കര്‍ഷക താല്‍പ്പര്യം സംരക്ഷിക്കാതെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ കഴിയില്ല: സി കെ ചന്ദ്രപ്പന്‍
നാനാപാട്ടില്‍ ഹാള്‍ (ഔറംഗാബാദ്): കര്‍ഷക താല്‍പര്യം സംരക്ഷിക്കപ്പെടാതെ രാജ്യത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ കഴിയില്ലെന്ന് അഖിലേന്ത്യ കിസാന്‍സഭ പ്രസിഡന്റ് സി കെ ചന്ദ്രപ്പന്‍ മുന്നറിയിപ്പ് നല്‍കി.
ദേശീയതലത്തില്‍ കൃഷി വകുപ്പിനെ കര്‍ഷക ക്ഷേമത്തിനും കൃഷിക്കും വേണ്ടിയുള്ള വകുപ്പാക്കണം. നിലവിലുള്ള കേന്ദ്ര കൃഷ് മന്ത്രാലയം കര്‍ഷക വികസനത്തിനും കര്‍ഷക സുരക്ഷയ്ക്കും കര്‍ഷക കുടുംബക്ഷേമത്തിനും ഗുണം ചെയ്യുന്നില്ല. രാജ്യത്തെ 80 ശതമാനം ജനങ്ങള്‍ കൃഷിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. എന്നാല്‍ കാര്‍ഷിക മേഖലയില്‍ യാതൊരു പുരോഗതിയും ഉണ്ടാകുന്നില്ലെന്ന് ചന്ദ്രപ്പന്‍ ചൂണ്ടിക്കാട്ടി.
രാജ്യത്ത് എട്ട് ശതമാനം സാമ്പത്തിക വളര്‍ച്ച നേടി എന്നാണ് പ്രധാനമന്ത്രി അവകാശപ്പെടുന്നത്. എന്നാല്‍ കാര്‍ഷിക മേഖലയുടെ വളര്‍ച്ച പുറകോട്ടാണെന്ന സത്യം പ്രധാനമന്ത്രി വിസ്മരിക്കുകയാണ്. കാര്‍ഷിക മേഖലയുടെ വളര്‍ച്ചകൂടി കണക്കിലെടുത്താല്‍ രാജ്യത്തെ സാമ്പത്തിക വളര്‍ച്ച പിന്നോട്ടാണെന്ന് കാണാമെന്ന് അദ്ദേഹം പറഞ്ഞു.
നാണ്യ ശേഖരത്തില്‍ കെട്ടിക്കിടന്ന് നശിക്കുന്ന ഭക്ഷ്യധാന്യം പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യണമെന്ന സുപ്രിം കോടതി വിധിയെ രാജ്യതാല്‍പര്യത്തിനെതിരാണെന്ന് പറഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാതിരിക്കുകയാണ്. സ്വാതന്ത്ര്യം ലഭിച്ച് 64 വര്‍ഷം കഴിഞ്ഞിട്ടും രാജ്യത്തെ 60 ശതമാനം കൃഷിഭൂമിയും തരിശിട്ടിരിക്കുകയാണ്. അമേരിക്ക കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കൃഷി ഭൂമി ഇന്ത്യയിലാണ്. എന്നാല്‍ ജലസേചന സൗകര്യത്തിന്റെ ദൗര്‍ലഭ്യം മൂലം ഭൂമി കൃഷിയോഗ്യമല്ലാതായിരിക്കുകയാണ്. രാജ്യത്തിന്റെ വികസന താല്‍പര്യം കണക്കിലെടുത്ത് തരിശ് ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് കാര്‍ഷിക വികസനത്തിനായി വിനിയോഗിക്കണം. ഇക്കാര്യത്തില്‍ ഡോ. എം എസ് സ്വാമിനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണം. ദേശീയ കര്‍ഷക കമ്മിഷന്‍ റിപ്പോര്‍ട്ട് ഇപ്പോഴും പൂഴ്ത്തിവച്ചിരിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് ചന്ദ്രപ്പന്‍ പറഞ്ഞു.
കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിലയിടിവും വിളനാശവും ഉല്‍പാദന ക്ഷമത ഇല്ലായ്മയും കര്‍ഷകരെ കടക്കണിയില്‍പ്പെടുത്തിയിരിക്കുന്നു. അതിന്റെ ഫലമായി രാജ്യത്ത് കര്‍ഷകര്‍ ഇപ്പോഴും ആത്മഹത്യ ചെയ്യുകയാണ്. ഇതിന് പരിഹാരം കാണാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഒരു ശ്രമവും നടക്കുന്നില്ലെന്ന് ചന്ദ്രപ്പന്‍ പറഞ്ഞു. ഭക്ഷ്യ സുരക്ഷയെക്കുറിച്ച് ഉല്‍ക്കണ്ഠപ്പെടുന്ന ഭരണാധികാരികള്‍ ആവശ്യമായ ഭക്ഷ്യധാന്യ പുരകള്‍ നിര്‍മിക്കാന്‍ നടപടി സ്വീകരിക്കുന്നില്ല. രാജ്യത്ത് ആവശ്യമുള്ള ഭക്ഷ്യ ധാന്യങ്ങളും പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും ഉല്‍പാദിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇവയൊന്നും സൂക്ഷിക്കാനാവശ്യമായ സംവിധാനമില്ല. കാര്‍ഷിക വികസനത്തിന് കര്‍ഷക പ്രസ്ഥാനങ്ങളുടെ യോജിച്ച പോരാട്ടം അനിവാര്യമാണ്. കര്‍ഷക പ്രസ്ഥാനങ്ങളുടെ വമ്പിച്ച ഐക്യ നിര കെട്ടിപ്പടുത്ത് പുത്തന്‍ പോരാട്ടങ്ങള്‍ക്ക് രൂപം നല്‍കണമെന്ന് ചന്ദ്രപ്പന്‍ ആവശ്യപ്പെട്ടു.
കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും രാജ്യവ്യാപകമായി പെന്‍ഷന്‍ അനുവദിക്കണം: കിസാന്‍ സഭ
ഭോഗേന്ദ്രഝാ ഹാള്‍ (ഔറംഗാബാദ്): രാജ്യത്തെ കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കണമെന്ന് അഖിലേന്ത്യാ കിസാന്‍സഭ 28-ാം ദേശീയ സമ്മേളനം ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ സാമ്പത്തിക വികസനത്തില്‍ മഹത്തായ പങ്ക് വഹിക്കുന്ന കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും പ്രതിമാസം 2000 രൂപ വീതം പെന്‍ഷന്‍ അനുവദിക്കണമെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കണം. 60 വയസ് പൂര്‍ത്തിയാക്കിയ എല്ലാ കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും പെന്‍ഷന്‍ അനുവദിക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. കര്‍ഷകതൊഴിലാളികള്‍ക്കും പെന്‍ഷന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന രാജ്യത്തെ ആദ്യ കര്‍ഷക പ്രസ്ഥാനമാണ് കിസാന്‍സഭ.
വിപ്ലവകാരിയായ സിന്‍ഹ നാനാ പാട്ടീലിന്റെ നാമത്തിലുള്ള ദേശീയ സമ്മേളനനഗറില്‍ ഇന്നലെ മഹാരാഷ്ട്രയിലെ കര്‍ഷകപ്രസ്ഥാനത്തിന്റെ തലമുതിര്‍ന്ന നേതാവും സ്വാതന്ത്ര്യസമരസേനാനിയുമായ ഗോവിന്ദ് പാന്‍സാരെ പതാക ഉയര്‍ത്തിയതോടെയാണ് 28-ാം ദേശീയ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിച്ചത്. ഔറംഗാബാദിലെ ഭഗത്‌സിംഗ് ഗയകസംഘത്തിന്റെ സ്വാഗത ഗാനത്തോടെയാണ് ഭോഗേന്ദ്രഝാ ഹാള്‍ പ്രനിധികളെ വരവേറ്റത്. മഹാരാഷ്ട്രയിലെ നാടോടി ഗാനങ്ങളും ഗ്രാമീണ കര്‍ഷക ഗാനങ്ങളും രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ കര്‍ഷക പ്രതിനിധികളെ വികാരാധീനരാക്കി.
സ്വാഗതസംഘം ചെയര്‍മാന്‍ ജസ്റ്റിസ് ബി എന്‍ ദേശ്മുഖ് പ്രതിനിധികളെ സ്വാഗതം ചെയ്തു. ആദ്യകാല കര്‍ഷകനേതാക്കളെ സ്വാഗതസംഘം ജനറല്‍ സെക്രട്ടറി ഗാവ്‌ഡേ പരിചയപ്പെടുത്തി. ജസ്റ്റിസ് ദേശ്മുഖ് പൊന്നാട അണിയിച്ച് ആദ്യകാല നേതാക്കളെ ആദരിച്ചു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും അഖിലന്ത്യാ കിസാന്‍സഭ പ്രസിഡന്റുമായ സി കെ ചന്ദ്രപ്പന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. കര്‍ഷക സംഘം ദേശീയ പ്രസിഡന്റും സി പി എം പൊളിറ്റ് ബ്യൂറോ അംഗവുമായ എസ് രാമചന്ദ്രന്‍ പിള്ള, ഫോര്‍വേഡ് ബ്ലോക്ക് നേതാവ് മല്‍ഹോത്ര, വിയറ്റ്‌നാം, ഫ്രാന്‍സ്, നേപ്പാള്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷക പ്രസ്ഥാനത്തിന്റെ നേതാക്കളും അന്തര്‍ദേശീയ കര്‍ഷക യൂണിയന്റെ പ്രസിഡന്റ് ഫ്രെഡിഹക്ക്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറി ബാലചന്ദ്ര കാന്‍ഗോ എന്നിവരും സമ്മേളനത്തെ അഭിവാദ്യം ചെയ്തു.
