Saturday, December 4, 2010

വിക്കിലീക്സ് അമേരിക്കയുടെ യഥാര്‍ഥ മുഖം തുറന്നുകാട്ടി: സിപിഐ എം

ആഗോള ആധിപത്യം നേടുന്നതിന് അമേരിക്കന്‍ സാമ്രാജ്യത്വം എന്തുംചെയ്യാന്‍ മടിക്കില്ലെന്ന് വെളിപ്പെടുത്തുന്നതാണ് വിക്കിലീക്സ് പുറത്തുവിട്ട വിവരങ്ങളെന്ന് സിപിഐ എം അഭിപ്രായപ്പെട്ടു. മനുഷ്യാവകാശങ്ങളും സാര്‍വദേശീയ മൂല്യങ്ങളും ഉയര്‍ത്തിക്കൊണ്ടുവരണമെങ്കില്‍ അമേരിക്കയുടെ ആധിപത്യ മോഹങ്ങളെ പരാജയപ്പെടുത്തണം. സമത്വത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും അടിസ്ഥാനത്തിലായിരിക്കണം അന്താരാഷ്ട്ര ബന്ധങ്ങളെന്നും സിപിഐ എം മുഖവാരികയായ 'പീപ്പിള്‍സ് ഡെമോക്രസി'യുടെ മുഖപ്രസംഗത്തില്‍ പറഞ്ഞു.

മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ അമേരിക്ക ഇടപെടുന്നതിന്റെ സാക്ഷ്യപത്രംകൂടിയാണ് വിക്കിലീക്സിന്റെ വെളിപ്പെടുത്തല്‍. ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറലിന്റെയും മറ്റ് നയതന്ത്ര പ്രതിനിധികളുടെയും വിവരങ്ങള്‍ ചോര്‍ത്താന്‍ അമേരിക്കന്‍ വിദേശസെക്രട്ടറി ഹിലരി ക്ളിന്റ ഉത്തരവിറക്കിയതാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. യുഎന്‍ വിവരങ്ങള്‍ ചോര്‍ത്തരുതെന്ന് അന്താരാഷ്ട്ര ചട്ടങ്ങളില്‍ പറയുന്നുണ്ട്. അത് ലംഘിച്ചാണ് ഈ നടപടി. യുഎന്‍ പ്രതിനിധികളുടെ ബയോ മെട്രിക് രേഖകള്‍പോലും അമേരിക്ക ചോര്‍ത്തി.

അമേരിക്കന്‍ എംബസികള്‍ ആഗോള ചാരപ്രവര്‍ത്തനത്തിന്റെ ശൃംഖലകളാണെന്ന് അമേരിക്കയിലെ ഗാര്‍ഡിയന്‍ ദിനപത്രം ആരോപിച്ചിരുന്നു. മറ്റ് രാജ്യങ്ങളിലെ സൈനികകേന്ദ്രങ്ങള്‍, ആയുധനിര്‍മാണം, രാഷ്ട്രീയനേതാക്കളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഹിലരി ക്ളിന്റണും മുന്‍ വിദേശകാര്യ സെക്രട്ടറി കോണ്ടലിസ റൈസും ആവശ്യപ്പെട്ടതായി രേഖകള്‍ വ്യക്തമാക്കുന്നു. അമേരിക്കയെ സംബന്ധിച്ച് ചാരപ്രവര്‍ത്തനം നയതന്ത്രത്തിന്റെ ഭാഗം തന്നെയാണ്. നിയമവിരുദ്ധമാണ് വിക്കിലീക്സിന്റെ വെളിപ്പെടുത്തലെന്ന് ഹിലരി ക്ളിന്റ വിമര്‍ശിച്ചിരുന്നു. എന്നാല്‍, അതിലെ ഉള്ളടക്കം നിഷേധിക്കാന്‍ അവര്‍ തയ്യാറായിട്ടില്ല. അമേരിക്കയെ സംബന്ധിച്ച് സാര്‍വദേശീയ മൂല്യങ്ങള്‍ എന്നാല്‍ അമേരിക്കന്‍ താല്‍പ്പര്യമെന്നാണര്‍ഥം. അമേരിക്കയുടെ നയതന്ത്ര താല്‍പ്പര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നവരുടെ താല്‍പ്പര്യങ്ങള്‍ മാത്രമാണ് അമേരിക്കയെ സംബന്ധിച്ച് മനുഷ്യാവകാശങ്ങള്‍-മുഖപ്രസംഗത്തില്‍ പറഞ്ഞു.

ദേശാഭിമാനി 041210

2 comments:

  1. ആഗോള ആധിപത്യം നേടുന്നതിന് അമേരിക്കന്‍ സാമ്രാജ്യത്വം എന്തുംചെയ്യാന്‍ മടിക്കില്ലെന്ന് വെളിപ്പെടുത്തുന്നതാണ് വിക്കിലീക്സ് പുറത്തുവിട്ട വിവരങ്ങളെന്ന് സിപിഐ എം അഭിപ്രായപ്പെട്ടു. മനുഷ്യാവകാശങ്ങളും സാര്‍വദേശീയ മൂല്യങ്ങളും ഉയര്‍ത്തിക്കൊണ്ടുവരണമെങ്കില്‍ അമേരിക്കയുടെ ആധിപത്യ മോഹങ്ങളെ പരാജയപ്പെടുത്തണം. സമത്വത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും അടിസ്ഥാനത്തിലായിരിക്കണം അന്താരാഷ്ട്ര ബന്ധങ്ങളെന്നും സിപിഐ എം മുഖവാരികയായ 'പീപ്പിള്‍സ് ഡെമോക്രസി'യുടെ മുഖപ്രസംഗത്തില്‍ പറഞ്ഞു.

    മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ അമേരിക്ക ഇടപെടുന്നതിന്റെ സാക്ഷ്യപത്രംകൂടിയാണ് വിക്കിലീക്സിന്റെ വെളിപ്പെടുത്തല്‍. ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറലിന്റെയും മറ്റ് നയതന്ത്ര പ്രതിനിധികളുടെയും വിവരങ്ങള്‍ ചോര്‍ത്താന്‍ അമേരിക്കന്‍ വിദേശസെക്രട്ടറി ഹിലരി ക്ളിന്റ ഉത്തരവിറക്കിയതാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. യുഎന്‍ വിവരങ്ങള്‍ ചോര്‍ത്തരുതെന്ന് അന്താരാഷ്ട്ര ചട്ടങ്ങളില്‍ പറയുന്നുണ്ട്. അത് ലംഘിച്ചാണ് ഈ നടപടി. യുഎന്‍ പ്രതിനിധികളുടെ ബയോ മെട്രിക് രേഖകള്‍പോലും അമേരിക്ക ചോര്‍ത്തി.

    ReplyDelete
  2. ആഗോള ആധിപത്യം നേടുന്നതിന് അമേരിക്കന്‍ സാമ്രാജ്യത്വം എന്തുംചെയ്യാന്‍ മടിക്കില്ലെന്ന് വെളിപ്പെടുത്തുന്നതാണ് വിക്കിലീക്സ് പുറത്തുവിട്ട വിവരങ്ങളെന്ന് സിപിഐ എം അഭിപ്രായപ്പെട്ടു.....ആണോ? നന്നാ‍ായി.

    ReplyDelete