സിഎംഎസ് മാനേജ്മെന്റ് പകവീട്ടല്‍ തുടരുന്നു; ജെയ്ക്ക് സി തോമസിനെ ഇന്റേണല്‍ പരീക്ഷയില്‍ തോല്‍പ്പിച്ചു
കോട്ടയം: കോട്ടയം സിഎംഎസ് കോളേജിലെ ബിഎ കമ്യൂണിക്കേറ്റീവ് ഇംഗ്ളീഷ് മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥിയായിരുന്ന ജെയ്ക്ക് സി തോമസിനെ ഇന്റേണല്‍ പരീക്ഷയില്‍ കോളേജ് അധികൃതര്‍ തോല്‍പ്പിച്ചു. പൊതുപരീക്ഷയിലെ മൂന്നു വിഷയങ്ങളില്‍ 70 ശതമാനത്തോളം മാര്‍ക്ക് ജയ്ക്കിന് ലഭിച്ചപ്പോള്‍ സിഎംഎസ് കോളേജില്‍ മൂല്യനിര്‍ണയം നടത്തിയ മറ്റൊരു പേപ്പറില്‍ പരാജയപ്പെട്ടു. സര്‍വകലാശാലയ്ക്ക് കീഴിലെ മറ്റു കേന്ദ്രങ്ങളില്‍ മൂല്യനിര്‍ണയം നടത്തിയ പേപ്പറുകളിലാണ് ജെയ്ക്ക് മികച്ച വിജയം നേടിയത്. ആകെയുള്ള നാലു പേപ്പറില്‍ മൂന്നെണ്ണത്തിലാണ് ഇന്റേണല്‍ പരീക്ഷയില്‍ തോല്‍പ്പിച്ചത്. ഇന്റേണലില്‍ തോറ്റ രണ്ടു വിഷയങ്ങളിലാകട്ടെ, 65 ശതമാനത്തിലധികം മാര്‍ക്ക് പൊതുപരീക്ഷയില്‍ ജെയ്ക്ക് നേടി. ജെയ്ക്കിനെ തോല്‍പ്പിക്കാന്‍ കോളേജ് മാനേജ്മെന്റ് ആസൂത്രിത ശ്രമം നടത്തിയെന്ന സംശയം ഇതോടെ ബലപ്പെട്ടു. ജെയ്ക്ക് ഒഴികെയുള്ള മുഴുവന്‍ കുട്ടികളും ഇന്റേണല്‍ പരീക്ഷയില്‍ വിജയിച്ചു.
മാനേജ്മെന്റ് നടപടിക്കെതിരെ സര്‍വകലാശാലയെ സമീപിക്കാനൊരുങ്ങുകയാണ് ജെയ്ക്ക് സി തോമസ്. ഇന്റേണല്‍ വിജയിക്കാന്‍ 13 മാര്‍ക്ക് വേണമെന്നിരിക്കെ, ഒരു മാര്‍ക്ക് വ്യത്യാസത്തിനാണ് വിദ്യാര്‍ഥിയെ തോല്‍പ്പിച്ചത്. കള്‍ച്ചര്‍, റൈറ്റിങ് സ്കില്‍സ്, എസ്സേ ആന്‍ഡ് ഫിക്ഷന്‍ എന്നീ വിഷയങ്ങള്‍ക്ക് യഥാക്രമം എക്സ്റ്റേണല്‍ പരീക്ഷയില്‍ 43, 45, 47 വീതം മാര്‍ക്കുകള്‍ ലഭിച്ചപ്പോള്‍ ക്രിയേറ്റീവ് റൈറ്റിങ് എന്ന വിഷയത്തിന് 17 മാര്‍ക്ക് മാത്രമാണ് ലഭിച്ചത്. ഈ പേപ്പറാണ് സിഎംഎസ് കോളേജിലെ അധ്യാപകര്‍ മൂല്യനിര്‍ണയം നടത്തിയത്. ജ. കെ ടി തോമസിന്റെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് ദിവസങ്ങള്‍ നീണ്ട സിഎംഎസ് കോളേജ് പ്രശ്നത്തിന് പരിഹാരം കണ്ടത്. പഠിക്കാന്‍ മിടുക്കനായ വിദ്യാര്‍ഥിയെ പരീക്ഷ എഴുതിക്കാന്‍ കോളേജ് അധികൃതര്‍ തയാറാകണമെന്ന പൊതുഅഭിപ്രായം ശക്തമായതോടെ അധികൃതര്‍ വിട്ടുവീഴ്ചയ്ക്ക് തയാറാവുകയായിരുന്നു.
deshabhimani 081210
കോട്ടയം സിഎംഎസ് കോളേജിലെ ബിഎ കമ്യൂണിക്കേറ്റീവ് ഇംഗ്ളീഷ് മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥിയായിരുന്ന ജെയ്ക്ക് സി തോമസിനെ ഇന്റേണല്‍ പരീക്ഷയില്‍ കോളേജ് അധികൃതര്‍ തോല്‍പ്പിച്ചു. പൊതുപരീക്ഷയിലെ മൂന്നു വിഷയങ്ങളില്‍ 70 ശതമാനത്തോളം മാര്‍ക്ക് ജയ്ക്കിന് ലഭിച്ചപ്പോള്‍ സിഎംഎസ് കോളേജില്‍ മൂല്യനിര്‍ണയം നടത്തിയ മറ്റൊരു പേപ്പറില്‍ പരാജയപ്പെട്ടു. സര്‍വകലാശാലയ്ക്ക് കീഴിലെ മറ്റു കേന്ദ്രങ്ങളില്‍ മൂല്യനിര്‍ണയം നടത്തിയ പേപ്പറുകളിലാണ് ജെയ്ക്ക് മികച്ച വിജയം നേടിയത്. ആകെയുള്ള നാലു പേപ്പറില്‍ മൂന്നെണ്ണത്തിലാണ് ഇന്റേണല്‍ പരീക്ഷയില്‍ തോല്‍പ്പിച്ചത്. ഇന്റേണലില്‍ തോറ്റ രണ്ടു വിഷയങ്ങളിലാകട്ടെ, 65 ശതമാനത്തിലധികം മാര്‍ക്ക് പൊതുപരീക്ഷയില്‍ ജെയ്ക്ക് നേടി. ജെയ്ക്കിനെ തോല്‍പ്പിക്കാന്‍ കോളേജ് മാനേജ്മെന്റ് ആസൂത്രിത ശ്രമം നടത്തിയെന്ന സംശയം ഇതോടെ ബലപ്പെട്ടു. ജെയ്ക്ക് ഒഴികെയുള്ള മുഴുവന്‍ കുട്ടികളും ഇന്റേണല്‍ പരീക്ഷയില്‍ വിജയിച്ചു.
ReplyDelete