പൊതുമേഖലാ പുനരുദ്ധാരണം: കേരളം മാതൃകയെന്ന് കേന്ദ്ര സെക്രട്ടറി
സംസ്ഥാനതല പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനരുദ്ധാരണത്തിന്റെ കാര്യത്തില്‍ രാജ്യത്തെ ഏറ്റവും നല്ല ഉദാഹരണമാണ് കേരളം. പറയുന്നത് കേന്ദ്ര പൊതുമേഖലാ സംരംഭങ്ങള്‍ക്കായുള്ള വകുപ്പിന്റെ സെക്രട്ടറി ഡോ. ശരത്കുമാര്‍. 'പൊതുമേഖലാസംരംഭങ്ങളുടെ പുനരുദ്ധാരണം' എന്ന വിഷയത്തില്‍ സംസ്ഥാന വ്യവസായ വകുപ്പ് കോവളത്ത് സംഘടിപ്പിച്ച അന്താരാഷ്ട്രസമ്മേളനത്തില്‍ സംസാരിക്കവെയാണ് കേരള മാതൃകയ്ക്ക് കേന്ദ്രത്തിലെ ഉന്നത ഉദ്യോഗസ്ഥന്റെ തുറന്ന പ്രശംസ. ഇടതുപക്ഷജനാധിപത്യമുന്നണി സര്‍ക്കാര്‍ വിജയകരമായി നടപ്പാക്കിവരുന്ന സംസ്ഥാന-കേന്ദ്ര പൊതുമേഖലാ സംരംഭങ്ങളുടെ സംയോജിത ശാക്തീകരണ ശ്രമങ്ങളെയും ഡോ. ശരത്കുമാര്‍ അഭിനന്ദിച്ചു. ഇത്തരം ശ്രമങ്ങള്‍ ദേശീയതലത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ പ്രധാനമന്ത്രിയുടെ കാര്യാലയംതന്നെ മുന്‍കൈയെടുക്കുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. കേരളത്തിന്റെ പൊതുമേഖലാ പുനരുദ്ധാരണശ്രമങ്ങളെ പ്രകീര്‍ത്തിച്ച ഡോ. ശരത്കുമാര്‍ അതോടൊപ്പം കേന്ദ്രത്തിന്റെ വഴിയേ സ്വകാര്യവല്‍ക്കരണത്തിന്റെ പാത സംസ്ഥാനം സ്വീകരിക്കണമെന്നും അഭിപ്രായപ്പെട്ടു. സംസ്ഥാനതല പൊതുമേഖലാസ്ഥാപനങ്ങളില്‍ 20 ശതമാനം ഓഹരിവരെ സ്വകാര്യ പങ്കാളിത്തമാകുന്നത് അവര്‍ക്ക് ഗുണംചെയ്യും. ഓഹരിവിപണിയില്‍നിന്ന് ഇതുവഴി സമാഹരിക്കുന്ന പണം കൂടുതല്‍ ലാഭമുണ്ടാക്കാന്‍ ഈ സ്ഥാപനങ്ങളെ സഹായിക്കും. കേന്ദ്രമാതൃകയില്‍ പൊതുമേഖലാസ്ഥാപന മാനേജ്മെന്റുകള്‍ സംസ്ഥാനസര്‍ക്കാരുമായി ധാരണാപത്രം ഒപ്പിടുന്നതും നന്നായിരിക്കും.
ലാഭംമാത്രം പരിഗണിച്ച് പൊതുമേഖലാസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നത് അവയെ സ്വകാര്യസ്ഥാപനങ്ങള്‍ക്കു സമാനമായി കാണുന്നതിന് തുല്യമാണെന്ന് ജെഎന്‍യുവിലെ സാമ്പത്തികശാസ്ത്രവകുപ്പ് അധ്യാപകന്‍ ഡോ. സി പി ചന്ദ്രശേഖരന്‍, സംസ്ഥാന പ്ളാനിങ് ബോര്‍ഡ് ഉപാധ്യക്ഷന്‍ ഡോ. പ്രഭാത് പട്നായിക് എന്നിവര്‍ അഭിപ്രായപ്പെട്ടു. വ്യക്തമായ രാഷ്ട്രീയനയത്തിന്റെ പിന്‍ബലത്തോടെ വ്യവസായമന്ത്രി പ്രകടിപ്പിച്ച വ്യക്തിപരമായ ഇച്ഛാശക്തിയും കേരളത്തിലെ തൊഴിലാളിസംഘടനകളുടെ നിര്‍ലോഭമായ പങ്കാളിത്തവും കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനരുദ്ധാരണത്തില്‍ മുഖ്യപങ്കുവഹിച്ചിട്ടുണ്ടെന്ന് സിഐടിയു പ്രസിഡന്റ് എ കെ പത്മനാഭന്‍ പറഞ്ഞു. മുതിര്‍ന്ന ട്രേഡ് യൂണിയന്‍ നേതാവ് കെ എന്‍ രവീന്ദ്രനാഥ് മുതലാളിത്തവ്യവസ്ഥയ്ക്കുള്ള ഏക ബദല്‍ സോഷ്യലിസം മാത്രമാണെന്ന കാഴ്ചപ്പാടിലൂന്നിയാകണം പൊതുമേഖലാസ്ഥാപനങ്ങളുടെ പുനരുദ്ധാരണമെന്ന് അഭിപ്രായപ്പെട്ടു.
