Tuesday, December 7, 2010

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ 30.17 കോടി

2004-05ലെ സര്‍വേയില്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ 30.17 കോടി

ന്യൂഡല്‍ഹി: ഒടുവിലത്തെ സര്‍വേ പ്രകാരം 2004-05ല്‍ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരുടെ എണ്ണം 30.17 കോടിയാണെന്ന് ഗ്രാമവികസന സഹമന്ത്രി പ്രദീപ് ആദിത്യ എം ബി രാജേഷിനെ അറിയിച്ചു. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 27.5 ശതമാനമാണിത്. ബിപിഎല്‍ സെന്‍സസിന് ഉചിതമായ രീതി നിര്‍ദേശിക്കാന്‍ ഗ്രാമവികസനമന്ത്രാലയം രൂപീകരിച്ച ഡോ. എന്‍ സി സക്സേന കമ്മിറ്റി 2009 ആഗസ്ത് 21ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ബിപിഎല്‍ പട്ടികയില്‍ 50 ശതമാനം പേരെ ഉള്‍പ്പെടുത്തണമെന്നാണ് റിപ്പോര്‍ട്ടിലെ ശുപാര്‍ശ. ബിപിഎല്‍ സര്‍വേയ്ക്കുള്ള മാര്‍ഗത്തിന് അന്തിമരൂപം നല്‍കാന്‍ ഇതടക്കമുള്ള നിര്‍ദേശങ്ങള്‍ പരിശോധിക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി.

ദേശീയ ഗ്രാമീണ കുടിവെള്ളപദ്ധതിയില്‍ കേരളത്തിന് ഈവര്‍ഷം 144.28 കോടി രൂപ അനുവദിച്ചെന്ന് കൊടിക്കുന്നില്‍ സുരേഷിനെയും കെ പി ധനപാലനെയും ഗ്രാമവികസന സഹമന്ത്രി അഗത സാങ്മ അറിയിച്ചു. ഷിപ്പിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയും കേരളസര്‍ക്കാരും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ വികസനവുമായി ബന്ധപ്പെട്ട് പ്രാഥമിക ചര്‍ച്ചകളേ നടത്തിയിട്ടുള്ളൂവെന്ന് എം കെ രാഘവനെ മന്ത്രി ജി കെ വാസന്‍ അറിയിച്ചു. വിഴിഞ്ഞം തുറമുഖ വികസനത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പങ്കാളിത്തം കേരളസര്‍ക്കാര്‍ അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം ബ്രഹ്മോസ് എയ്റോസ്പേസ് വികസിപ്പിക്കാനുള്ള നടപടി എടുത്തിട്ടുണ്ടെന്ന് കൊടിക്കുന്നില്‍ സുരേഷിനെ പ്രതിരോധമന്ത്രി എ കെ ആന്റണി അറിയിച്ചു.

ദേശാഭിമാനി 071210

1 comment:

  1. ടുവിലത്തെ സര്‍വേ പ്രകാരം 2004-05ല്‍ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരുടെ എണ്ണം 30.17 കോടിയാണെന്ന് ഗ്രാമവികസന സഹമന്ത്രി പ്രദീപ് ആദിത്യ എം ബി രാജേഷിനെ അറിയിച്ചു. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 27.5 ശതമാനമാണിത്. ബിപിഎല്‍ സെന്‍സസിന് ഉചിതമായ രീതി നിര്‍ദേശിക്കാന്‍ ഗ്രാമവികസനമന്ത്രാലയം രൂപീകരിച്ച ഡോ. എന്‍ സി സക്സേന കമ്മിറ്റി 2009 ആഗസ്ത് 21ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ബിപിഎല്‍ പട്ടികയില്‍ 50 ശതമാനം പേരെ ഉള്‍പ്പെടുത്തണമെന്നാണ് റിപ്പോര്‍ട്ടിലെ ശുപാര്‍ശ. ബിപിഎല്‍ സര്‍വേയ്ക്കുള്ള മാര്‍ഗത്തിന് അന്തിമരൂപം നല്‍കാന്‍ ഇതടക്കമുള്ള നിര്‍ദേശങ്ങള്‍ പരിശോധിക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി.

    ReplyDelete