക്ഷമാണ് ഈ കാലയളവിലെ വിറ്റ് വരവ്. കമ്പനിയുടെ ഓഹരി തുകയായ 3093.27 ലക്ഷം രൂപയുടെ 50 ശതമാനമാണ് ഇപ്പോള്‍ ലാഭവിഹിതമായി നല്‍കിയത്. മലബാര്‍ സിമെന്റ്‌സ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 3106 ലക്ഷം രൂപയാണ് പ്രവര്‍ത്തന ലാഭം നേടിയത്. 16804 ലക്ഷമാണ് വിറ്റ് വരവ്. കമ്പനിയുടെ ഓഹരിതുകയായ 2599.87 ലക്ഷം രൂപയുടെ 20 ശതമാനമാണ് ഇപ്പോള്‍ ലാഭവിഹിതമായി നല്‍കിയത്.  കെ എസ് ഐ ഡി സി കഴിഞ്ഞ സാമ്പത്തിക വര്‍ഷം 3279 ലക്ഷമാണ് പ്രവര്‍ത്തന ലാഭം നേടിയത്. അതെ വര്‍ഷം കമ്പനി 2450 ലക്ഷം രൂപയുടെ വരുമാനം നേടി.

കേരള ക്ലയ്‌സ് ആന്റ് സിറാമിക് 211 ലക്ഷമാണ് പ്രവര്‍ത്തന ലാഭം നേടിയത്. ഓഹരി തുകയായ 130.82 ലക്ഷം രൂപയുടെ 15 ശതമാനമാണ് ലാഭവിഹിതമായി കൈമാറിയത്. ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് 910 ലക്ഷം രൂപയാണ് പ്രവര്‍ത്തന ലാഭം നേടിയത്. ഓഹരി തുകയായ 1592.59 ലക്ഷത്തിന്റെ 3 ശതമാനമാണ് ലാഭവിഹിതമായി കൈമാറിയത്. ട്രാന്‍സ്‌ഫോര്‍മേഴ്‌സ് ആന്റ് ഇലക്ട്രിക്കല്‍സ് 7220 ലക്ഷം രൂപയാണ് പ്രവര്‍ത്തന ലാഭം നേടിയത്. സര്‍ക്കാര്‍ ഓഹരിയുടെ 20 ശതമാനമാണ് ലാഭവിഹിതമായി കൈമാറിയത്. 2005 ല്‍ 70 കോടിയോളം നഷ്ടമുണ്ടാക്കിയ സ്ഥാപനങ്ങളാണ് ഇപ്പോള്‍ 240 കോടിയോളം രൂപ ലാഭമുണ്ടാക്കിയത്. ഇവയുടെ വിറ്റ് വരവ് 2191 കോടിയായി വര്‍ധിച്ചിട്ടുണ്ട്.

പൊതു മേഖലാ സ്ഥാപനങ്ങള്‍ സര്‍ക്കാരിന് നല്‍കിയ ലാഭവിഹിതത്തിന്റെ നല്ലൊരു ഭാഗം സ്ഥാപനങ്ങളുടെ വികസനത്തിനായി തിരിച്ച് നല്‍കുമെന്ന് ലാഭ വിഹിതം ഏറ്റ് വാങ്ങി ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. സംസ്ഥാനത്ത് വ്യവയായ അന്തരീക്ഷമില്ല എന്ന വാദത്തിന് പ്രവൃത്തികൊണ്ട് വ്യവസായ വകുപ്പ് മറുപടി നല്‍കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വ്യവസായ മന്ത്രി എളമരം കരീം, അഡീഷണല്‍ പീഫ് സെക്രട്ടറി ടി ബാലകൃഷ്ണന്‍ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ തലവന്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ജനയുഗം 091210

1 comment:

  1. വ്യവസായ വകുപ്പിന് കീഴിലുള്ള പൊതു മേഖലാ സ്ഥാപനങ്ങളുടെ 2009-10 കാലയളവിലെ ലാഭവിഹിതം സര്‍ക്കാരിന് കൈമാറി. 2795.40 ലക്ഷം രൂപയാണ് വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ ധനമന്ത്രി തോമസ് ഐസകിന് കൈമാറിയത്. കേരള മെറ്റല്‍സ് ആന്റ് മിനറല്‍സ് ലിമിറ്റഡ് 1547 ലക്ഷവും, മലബാര്‍ സിമെന്റ്‌സ് ലിമിറ്റഡ് 519.97 ലക്ഷവും, ട്രാന്‍സ്‌ഫോര്‍മേഴ്‌സ് ആന്റ് ഇലക്ട്രിക്കല്‍സ് കേരള ലിമിറ്റഡ് 468.88 ലക്ഷവും, സ്റ്റീല്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഫോര്‍ജിംഗ്‌സ് ലിമിറ്റഡ് 47.78 ലക്ഷവും, കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ് 42 ലക്ഷവും, കേരളാ ക്ലയ്‌സ് ആന്റ് സിറാമിക് പ്രൊഡക്ട്‌സ് ലിമിറ്റഡ് 19.77 ലക്ഷവുമാണ് ലാഭവിഹിതമായി കൈമാറിയത്.

    ReplyDelete