പൊതുമേഖലയുടെ കുതിപ്പ് ബദല്‍നയത്തിലേക്കുള്ള ചുവടുവയ്പ്: ഐസക്
കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനരുജ്ജീവനവും ലാഭകരമായ പ്രവര്‍ത്തനവും ബദല്‍ സാമ്പത്തികനയം സാധ്യമാണെന്നതിന്റെ തെളിവാണെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. കേരളത്തിലെ പൊതുമേഖലയുടെ പുനരുജ്ജീവനം സംബന്ധിച്ച് വ്യവസായവകുപ്പ് സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലാളികളുടെ താല്‍പ്പര്യം സംരക്ഷിച്ചും സാമൂഹ്യ ഉത്തരവാദിത്തത്തില്‍ വിട്ടുവീഴ്ച ചെയ്യാതെയും ലാഭകരമായി പ്രവര്‍ത്തിക്കാന്‍ പൊതുമേഖലാ സംരംഭങ്ങള്‍ക്ക് കഴിയുമെന്ന് കേരളം തെളിയിച്ചു. ഇത് രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായി സന്ദേശമാണ് നല്‍കുന്നത്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കുശേഷം കോര്‍പറേറ്റ് സമ്പദ്ഘടന മാത്രമാണ് ഏകപോംവഴിയെന്നു വിധിയെഴുതിയ യാഥാസ്ഥിതിക സാമ്പത്തികവാദത്തിനെതിരായ ബദല്‍ സാധ്യമാണെന്ന സന്ദേശമാണ് അതു നല്‍കുന്നതെന്നും തോമസ് ഐസക് പറഞ്ഞു.
പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭരണനടപടികളില്‍ പൊളിച്ചെഴുത്ത് നടത്തിയും പ്രൊഫഷണല്‍ മാനേജ്മെന്റ് സംവിധാനം ഏര്‍പ്പെടുത്തിയും സ്വയംഭരണാവകാശം നല്‍കിയുമാണ് എല്‍ഡിഎഫ് ഗവര്‍മെന്റ് പൊതുമേഖലാ സംരംഭങ്ങളെ ശക്തിപ്പെടുത്തിയത്. ആഗോളവല്‍ക്കരണത്തെ തുടര്‍ന്ന് വ്യാപകമായ സ്വകാര്യവല്‍ക്കരണത്തിനെതിരെ ഇടതുപക്ഷം നടത്തിയ പോരാട്ടങ്ങളുടെ ഊര്‍ജം പകര്‍ന്ന കരുത്തിലാണ് എല്‍ഡിഎഫ് ഗവര്‍മെന്റ് പൊതുമേഖല പുനഃസംഘടിപ്പിച്ചത്. പൊതുമേഖലയുടെ നിലനില്‍പ്പില്‍ തൊഴിലാളികളുടെ കൂടി പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ടുമാണ് ഈ ശ്രമം സാര്‍ഥകമാക്കിയത്. ഇത്തവണത്തെ സംസ്ഥാന ബജറ്റില്‍ പൊതുമേഖലയുടെ നവീകരണത്തിന് 55 കോടി നീക്കിവച്ചതും ഈ കാഴ്ചപ്പാടോടെയാണെന്നും തോമസ് ഐസക് പറഞ്ഞു.
അന്താരാഷ്ട്ര സമ്മേളനത്തിലുയര്‍ന്ന നിര്‍ദേശങ്ങളുടെ വെളിച്ചത്തില്‍ അടുത്ത പൊതുമേഖലാ സംരംഭങ്ങളുടെ കൂടുതല്‍ ശക്തമായ പുനരുജ്ജീവനത്തിന് അഞ്ചു വര്‍ഷത്തേക്കുള്ള മാര്‍ഗരേഖ തയ്യാറാക്കുമെന്ന് സമാപന സമ്മേളനത്തില്‍ അധ്യക്ഷനായ വ്യവസായ മന്ത്രി എളമരം കരീം പറഞ്ഞു. പൊതുമേഖലാ സംരംഭങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ കുറ്റമറ്റതും ലാഭകരവുമാക്കുന്നതിന് നിരവധി നിര്‍ദേശം സമ്മേളനത്തില്‍ നിന്നുയര്‍ന്നിട്ടുണ്ട്. ഇതെല്ലാം വിശദമായി പരിശോധിച്ചു നടപ്പാക്കാന്‍ ശ്രമിക്കും. ഇപ്പോള്‍ നടത്തിയതുപോലുള്ള സമ്മേളനങ്ങള്‍ ഇനിയും കൂടെക്കൂടെ സംഘടിപ്പിച്ച് പുതിയ ആശയരൂപീകരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി 121210

ReplyDelete