Thursday, December 9, 2010

യുഡിഎഫ് ബന്ധം പുനഃപരിശോധിക്കും: ഐഎന്‍എല്‍

തലശേരി: യുഡിഎഫ് ബന്ധം പുനഃപരിശോധിക്കുമെന്ന് ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് എസ് എ പുതിയവളപ്പില്‍ പറഞ്ഞു. ഈ മാസം ചേരുന്ന സംസ്ഥാന കൌണ്‍സില്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കും. ഘടകകക്ഷിയാക്കാന്‍ തയ്യാറായില്ലെങ്കില്‍ യുഡിഎഫില്‍ തുടരുന്നതില്‍ അര്‍ഥമില്ല. ഹജ്ജ്കര്‍മത്തിന് ശേഷം നാട്ടില്‍ തിരിച്ചെത്തിയ എസ് എ പുതിയവളപ്പില്‍ ദേശാഭിമാനിയോട് സംസാരിക്കുകയായിരുന്നു.

യുഡിഎഫുമായുള്ള ധാരണ തദ്ദേശതെരഞ്ഞെടുപ്പില്‍ മാത്രമായിരുന്നു. പ്രവര്‍ത്തകര്‍ക്ക് മാനസികമായി ഐക്യപ്പെടാന്‍ മിക്കസ്ഥലത്തും സാധിച്ചില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതും ജയിച്ചതുമായ സീറ്റ് പോലും യുഡിഎഫ് തന്നില്ല. ഇതിനാല്‍ വടകര, കൊയിലാണ്ടി നഗരസഭകളില്‍ സ്വതന്ത്രമായി മത്സരിക്കേണ്ടിവന്നു. കാസര്‍കോട് നഗരസഭയില്‍ യുഡിഎഫിലെ രണ്ടാംകക്ഷിയായിട്ടും വൈസ് ചെയര്‍മാന്‍ സ്ഥാനം നല്‍കിയില്ല. രണ്ടാംകക്ഷിക്ക് വൈസ് ചെയര്‍മാന്‍, വൈസ്പ്രസിഡന്റ് സ്ഥാനം നല്‍കണമെന്നായിരുന്നു യുഡിഎഫിലെ പൊതുധാരണ. ലീഗിന്റെ എതിര്‍പ്പ് കാരണമാണ് സ്ഥാനം നല്‍കാതിരുന്നത്. ലീഗുമായുള്ള ലയനത്തിന് താന്‍ എതിരാണ്.

എല്‍ഡിഎഫുമായി ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. നല്ല പരിഗണനയാണ് എല്‍ഡിഎഫില്‍ ലഭിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും വിവിധ ബോര്‍ഡുകള്‍ അനുവദിക്കുന്നതിലും നല്ല സമീപനമായിരുന്നു. രാഷ്ട്രീയപ്രശ്നങ്ങളിലും ഒരേ അഭിപ്രായമായിരുന്നു. ഘടകകക്ഷിയാക്കിയില്ലെന്നത് മാത്രമായിരുന്നു പ്രശ്നമെന്നും എസ് എ പുതിയവളപ്പില്‍ പറഞ്ഞു.
(പി ദിനേശന്‍)

ദേശാഭിമാനി 091210

1 comment:

  1. എല്‍ഡിഎഫുമായി ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. നല്ല പരിഗണനയാണ് എല്‍ഡിഎഫില്‍ ലഭിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും വിവിധ ബോര്‍ഡുകള്‍ അനുവദിക്കുന്നതിലും നല്ല സമീപനമായിരുന്നു. രാഷ്ട്രീയപ്രശ്നങ്ങളിലും ഒരേ അഭിപ്രായമായിരുന്നു. ഘടകകക്ഷിയാക്കിയില്ലെന്നത് മാത്രമായിരുന്നു പ്രശ്നമെന്നും എസ് എ പുതിയവളപ്പില്‍ പറഞ്ഞു.

    ReplyDelete