എന്‍ഡോസള്‍ഫാന്‍ ദേശീയദുരന്തമായി കണ്ട് ദുരിതബാധിതര്‍ക്കായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. എന്‍ഡോസള്‍ഫാനെതിരായി പ്രസംഗിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഇത് നിരോധിക്കണമെന്ന് കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെടാത്തതെന്തെന്നും അദ്ദേഹം ചോദിച്ചു. കര്‍ഷകസംഘം സംസ്ഥാനകമ്മറ്റി ബോവിക്കാനത്ത് നടത്തിയ കര്‍ഷകകൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.
കെപിസിസി ഇതു സംബന്ധിച്ച് വിശദീകരണം നടത്തണം. എതിരായി പ്രസംഗിക്കുകയും എന്നാല്‍ നിരോധിക്കുവാനാവശ്യപ്പെടാത്തതും ജനങ്ങളോടുള്ള വെല്ലുവിളിയാണ്. നിരവധി പഠനറിപ്പോര്‍ട്ടുകള്‍ ഉള്ളപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ എന്തിനാണ് പുതിയ കമ്മറ്റിയെ നിയോഗിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ ദല്ലാളായ സിഡി മായിയെത്തന്നെ പുതിയ കമ്മറ്റിയുടെ ചെയര്‍മാനായി നിയമിച്ചിരിക്കുകയാണ്. ഇത് കേരളത്തിലെ ജനങ്ങളുടെ ക്ഷമയെ വെല്ലുവിളിക്കുന്നതാണ്. സി ഡി മായിയെ കേരളത്തില്‍ കാലു കുത്താന്‍ ജനങ്ങളനുവദിക്കുകയില്ല. ഇതിന് കാസര്‍ഗോട്ടെ ജനത മാത്രമല്ല കേരളമപ്പാടെ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
deshabhimani news

ReplyDelete