താഴേക്കിടയിലെ പ്രവര്‍ത്തകര്‍ക്കിടയിലും കടുത്ത വിഭാഗീയത സൃഷ്ടിച്ച് യൂത്തുകോണ്‍ഗ്രസിന്റെ ആദ്യഘട്ട തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. ബൂത്ത്- മണ്ഡലം (ഗ്രാമപഞ്ചായത്ത്) തെരഞ്ഞെടുപ്പാണ് ഞായറാഴ്ച പൂര്‍ത്തിയായത്. ഇരുവിഭാഗവും വിജയം അവകാശപ്പെടുന്ന ആദ്യഘട്ടം പൂര്‍ത്തിയായതോടെ ഒരു വിധത്തിലുള്ള സമവായത്തിനും വഴിയില്ലാതെ വലയുകയാണ് നേതൃത്വം. ഇതിനിടയില്‍ പരസ്പരം ഏറ്റുമുട്ടലും സംഘര്‍ഷവും തുടരുകയാണ്. ശനിയാഴ്ച അര്‍ധരാത്രി ചങ്ങനാശേരിയില്‍ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും ഐ ഗ്രൂപ്പ് നേതാവുമായ അജീഷ് ബെന്‍മാത്യുവിന്റെ വീട് എ ഗ്രൂപ്പുകാര്‍ എറിഞ്ഞുതകര്‍ത്തു. ഗര്‍ഭിണിയായ ഭാര്യയും ഹൃദ്രോഗിയായ പിതാവും നിലവിളിച്ചിട്ടും അക്രമം നിര്‍ത്തിയില്ല. ചങ്ങനാശേരിയില്‍ ഐ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ക്കെതിരെ തെരഞ്ഞെടുപ്പുദിവസം നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് ശനിയാഴ്ച പ്രകടനം നടത്തിയിരുന്നു. ഇതിന്റെ പ്രതികാരമായാണ് ശനിയാഴ്ച രാത്രി ഒരുമണിയോടെ അക്രമമുണ്ടായത്.
ഐ ഗ്രൂപ്പിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥി എം ലിജു ഉള്‍പ്പെടെയുളളവര്‍ സ്ഥലം സന്ദര്‍ശിച്ചു. കോട്ടയം, പത്തനംതിട്ട ടൌണ്‍, കോലഞ്ചേരി ടൌണ്‍ ഉള്‍പ്പെടെ ഐ ഗ്രൂപ്പ് പിടിച്ചെടുത്തതില്‍ പ്രതിഷേധിച്ച് എ ഗ്രൂപ്പ് വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് ഐ വിഭാഗം ആരോപിച്ചു. 20ല്‍ 15 പാര്‍ലമെന്റ് മണ്ഡലങ്ങളിലും തങ്ങള്‍ക്കാണ് വിജയമെന്ന് എ ഗ്രൂപ്പ് അവകാശപ്പെട്ടു. ഈ അവസ്ഥയില്‍ സമവായമില്ലെന്ന് എ ഗ്രൂപ്പ് വ്യക്തമാക്കി. 21നാണ് പാര്‍ലമെന്റ്- സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പ്. 20ല്‍ 13 പാര്‍ലമെന്റ് മണ്ഡലത്തില്‍ വ്യക്തമായ ഭൂരിപക്ഷമുണ്ടെന്ന നിലപാടില്‍ ഐ ഗ്രൂപ്പും ഉറച്ചുനില്‍ക്കുന്നു. പുതിയ തെരഞ്ഞെടുപ്പുരീതി പല തസ്തികയിലും ഭാരവാഹികള്‍ ഇല്ലാത്ത സ്ഥിതിയുണ്ടാകുമെന്ന് ഇരുവിഭാഗത്തിനും ഭീതിയുണ്ട്. പ്രസിഡന്റ് സ്ഥാനത്തേക്ക് പരമാവധി വോട്ട് പിടിക്കുമ്പോള്‍ മറ്റ് സ്ഥാനങ്ങളിലേക്ക് ആവശ്യമായ കുറഞ്ഞ വോട്ട് സ്ഥാനാര്‍ഥികള്‍ക്ക് കിട്ടിയേക്കില്ല. രണ്ടാംസ്ഥാനത്തെത്തുന്നയാള്‍ വൈസ് പ്രസിഡന്റാകും. മറ്റ് സ്ഥാനങ്ങളിലേക്ക് ഭൂരിപക്ഷം കിട്ടുന്നയാള്‍ തെരഞ്ഞെടുക്കപ്പെടുമെങ്കിലും ചുരുങ്ങിയത് 50 വോട്ട് വേണം. പ്രസിഡന്റ് സ്ഥാനം ഉറപ്പിക്കാന്‍ ഗ്രൂപ്പുകള്‍ ശ്രദ്ധകേന്ദ്രീകരിക്കുമ്പോള്‍ മറ്റ് സ്ഥാനങ്ങളില്‍ മിനിമം വോട്ട് ഉണ്ടാവില്ല. ബൂത്ത്- മണ്ഡലം തെരഞ്ഞെടുപ്പില്‍ പലേടത്തും ഈ പ്രതിസന്ധി ഉണ്ടായിട്ടുണ്ട്. ഇവിടങ്ങളില്‍ ചുരുങ്ങിയത് 20 വോട്ട് വേണമെന്നാണ് നിബന്ധന. ബ്ളോക്ക് (അസംബ്ളി മണ്ഡലം) ഭാരവാഹി തെരഞ്ഞെടുപ്പ് 11 മുതല്‍ 14 വരെയാണ്. എട്ടിന് പത്രിക സ്വീകരിക്കും ഒമ്പതിനാണ് സൂക്ഷ്മപരിശോധന.
ദേശാഭിമാനി 061210

ReplyDelete