കണ്ണൂര്‍: പുതിയ ബജറ്റ്ചര്‍ച്ചകള്‍ക്ക് റെയില്‍വേ അകത്തളത്തില്‍ തുടക്കമിടുമ്പോള്‍ കഴിഞ്ഞ ബജറ്റിലെ പാലിക്കാത്ത വാഗ്ദാനങ്ങളുടെ നിരയ്ക്ക് നീളമേറെ. പ്രഖ്യാപിച്ച പല പദ്ധതികള്‍ക്കും തുടക്കംപോലും കുറിച്ചിട്ടില്ല. മറ്റു സംസ്ഥാനങ്ങളില്‍ കോടിക്കണക്കിന് രൂപയുടെ വികസന പ്രവര്‍ത്തനം നടക്കുമ്പോള്‍ കേരളത്തിലെ യാത്രക്കാര്‍ക്ക് എന്നും അവഗണനയാണ്. എന്നാല്‍, ഓരോ വര്‍ഷവും കേരളത്തില്‍ ട്രെയിന്‍ യാത്രക്കാരുടെ എണ്ണത്തില്‍ 15 ശതമാനം വര്‍ധനയുണ്ടാകുന്നുണ്ട്. ആദര്‍ശ് സ്റേഷനാക്കി മാറ്റുമെന്ന് പ്രഖ്യാപിച്ച 94 സ്റേഷനുകളില്‍ കേരളത്തിലെ ആലപ്പുഴ, ചങ്ങനാശേരി, ചേര്‍ത്തല, കൊച്ചുവേളി, മാവേലിക്കര എന്നിവയും ലോകോത്തര സ്റേഷനാക്കി മാറ്റുന്ന പത്തില്‍ എറണാകുളവും ഉള്‍പ്പെട്ടിരുന്നു. ഇതിന്റെ പ്രവൃത്തി ഇതുവരെ തുടങ്ങിയിട്ടില്ല.
പാലക്കാട് കോച്ച് ഫാക്ടറി, ഷൊര്‍ണൂര്‍-മംഗളൂരു പാത വൈദ്യുതീകരണം എന്നിവയ്ക്ക് ഫണ്ട് അനുവദിച്ചുവെന്ന് പറയുന്നുണ്ടെങ്കിലും നടപടിയൊന്നുമായില്ല. 114 പാതകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന പദ്ധതിയില്‍ കേരളത്തിലൂടെ കടന്നുപോകുന്നതും സംസ്ഥാനത്തിന് ഗുണം ലഭിക്കുന്നതുമായ മധുര-കോട്ടയം, മൈസൂരു-മടിക്കൈ-മംഗളൂരു, എരുമേലി-പുനലൂര്‍-തിരുവനന്തപുരം, തലശേരി-മൈസൂരു എന്നിവയുടെ സര്‍വേ ആരംഭിച്ചിട്ടില്ല എന്നുമാത്രമല്ല, ആസൂത്രണ ബോര്‍ഡിന്റെ അംഗീകാരവും ലഭിച്ചിട്ടില്ല. പുതിയ ലൈന്‍ സര്‍വേയ്ക്ക് അംഗീകാരം ലഭിച്ച 55 പാതയില്‍ പാണത്തൂര്‍-കാണിയൂര്‍ പാതയും ഉള്‍പ്പെട്ടിരുന്നു. ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാക്കുമെന്നു പറഞ്ഞ ഷൊര്‍ണൂര്‍-മംഗളൂരു, എറണാകുളം-കുമ്പളം പാതയും പൂര്‍ത്തിയായിട്ടില്ല. തുറമുഖ പാത നിര്‍മിക്കുമെന്നുപറഞ്ഞ ബേപ്പൂര്‍- അഴീക്കല്‍-തലശേരി പാതക്ക് തുടക്കം പോലുമായില്ല. മംഗളൂരു-തിരുച്ചിറപ്പള്ളി, പൂനെ- എറണാകുളം, കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി, കണ്ണൂര്‍-മംഗളൂരു പാസഞ്ചര്‍ എന്നീ പ്രഖ്യാപിത ട്രെയിന്‍ സര്‍വീസ് ആംരഭിച്ചിട്ടില്ല.
കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കുക, സ്റേഷനുകളുടെ സൌകര്യം വര്‍ധിപ്പിക്കുക, മലബാറിലെ സ്റേഷനുകളിലെ പ്ളാറ്റ് ഫോമുകളുടെ നീളം വര്‍ധിപ്പിക്കുക, കണ്ണൂരില്‍ പിറ്റ്ലൈനും പുതിയ പ്ളാറ്റ് ഫോറവും പണിയുക, ശുദ്ധമായ കുടിവെളളം വിതരണം ചെയ്യുക, ക്വാര്‍ട്ടേഴ്സുകള്‍ പുതുക്കിപ്പണിയുക, പ്രധാന സ്റേഷനുകളില്‍ മാലിന്യ നിര്‍മാര്‍ജനത്തിന് സംവിധാനം ഒരുക്കുക തുടങ്ങിയ വര്‍ഷങ്ങളായുള്ള ആവശ്യങ്ങള്‍ പരിഗണിക്കാതെ പോകുകയാണ്. എല്ലാ ബജറ്റിലും കണ്ണില്‍ പൊടിയിടാനായി കോടികള്‍ മാറ്റി വയ്ക്കുന്നുണ്ടെങ്കിലും പദ്ധതികള്‍ ഒന്നും നടപ്പാകുന്നില്ല. വികസനം ത്വരിതപ്പെടുത്താന്‍ കേരളത്തിന് സ്വന്തമായി റെയില്‍വേ സോ വേണമെന്ന ആവശ്യത്തോടും അധികൃതര്‍ മുഖം തിരിക്കുകയാണ്. ബജറ്റ് ചര്‍ച്ച നടക്കുന്ന ഘട്ടത്തില്‍ യഥാസമയം ഇടപെടാനും ആനുകൂല്യം നേടിയെടുക്കാനും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും തയ്യാറായില്ലെങ്കില്‍ കേരളത്തിലെ റെയില്‍ വികസനം പ്രഖ്യാപനത്തില്‍ ഒതുങ്ങും.
(പി കെ ബൈജു)
ദേശാഭിമാനി 061210
പുതിയ ബജറ്റ്ചര്‍ച്ചകള്‍ക്ക് റെയില്‍വേ അകത്തളത്തില്‍ തുടക്കമിടുമ്പോള്‍ കഴിഞ്ഞ ബജറ്റിലെ പാലിക്കാത്ത വാഗ്ദാനങ്ങളുടെ നിരയ്ക്ക് നീളമേറെ. പ്രഖ്യാപിച്ച പല പദ്ധതികള്‍ക്കും തുടക്കംപോലും കുറിച്ചിട്ടില്ല. മറ്റു സംസ്ഥാനങ്ങളില്‍ കോടിക്കണക്കിന് രൂപയുടെ വികസന പ്രവര്‍ത്തനം നടക്കുമ്പോള്‍ കേരളത്തിലെ യാത്രക്കാര്‍ക്ക് എന്നും അവഗണനയാണ്. എന്നാല്‍, ഓരോ വര്‍ഷവും കേരളത്തില്‍ ട്രെയിന്‍ യാത്രക്കാരുടെ എണ്ണത്തില്‍ 15 ശതമാനം വര്‍ധനയുണ്ടാകുന്നുണ്ട്. ആദര്‍ശ് സ്റേഷനാക്കി മാറ്റുമെന്ന് പ്രഖ്യാപിച്ച 94 സ്റേഷനുകളില്‍ കേരളത്തിലെ ആലപ്പുഴ, ചങ്ങനാശേരി, ചേര്‍ത്തല, കൊച്ചുവേളി, മാവേലിക്കര എന്നിവയും ലോകോത്തര സ്റേഷനാക്കി മാറ്റുന്ന പത്തില്‍ എറണാകുളവും ഉള്‍പ്പെട്ടിരുന്നു. ഇതിന്റെ പ്രവൃത്തി ഇതുവരെ തുടങ്ങിയിട്ടില്ല.
ReplyDelete