Monday, December 6, 2010

പാവപ്പെട്ടവര്‍ക്ക് ശസ്ത്രക്രിയക്ക് 70,000 രൂപവരെ സൌജന്യം

പാവപ്പെട്ടവര്‍ക്ക് ശസ്ത്രക്രിയക്ക് 70,000 രൂപവരെ സൌജന്യം അനുവദിക്കുന്ന പദ്ധതി ജനുവരിയില്‍ ആരംഭിക്കുമെന്ന് മന്ത്രി പി കെ ശ്രീമതി പറഞ്ഞു. സ്വകാര്യ ആശുപത്രികളിലെ ചികിത്സക്കും ആനുകൂല്യം ലഭിക്കും. ആരോഗ്യ സുരക്ഷാ പദ്ധതി കാര്‍ഡുള്ളവര്‍ക്കാണ് ആനുകൂല്യം. അമല ക്യാന്‍സര്‍ ആശുപത്രിയില്‍ അമല ഫെലോഷിപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അര്‍ബുദരോഗികളുടെ ഡയറക്ടറി തയ്യാറാക്കും. സ്തനാര്‍ബുദത്തെക്കുറിച്ച് അവബോധമുണ്ടാക്കാന്‍ ജനുവരിയില്‍ അന്താരാഷ്ട്ര സെമിനാര്‍ സംഘടിപ്പിക്കും. കുട്ടികള്‍ക്ക് അര്‍ബുദചികിത്സ സൌജന്യമായി നല്‍കുന്ന പദ്ധതിയില്‍ ഇതുവരെ 11 കോടി രൂപ ചെലവഴിച്ചു. അര്‍ബുദ ചികിത്സക്കായി ആര്‍സിസിക്ക് 20 കോടിയുടെ പദ്ധതി അനുവദിച്ചു. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ഗവേഷണം കാര്യമായി നടക്കാത്തതിനു കാരണം ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസാണ്. അധ്യാപനത്തിന്റെ നിലവാരമുയര്‍ത്തുന്നതിനാണ് സ്വകാര്യ പ്രാക്ടീസ് നിരോധിച്ചത്. യുജിസി നിരക്കും പ്രത്യേക അലവന്‍സും നല്‍കി. എന്നിട്ടും സ്വകാര്യ പ്രാക്ടീസ് തുടരുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. ആശുപത്രി സ്ഥാപക ഡയറക്ടര്‍ ഫാ. ഗബ്രിയേല്‍ അധ്യക്ഷനായി. മെഡിക്കല്‍ കോളേജ് പിടിഎ പ്രസിഡന്റ് ജോസ് ചേമ്പേരി, ഫെലോഷിപ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് വി പി ജോസഫ്, കുന്നംകുളം യൂണിറ്റ് പ്രസിഡന്റ് ഇ എ ഉണ്ണി, ഫാ. തോമസ് വാഴക്കാല, ഡയറക്ടര്‍ പോള്‍ ആച്ചാണ്ടി എന്നിവര്‍ സംസാരിച്ചു.

deshabhimani 061210

1 comment:

  1. പാവപ്പെട്ടവര്‍ക്ക് ശസ്ത്രക്രിയക്ക് 70,000 രൂപവരെ സൌജന്യം അനുവദിക്കുന്ന പദ്ധതി ജനുവരിയില്‍ ആരംഭിക്കുമെന്ന് മന്ത്രി പി കെ ശ്രീമതി പറഞ്ഞു. സ്വകാര്യ ആശുപത്രികളിലെ ചികിത്സക്കും ആനുകൂല്യം ലഭിക്കും. ആരോഗ്യ സുരക്ഷാ പദ്ധതി കാര്‍ഡുള്ളവര്‍ക്കാണ് ആനുകൂല്യം. അമല ക്യാന്‍സര്‍ ആശുപത്രിയില്‍ അമല ഫെലോഷിപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അര്‍ബുദരോഗികളുടെ ഡയറക്ടറി തയ്യാറാക്കും. സ്തനാര്‍ബുദത്തെക്കുറിച്ച് അവബോധമുണ്ടാക്കാന്‍ ജനുവരിയില്‍ അന്താരാഷ്ട്ര സെമിനാര്‍ സംഘടിപ്പിക്കും. കുട്ടികള്‍ക്ക് അര്‍ബുദചികിത്സ സൌജന്യമായി നല്‍കുന്ന പദ്ധതിയില്‍ ഇതുവരെ 11 കോടി രൂപ ചെലവഴിച്ചു. അര്‍ബുദ ചികിത്സക്കായി ആര്‍സിസിക്ക് 20 കോടിയുടെ പദ്ധതി അനുവദിച്ചു. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ഗവേഷണം കാര്യമായി നടക്കാത്തതിനു കാരണം ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസാണ്. അധ്യാപനത്തിന്റെ നിലവാരമുയര്‍ത്തുന്നതിനാണ് സ്വകാര്യ പ്രാക്ടീസ് നിരോധിച്ചത്. യുജിസി നിരക്കും പ്രത്യേക അലവന്‍സും നല്‍കി. എന്നിട്ടും സ്വകാര്യ പ്രാക്ടീസ് തുടരുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു

    ReplyDelete