ചോരയുണങ്ങാത്ത ജംഗല്‍മഹല്‍ 3
ഒന്നാം ഭാഗം ചോരയുണങ്ങാത്ത ജംഗല്‍മഹല്‍
രണ്ടാം ഭാഗം പ്രതിരോധത്തണലില്‍ സാലവനങ്ങള്‍ തളിര്‍ക്കുന്നു
തൃണമൂല്‍ കോണ്‍ഗ്രസ് എംപി ശുഭേന്ദു അധികാരി കാല്‍സിഭാംഗ ഗ്രാമത്തില്‍ എത്തുമ്പോള്‍ സിപിഐ എം പ്രവര്‍ത്തകരും നേതാക്കളും കൊല്ലപ്പെടുക പതിവാണ്. മാസം മൂന്നു തവണയെങ്കിലും ശുഭേന്ദു ഇവിടെ വന്ന് മാവോയിസ്റ്റുകളുമായി ചര്‍ച്ച നടത്തും. സിപിഐ എമ്മുകാരെ കൊല്ലാനുള്ള തന്ത്രങ്ങള്‍ മെനയും. മാവോയിസ്റ്റുകള്‍ക്ക് ഇടത്താവളം ഒരുക്കുക, പണവും സഹായവും എത്തിക്കുക തുടങ്ങിയവയാണ് തൃണമൂലിന്റെ ദൌത്യം. ജാര്‍ഖണ്ഡ്, ഒറീസ എന്നീ സംസ്ഥാനങ്ങളുമായുള്ള അടുപ്പം ഈ വനമേഖലയില്‍ മാവോയിസ്റ്റുകള്‍ക്ക് അനുകൂലമായ സാഹചര്യമൊരുക്കുന്നു.
പശ്ചിമ മേദിനിപ്പുരിലെ 26 ബ്ളോക്കില്‍ സാല്‍ബണി, ഗാര്‍ബെട്ട, കേശ്പുര്‍, ബീപുര്‍ ഒന്ന് (ലാല്‍ഗഢ് ഉള്‍പ്പെടുന്ന ബ്ളോക്ക്), ജാര്‍ഖണ്ഡിനടുത്ത ബീപുര്‍ രണ്ട്, ജാംബൊനി, ഗോപിവല്ലഭ്പുര്‍, ഒറീസയ്ക്കടുത്ത ജാര്‍ഗ്രാം എന്നീ ബ്ളോക്കുകളിലാണ് മാവോയിസ്റ്റ് അക്രമം രൂക്ഷമായത്. ബാങ്കുറയിലെ സാരെംഗയിലും, പുരുളിയയിലും മാവോയിസ്റ്റ് പ്രവര്‍ത്തനം ശക്തമായിരുന്നു. മറ്റു ജില്ലകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവിടം പിന്നോക്കമാണ്. വനപ്രദേശമായതുകൊണ്ടുള്ള പിന്നോക്കാവസ്ഥയാണ് പ്രധാനം. എന്നാല്‍, മാവോയിസ്റ്റുകളും തൃണമൂലും മാധ്യമങ്ങളും പറയുംപോലെ തീര്‍ത്തും ദരിദ്രമായ അവസ്ഥ ഏറ്റവും ഉള്‍വനങ്ങളില്‍ പോലുമില്ല. ശക്തമായ ആക്രമണങ്ങള്‍ നടക്കുന്ന ജാര്‍ഗ്രാം ബ്ളോക്കില്‍ 75 ശതമാനവും ഭൂപരിഷ്കരണത്തിന്റെ ഫലമായി കൃഷിഭൂമി ലഭിച്ചവരാണ്. 70 ശതമാനം ആദിവാസികളും ഇതിന്റെ ഗുണഭോക്താക്കളാണ്. അധ്വാനിച്ചു ജീവിക്കുന്ന ആദിവാസികളെ ഉപദ്രവിക്കുകയാണ് മാവോയിസ്റ്റ്-തൃണമൂല്‍ സഖ്യം.