സി കെ ചന്ദ്രപ്പന്‍ ഡോ. ദൊരൈമാണിക്യം, പ്രമോദ് പാണ്ഡെ, പ്രഫ. ഉത്താണി, ജലാലുദ്ദീന്‍, അന്‍സാരി, തൃപാദ് ഗോഗോയ്, ഭൂവന്‍ താരാസിംഗ് സന്ധു, കോളിനാഗേശ്വരറാവു, നൂര്‍ഗ്യാത ഉപാധ്യായ എന്നിവരടങ്ങിയ പ്രസീഡിയവും അതുല്‍കുമാര്‍ അഞ്ജാന്‍, സത്യന്‍മൊകേരി, നൂറുല്‍ഗുദ, ഇംതീയാസ്ബാഗ്, രാംകൃഷ്ണ എന്നിവരടങ്ങിയ സ്റ്റിയറിംഗ് കമ്മിറ്റിയുമാണ് സമ്മേളന പരിപാടികള്‍ നിയന്ത്രിക്കുന്നത്. കേരളത്തില്‍ നിന്നും ഐ വി ശശാങ്കന്‍, അഡ്വ. പി കെ ചിത്രഭാനു എന്നിവര്‍ പ്രമേയ കമ്മിറ്റിയിലും പി ഉണ്ണികൃഷ്ണന്‍ ക്രഡന്‍ഷ്യല്‍ കമ്മിറ്റിയിലും അംഗമാണ്.
രാജ്യത്തെ 21 സംസ്ഥാനങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 958 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. കേരളത്തില്‍ നിന്നും 96 പ്രതിനിധികളാണ് സമ്മേളനത്തിലുള്ളത്. എന്‍ രവീന്ദ്രനും എ എസ് ശിവദാസുമാണ് കേരള പ്രിതനിധി സംഘത്തിന്റെ ഗ്രൂപ്പ് ലീഡര്‍മാര്‍.
ജനറല്‍ സെക്രട്ടറി അതുല്‍കുമാര്‍ അഞ്ജാന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയില്‍ കേരളത്തില്‍ നിന്നും അഡ്വ. ജെ വേണുഗോപാലന്‍ നായരും അഡ്വ. പി കെ ചിത്രഭാനുവും പങ്കെടുത്തു. സമ്മേളനം നാളെ സമാപിക്കും.
(വി കെ മോഹനന്‍)
ജനയുഗം 111210
കര്‍ഷക താല്‍പര്യം സംരക്ഷിക്കപ്പെടാതെ രാജ്യത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ കഴിയില്ലെന്ന് അഖിലേന്ത്യ കിസാന്‍സഭ പ്രസിഡന്റ് സി കെ ചന്ദ്രപ്പന്‍ മുന്നറിയിപ്പ് നല്‍കി.
ReplyDeleteദേശീയതലത്തില്‍ കൃഷി വകുപ്പിനെ കര്‍ഷക ക്ഷേമത്തിനും കൃഷിക്കും വേണ്ടിയുള്ള വകുപ്പാക്കണം. നിലവിലുള്ള കേന്ദ്ര കൃഷ് മന്ത്രാലയം കര്‍ഷക വികസനത്തിനും കര്‍ഷക സുരക്ഷയ്ക്കും കര്‍ഷക കുടുംബക്ഷേമത്തിനും ഗുണം ചെയ്യുന്നില്ല. രാജ്യത്തെ 80 ശതമാനം ജനങ്ങള്‍ കൃഷിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. എന്നാല്‍ കാര്‍ഷിക മേഖലയില്‍ യാതൊരു പുരോഗതിയും ഉണ്ടാകുന്നില്ലെന്ന് ചന്ദ്രപ്പന്‍ ചൂണ്ടിക്കാട്ടി.
രാജ്യത്ത് എട്ട് ശതമാനം സാമ്പത്തിക വളര്‍ച്ച നേടി എന്നാണ് പ്രധാനമന്ത്രി അവകാശപ്പെടുന്നത്. എന്നാല്‍ കാര്‍ഷിക മേഖലയുടെ വളര്‍ച്ച പുറകോട്ടാണെന്ന സത്യം പ്രധാനമന്ത്രി വിസ്മരിക്കുകയാണ്. കാര്‍ഷിക മേഖലയുടെ വളര്‍ച്ചകൂടി കണക്കിലെടുത്താല്‍ രാജ്യത്തെ സാമ്പത്തിക വളര്‍ച്ച പിന്നോട്ടാണെന്ന് കാണാമെന്ന് അദ്ദേഹം പറഞ്ഞു.