നീര റാഡിയക്ക് വിദേശ ഇന്റലിജന്‍സ് ഏജന്‍സികളുമായി ബന്ധമുണ്ടെന്ന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അവരുടെ ഫോണ്‍ ചോര്‍ത്തിയതെന്ന് സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാര്‍. റാഡിയ ടേപ്പ് ചോര്‍ന്നതുമായി ബന്ധപ്പെട്ട് ടാറ്റ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി നിര്‍ദേശപ്രകാരം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, ടേപ്പ് ചോര്‍ന്ന വിഷയത്തില്‍ രത്തന്‍ ടാറ്റ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ അന്വേഷണം അര്‍ഹിക്കുന്നവയാണെന്നും സര്‍ക്കാര്‍ പറഞ്ഞു.
റാഡിയക്ക് വിദേശ ഇന്റലിജന്‍സ് ഏജന്‍സികളുമായി ബന്ധമുണ്ടെന്ന പരാതി 2007ലാണ് ധനമന്ത്രാലയത്തിനു ലഭിച്ചത്. റാഡിയയുടെ ബിസിനസ് സാമ്രാജ്യത്തെക്കുറിച്ച് അന്വേഷിക്കണമെന്നും പരാതിയില്‍ ഉണ്ടായിരുന്നു. തുടര്‍ന്നാണ് നിയമപരിധിക്കുള്ളില്‍ നിന്ന് ഫോണ്‍ ചോര്‍ത്തിയത്. വ്യവസായികളും രാഷ്ട്രീയനേതാക്കളും മാധ്യമപ്രവര്‍ത്തകരുമായുള്ള നീരയുടെ ടെലിഫോണ്‍ സംഭാഷണത്തില്‍ ചിലതു മാത്രമാണ് മാധ്യമങ്ങള്‍ക്ക് ചോര്‍ന്നുകിട്ടിയത്. ടേപ്പുകള്‍ കൂടുതലായി ചോരാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
സ്പെക്ട്രം പ്രശ്നത്തില്‍ സര്‍ക്കാരിന് അനുകൂലമായി ടാറ്റ പരസ്യമായി രംഗത്തുവന്നതിനു പിന്നാലെയാണ് ടേപ്പ് ചോര്‍ന്നതില്‍ടാറ്റ ഉന്നയിക്കുന്ന പ്രശ്നം അന്വേഷണം അര്‍ഹിക്കുന്നുവെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചത്. റാഡിയയുമായി ടാറ്റ നടത്തിയ സ്വകാര്യസംഭാഷണം മാധ്യമങ്ങളില്‍ അടിച്ചുവന്നത് തങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. മാധ്യമങ്ങളും ടാറ്റയുമായുള്ള പ്രശ്നമാണ് ഇതെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു.
റാഡിയയുമായുള്ള സംഭാഷണം ചോര്‍ന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന മൌലികാവകാശങ്ങളുടെ ലംഘനമാണെന്ന് ആരോപിച്ചാണ് ടാറ്റ സുപ്രീംകോടതിയെ സമീപിച്ചത്. റാഡിയയുമായുള്ള സംഭാഷണം പുറത്തുവന്നതോടെ സ്വകാര്യതയ്ക്കുള്ള തന്റെ അവകാശം ഹനിക്കപ്പെട്ടെന്ന് ടാറ്റ പരാതിയില്‍ പറഞ്ഞു. ടാറ്റയുടെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി കേന്ദ്ര ആഭ്യന്തരസെക്രട്ടറിക്കും ധനമന്ത്രാലയത്തിനും സിബിഐക്കും ആദായനികുതിവകുപ്പിനും റാഡിയടേപ്പുകള്‍ പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കും നോട്ടീസ് അയച്ചിരുന്നു. നോട്ടീസിന് മറുപടി നല്‍കാന്‍ പത്തുദിവസമാണ് കോടതി അനുവദിച്ചത്. തിങ്കളാഴ്ച കോടതി വീണ്ടും കേസ് പരിഗണിക്കും. സ്പെക്ട്രം നയത്തെ കഴിഞ്ഞദിവസം രത്തന്‍ ടാറ്റ പരസ്യമായി പിന്തുണച്ചിരുന്നു. വ്യവസായിയും ഏഷ്യാനെറ്റ് തലവനുമായ രാജീവ് ചന്ദ്രശേഖറിന്റെ തുറന്ന കത്തിനുള്ള മറുപടിയിലാണ് ടാറ്റ കോണ്‍ഗ്രസ് പക്ഷം പിടിച്ചത്. രാജീവ് ചന്ദ്രശേഖറിന്റെ ആരോപണങ്ങള്‍ ബിജെപിയെ സഹായിക്കാനാണെന്നും ടാറ്റ കുറ്റപ്പെടുത്തി.
(എം പ്രശാന്ത്)
ദേശാഭിമാനി 111210

ReplyDelete