ജംഗല്‍മഹല്‍ സിപിഐ എം കോട്ടയാണ്. പശ്ചിമ മേദിനിപ്പുര്‍, ബാങ്കുറ, പുരുളിയ ജില്ലകളിലെ ജാര്‍ഗ്രാം, ഘട്ടല്‍, മേദിനിപ്പുര്‍, ബാങ്കുറ, ബിഷ്ണുപ്പുര്‍, പുരുളിയ എന്നീ ലോക്സഭാ മണ്ഡലങ്ങളില്‍ 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും ഇടതുമുന്നണിയാണ് ജയിച്ചത്. സിപിഐ എം സ്ഥാനാര്‍ഥിയായ ഡോ. പുളിന്‍ ബിഹാരി ബാസ്കെ 2,92,345 വോട്ടിനാണ് ജാര്‍ഗ്രാമില്‍ നിന്നു വിജയിച്ചത്. ലാല്‍ഗഢ് ഉള്‍പ്പെടുന്ന ജാര്‍ഗ്രാം ലോക്സഭാ മണ്ഡലത്തില്‍ ഇതുവരെ നടന്ന എല്ലാ തെരഞ്ഞെടുപ്പിലും ഇടതുമുന്നണിയേ ജയിച്ചിട്ടുള്ളൂ. മൂന്നു ജില്ലയിലെ 45 നിയമസഭാസീറ്റില്‍ 40ഉം ഇടതുമുന്നണിക്കാണ്. 34 സീറ്റ് സിപിഐ എം നേടി. പകുതി മണ്ഡലത്തിലും 60 ശതമാനത്തിലധികം വോട്ടു നേടി. 85 ശതമാനം മണ്ഡലത്തിലും പകുതിയിലേറെ വോട്ട് ഇടതുമുന്നണിക്കാണ്.
ഇടതുമുന്നണിയെ തകര്‍ക്കാന്‍ ജംഗല്‍മഹലില്‍ സിപിഐ എമ്മിനെ തകര്‍ത്താല്‍ മതിയെന്നതാണ് മമതയുടെയും മാവോയിസ്റ്റുകളുടെയും വിലയിരുത്തല്‍. മാവോയിസ്റ്റുകളുടെയും മമതയുടെയും നീക്കങ്ങള്‍ക്ക് സാമ്രാജ്യത്വത്തിന്റെയും അവരുടെ ഏജന്റുമാരുടെയും ശക്തമായ പിന്തുണയുണ്ട്. 2007ല്‍ മാത്രം 1000 കോടി രൂപയാണ് മാവോയിസ്റ്റുകള്‍ക്ക് ലഭിച്ചത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഇതിനേക്കാള്‍ കൂടുതല്‍ തുക ലഭിച്ചെന്ന് സൌത്ത് ഏഷ്യ ടെററിസം പോര്‍ട്ടലിന്റെ പഠനത്തില്‍ പറയുന്നു. ബംഗ്ളാദേശില്‍ നിന്നു സുന്ദര്‍ബന്‍ പ്രദേശം വഴി പൂര്‍വ മേദിനിപ്പുര്‍, പശ്ചിമ മേദിനിപ്പുര്‍ വഴി ജാര്‍ഖണ്ഡിലേക്കും ഒറീസയിലേക്കും ആയുധഇടനാഴി സ്ഥാപിക്കുകയാണ് മാവോയിസ്റ്റുകളുടെ ലക്ഷ്യമെന്ന് അറസ്റ്റിലായ മാവോയിസ്റ്റുകള്‍ സമ്മതിച്ചിട്ടുണ്ട്.
മാവോയിസ്റ്റുകളുടെ അന്താരാഷ്ട്ര പരിപാടികള്‍ നടപ്പാക്കാന്‍ തടസ്സം ഇടതുമുന്നണി സര്‍ക്കാരാണ്. മാവോയിസ്റ്റുകള്‍ക്കെതിരെ സിപിഐ എമ്മും ഇടതുമുന്നണിയും നടത്തുന്ന പോരാട്ടം രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷ കൂടി സംരക്ഷിക്കാനുള്ളതാണ്.
(വി. ജയിന്‍)
ദേശാഭിമാനി 071210
നാലാം ഭാഗം അതിജീവനത്തിനായി ജനകീയപ്രക്ഷോഭം
തൃണമൂല്‍ കോണ്‍ഗ്രസ് എംപി ശുഭേന്ദു അധികാരി കാല്‍സിഭാംഗ ഗ്രാമത്തില്‍ എത്തുമ്പോള്‍ സിപിഐ എം പ്രവര്‍ത്തകരും നേതാക്കളും കൊല്ലപ്പെടുക പതിവാണ്. മാസം മൂന്നു തവണയെങ്കിലും ശുഭേന്ദു ഇവിടെ വന്ന് മാവോയിസ്റ്റുകളുമായി ചര്‍ച്ച നടത്തും. സിപിഐ എമ്മുകാരെ കൊല്ലാനുള്ള തന്ത്രങ്ങള്‍ മെനയും. മാവോയിസ്റ്റുകള്‍ക്ക് ഇടത്താവളം ഒരുക്കുക, പണവും സഹായവും എത്തിക്കുക തുടങ്ങിയവയാണ് തൃണമൂലിന്റെ ദൌത്യം. ജാര്‍ഖണ്ഡ്, ഒറീസ എന്നീ സംസ്ഥാനങ്ങളുമായുള്ള അടുപ്പം ഈ വനമേഖലയില്‍ മാവോയിസ്റ്റുകള്‍ക്ക് അനുകൂലമായ സാഹചര്യമൊരുക്കുന്നു.
ReplyDelete