Saturday, December 11, 2010

35.4 ശതമാനം സ്ത്രീകള്‍ പീഡനത്തിന് ഇരയാകുന്നു

ദേശീയ കുടുംബാരോഗ്യ സര്‍വേപ്രകാരം 15-49 വയസ്സിനിടയിലുള്ള സ്ത്രീകളില്‍ 35.4 ശതമാനം ശാരീരികമോ ലൈംഗികമോ ആയ പീഡനത്തിന് ഇരയാകുന്നുവെന്ന് എം ബി രാജേഷിനെ മന്ത്രി കൃഷ്ണ തിരാഥ് അറിയിച്ചു. 6.7 ശതമാനം രണ്ട് അതിക്രമങ്ങള്‍ക്കും ഇരയാകുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ലഘുസമ്പാദ്യ പദ്ധതികള്‍ നടത്തിപ്പിന് തപാല്‍വകുപ്പിന് നല്‍കുന്ന പ്രതിഫലം വര്‍ധിപ്പിക്കണമെന്ന ആവശ്യം പരിശോധിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് പി കരുണാകരനെ മന്ത്രി നമോനാരായ മീണ അറിയിച്ചു.

ഡിജിറ്റല്‍ വിവരങ്ങള്‍ ചോരുന്നത് തടയാന്‍ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്ന് പി രാജീവിനെ മന്ത്രി സച്ചിന്‍ പൈലറ്റ് അറിയിച്ചു. ആധുനീകരിച്ച പുകയില്ലാഅടുപ്പുകളുടെ വിതരണം 2003-04ല്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൈമാറിയെന്ന് പി കെ ബിജുവിനെ മന്ത്രി ഫാറൂഖ് അബ്ദുള്ള അറിയിച്ചു. 1500 രൂപ നിരക്കില്‍ കംപ്യൂട്ടര്‍ സംവിധാനം വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കാന്‍ നടപടി പുരോഗമിക്കുകയാണെന്ന് കെ എന്‍ ബാലഗോപാലിനെ മന്ത്രി ഡി പുരന്ദേശ്വരി അറിയിച്ചു. കാര്‍ഷിക മേഖലയിലെ പൊതുനിക്ഷേപം വര്‍ധിച്ചെന്ന് പി രാജീവിനെ മന്ത്രി ശരദ് പവാര്‍ അറിയിച്ചു. കര്‍ഷകര്‍ക്ക് പെന്‍ഷനും ഫാമിലി ഇന്‍ഷുറന്‍സ് പദ്ധതിയും ഏതെങ്കിലും സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയതായി കൃഷിമന്ത്രാലയത്തിന് വിവരമില്ലെന്ന് ടി എന്‍ സീമയ്ക്ക് മന്ത്രി കെ വി തോമസ് മറുപടി നല്‍കി. പെട്രോളിയം-പ്രകൃതിവാതക ശേഖരത്തെ പ്രയോജനപ്പെടുത്തുന്നതിന് ശാസ്ത്രസാങ്കേതിക വകുപ്പിന് പദ്ധതിയൊന്നുമില്ലെന്ന് പി രാജീവിന് മന്ത്രി കപില്‍ സിബല്‍ മറുപടി നല്‍കി. ജീവന്‍രക്ഷാ മരുന്നുകളുടെ വില നിയന്ത്രിക്കാന്‍ സംവിധാനമുണ്ടെന്ന് എം പി അച്യുതനെ മന്ത്രി ശ്രീകാന്ത് കുമാര്‍ ജെന അറിയിച്ചു.

deshabhimani 111210

1 comment:

  1. ദേശീയ കുടുംബാരോഗ്യ സര്‍വേപ്രകാരം 15-49 വയസ്സിനിടയിലുള്ള സ്ത്രീകളില്‍ 35.4 ശതമാനം ശാരീരികമോ ലൈംഗികമോ ആയ പീഡനത്തിന് ഇരയാകുന്നുവെന്ന് എം ബി രാജേഷിനെ മന്ത്രി കൃഷ്ണ തിരാഥ് അറിയിച്ചു. 6.7 ശതമാനം രണ്ട് അതിക്രമങ്ങള്‍ക്കും ഇരയാകുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ലഘുസമ്പാദ്യ പദ്ധതികള്‍ നടത്തിപ്പിന് തപാല്‍വകുപ്പിന് നല്‍കുന്ന പ്രതിഫലം വര്‍ധിപ്പിക്കണമെന്ന ആവശ്യം പരിശോധിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് പി കരുണാകരനെ മന്ത്രി നമോനാരായ മീണ അറിയിച്ചു.

    ReplyDelete