പള്ളിവാസല്‍ നവീകരണം സംബന്ധിച്ച് സിബിഐ അന്വേഷണം നടക്കുന്നുണ്ടെന്ന് മാതൃഭൂമിയുടെ പൊയ്‌വെടി. നവീകരണത്തെപ്പറ്റി സിബിഐ അന്വേഷിക്കുന്നതായി കെഎസ്ഇബിക്ക് ഒരു അറിവും ലഭിച്ചിട്ടില്ല. ഇതുസംബന്ധിച്ച ഒരുഫയലും സിബിഐ ആവശ്യപ്പെട്ടിട്ടുമില്ല. എന്നിട്ടും അന്വേഷണം വഴിത്തിരിവാകുമെന്നാണ് മാതൃഭൂമിയുടെ കണ്ടെത്തല്‍. എല്ലാ പദ്ധതിയിലും നടക്കുന്ന നവീകരണം മാത്രമാണ് പള്ളിവാസലിലും ഇപ്പോള്‍ നടക്കുന്നതെന്ന് വൈദ്യുതി ബോര്‍ഡ് ചൂണ്ടിക്കാട്ടുന്നു. പള്ളിവാസലില്‍ നവീകരണപ്രവര്‍ത്തനം കഴിഞ്ഞിട്ട് 10 വര്‍ഷമായി. ഇത്രയുംനാള്‍ നല്ല നിലയില്‍ പദ്ധതി പ്രവര്‍ത്തിച്ചു. നിരന്തരമായ പ്രവര്‍ത്തനം മൂലം തകരാര്‍ ഉണ്ടാകുക സ്വാഭാവികമാണ്. അപ്പോള്‍ അറ്റകുറ്റപ്പണി നടത്തുന്നതും പുതിയ സംഭവമല്ല. നിരന്തരപ്രവര്‍ത്തനം മൂലം ഏറ്റവും പുതിയ യന്ത്രങ്ങള്‍ പോലും മാറ്റിവയ്ക്കേണ്ട സ്ഥിതി ഉണ്ടായിട്ടുണ്ട്. എന്നാല്‍, നവീകരണം നടത്താനുള്ള തീരുമാനവും വൈദ്യുതിബോര്‍ഡ് ഹൈക്കോടതിയില്‍ നല്‍കിയ മൊഴിയും തമ്മില്‍ പൊരുത്തക്കേടുള്ളതായി പ്രാഥമിക പരിശോധനയില്‍ സിബിഐ കണ്ടെത്തിയെന്നാണ് മാതൃഭൂമി പറയുന്നത്.
എസ്എന്‍സി ലാവ്ലിന്‍ നടത്തിയ നവീകരണത്തിനുശേഷം വൈദ്യുതോല്‍പ്പാദനം വര്‍ധിച്ചെന്ന് ഹൈക്കോടതിയില്‍ നടത്തിയ സത്യവാങ്മൂലത്തിന് വിരുദ്ധമാണ് ഇപ്പോഴത്തെ നവീകരണപ്രവര്‍ത്തനമെന്നും വാര്‍ത്തയിലുണ്ട്. പള്ളിവാസലിന്റെ രൂപകല്‍പ്പനയില്‍ തകരാറുള്ളതായി വൈദ്യുതി ബോര്‍ഡ് കണ്ടെത്തിയെന്ന പച്ചക്കള്ളവും ഇതിനൊപ്പമുണ്ട്. പള്ളിവാസല്‍ നവീകരണത്തില്‍ വന്ന ഗുരുതരമായ പിഴവാണ് ഇപ്പോര്‍ വീണ്ടും പണിനടത്താന്‍ ഇടയാക്കിയതെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയെന്നും പറയുന്നു. എന്നാല്‍, അങ്ങനെയൊരു പരിശോധന തങ്ങള്‍ നടത്തിയിട്ടില്ലെന്ന് കെഎസ്ഇബി തന്നെ വ്യക്തമാക്കുന്നു. ലാവ്ലിന്‍ കമ്പനി നടത്തിയ നവീകരണം ഫലപ്രദമായിരുന്നെന്ന് മുമ്പും കെഎസ്ഇബി ഹൈക്കോടതില്‍ അറിയിച്ചിട്ടുണ്ട്. പുതിയ മെഷീനുകളുടെ കാര്യക്ഷമത വൈദ്യുതി ഉല്‍പ്പാദനം വര്‍ധിക്കാന്‍ ഇടയാക്കിയെന്നും ആര്യാടന്‍ മുഹമ്മദ് വൈദ്യുതി മന്ത്രിയായിരിക്കെ നല്‍കിയ സത്യവാങ്മൂലത്തിലും വ്യക്തമാക്കിയിരുന്നു.
ദേശാഭിമാനി 061210

ReplyDelete